ബജ്രംഗ്ദള് പ്രവര്‍ത്തകന്റെ കൊലപാതകം: കര്‍ണാടകത്തിലാകെ സംഘര്‍ഷം, സഹോദരന് പറയുന്നത് ഇങ്ങനെ
ബെംഗളൂരു: കര്‍ണാടകത്തിലെ ശിവമോഗയില്‍ ബജ്രംഗ്ദള് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ വ്യാപക സംഘര്‍ഷം. ഹര്‍ഷ എന്ന 26കാരനായ ബജ്രംഗ്ദള് പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ഇയാളൊരു ടെയിലര്‍ കൂടിയായിരുന്നു. എന്നാല്‍ കര്‍ണാടകത്തിലാകെ ഈ കൊലപാതകം പ്രശ്നമായി മാറിയിരിക്കുകയാണ്. ഹിജാബ് വിഷയം കത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ പ്രശ്നം ഉണ്ടായിരിക്കുന്നത്. കര്‍ണാടകത്തില്‍ മന്ത്രിമാര്‍ മുസ്ലീങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് തരത്തില്‍ പ്രകോപന പരാമര്‍ശങ്ങളും നടത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് ഹര്‍ഷയെ അജ്ഞാതര്‍ കൊലപ്പെടുത്തുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പോലീസ് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മേഖലയിലെ നിരവധി വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. ഇവിടെ പോലീസ് വന്‍ സന്നാഹമൊരുക്കിയിട്ടുണ്ട്. ഇനിയും സംഘര്‍ഷങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. പൊതുയോഗങ്ങള്‍ക്ക് അടക്കം ഇവിടെ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. സ്കൂളുകളും കോളേജുകളും തുറക്കാന്‍ തീരുമാനിച്ചിട്ടില്ല. നിരോധനമൊന്നും കണക്കിലെടുക്കാതെ വലിയ തോതില്‍ ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ ഇവിടേക്ക് പ്രതിഷേധവുമായി എത്തി. ഹിജാബ് വിവാദമല്ല കൊലപാതകത്തിന് കാരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ജ്ഞാനേന്ദ്ര പറഞ്ഞു.
അന്വേഷണത്തില്‍ ഇതുവരെ ഹിജാബ് വിവാദവുമായി കൊലയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടില്ല. മറ്റ് പല കാരണം കൊണ്ടാണ് കൊലപാതകം നടന്നതെന്നും ജ്ഞാനേന്ദ്ര പഞ്ഞു. പോലീസിന് ഈ വിഷയത്തില്‍ തെളിവ് ലഭിച്ചിട്ടുണ്ടെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കര്‍ണാടക ഗ്രാമീണ വികസന വകുപ്പ് മന്ത്രി ഈശ്വരപ്പയാണ് വിവാദ പ്രസ്താവനകള്‍ നടത്തിയത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാറാണ് കൊലപാതകത്തിന് പ്രേരണ നല്‍കിയതെന്നും, ഹിജാബ് പ്രതിഷേധത്തിന്റെ ഭാഗമായി അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളാണ് കൊലപാതകത്തിന് കാരണമെന്നും ഈശ്വര ആരോപിച്ചു.
ഹര്‍ഷ സത്യസന്ധനായിരുന്നു. മുസ്ലീം ഗുണ്ടകള്‍ അവനെ കൊന്നു കളഞ്ഞുവെന്ന് ഈശ്വരപ്പ പറഞ്ഞു. നേരത്തെ ദേശീയ പതാകകള്‍ പലയിടത്തും കര്‍ണാടകത്തില്‍ മാറ്റിയെന്നും, പകരം കാവിക്കൊടി ഗുജറാത്തിലെ സൂറത്തില്‍ നിന്ന് ഹിജാബ് പ്രതിഷേധത്തിനെതിരെ കൊണ്ടുവരാനും ബിജെപി തീരുമാനിച്ചിട്ടുണ്ടെന്ന് ശിവകുമാര്‍ ആരോപിച്ചു. ഈ പ്രസ്താവനയ്ക്ക് ശേഷം സംസ്ഥാനത്ത് ഗുണ്ടായിസം വര്‍ധിച്ചെന്ന് ഈശ്വരപ്പ ആരോപിച്ചു. ഈശ്വരപ്പയ്ക്ക് തലയ്ക്ക് സുഖമില്ലെന്ന് ശിവകുമാര്‍ തിരിച്ചടിച്ചു. ആഭ്യന്തര മന്ത്രി രാജിവെക്കണമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഹിന്ദുക്കളെ കുറിച്ചായിരുന്നു ഹര്‍ഷ ചിന്തിച്ചിരുന്നതെന്ന് സഹോദരന് പ്രവീണ്‍ പറയുന്നു. സങ്കടന്‍ ഗ്രൂപ്പിലെ സജീവ പ്രവര്‍ത്തകനായിരുന്നു ഹര്‍ഷ. അവന് ഹിന്ദുക്കളെ കുറിച്ച് മാത്രമായിരുന്നു ചിന്തിച്ചത്. അതാണ് അവന് മരിക്കാന്‍ കാരണമെന്നും പ്രവീണ്‍ പറഞ്ഞു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications