Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷെട്ടാര്‍ പോയി, പകരം യെഡിയൂരപ്പ ഗെയിം; ലിംഗായത്തുകള്‍ കൈവിടാതിരിക്കാന്‍ ബിജെപി പ്ലാന്‍ ഇങ്ങനെ

ബെംഗളൂരു: കര്‍ണാടകയില്‍ ലിംഗായത്ത് വിരുദ്ധരെന്ന പേര് ബിജെപിക്ക് വന്ന് ചേര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ വന്‍ പ്രചാരണമാണ് ഇതിന് കാരണം. ലിംഗായത്ത് നേതാക്കള്‍ കൂട്ടത്തോടെ ബിജെപി വിട്ടതാണ് അതിന് കാരണമായി കോണ്‍ഗ്രസ് ഉയര്‍ത്തി കാണിക്കുന്നത്. ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സവാദി, ആയാനൂര്‍ മഞ്ജുനാഥ് എന്നിവരെല്ലാം ലിംഗായത്ത് നേതാക്കളാണ്.

ഇവര്‍ കോണ്‍ഗ്രസിലും ജെഡിഎസ്സിലുമായി ചേര്‍ന്ന് കഴിഞ്ഞു. ബിജെപിയുടെ സുപ്രധാന വോട്ടുബാങ്ക് ഇതിലൂടെ നഷ്ടമാകുമെന്നാണ് വ്യക്തമായിരിക്കുന്നത്. നേരത്തെ യെഡിയൂരപ്പയ്ക്ക് മുഖ്യമന്ത്രി പദം നഷ്ടമായത് അടക്കം ലിംഗായത്തുകളെ നിരാശപ്പെടുത്തിയ നിരവധി കാര്യങ്ങള്‍ ബിജെപിയില്‍ നിന്നുണ്ടായിരുന്നു.

yediyurappa bjp

ബിജെപി കോണ്‍ഗ്രസിന്റെ ഈ പ്രചാരണത്തിലെ അപകടം തിരിച്ചറിഞ്ഞിരിക്കുകയാണ്. ലിംഗായത്ത് മുഖ്യമന്ത്രി എന്ന തന്ത്രമാണ് ബിജെപി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയെ പ്രചാരണത്തിന്റെ ചുമതലയേല്‍പ്പിച്ചിരിക്കുകയാണ് ബിജെപി. ലിംഗായത്തുകളെ കൈയ്യിലെടുക്കാന്‍ യെഡിയൂരപ്പയ്ക്ക് മാത്രമേ സാധിക്കൂ എന്നാണ് വിലയിരുത്തല്‍.

ലിംഗായത്ത് വിഭാഗത്തില്‍ നിന്ന് 67 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. അടുത്ത ഘട്ടം ലിംഗായത്ത് മഠങ്ങളിലേക്ക് ബിജെപി നേതാക്കളുടെ വരവാണ്. അമിത് ഷാ അടക്കമുള്ളവര്‍ ലിംഗായത്ത് മഠങ്ങളില്‍ എത്തിയാല്‍ അത്ഭുതപ്പെടാനില്ല. ലിംഗായത്ത് നേതാക്കളെ അപമാനിച്ചുവെന്ന ആരോപണത്തെ നേരിടാന്‍ അവസാന ഘട്ടത്തിലാണ് നേതാക്കളെത്തുക.

ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്

അതേസമയം ബിജെപി വിജയിച്ചാല്‍ ലിംഗായത്തുകള്‍ക്കിടയില്‍ നിന്നുള്ള ഒരാള്‍ മുഖ്യമന്ത്രിയാവുമെന്നും ബിജെപി ഉറപ്പ് നല്‍കുന്നു. ലിംഗായത്ത് നേതാവും എംഎല്‍എയുമായ അരവിന്ദ് ബെല്ലാഡ് ഇക്കാര്യം സ്ഥിരീകരിക്കുന്നു. എന്നാല്‍ ഇത്തരമൊരു പ്രചാരണത്തിന് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് അനുമതി കാത്തുനില്‍ക്കുകയാണ് സംസ്ഥാന നേതൃത്വം.

ഇതുവരെ ലിംഗായത്ത് മുഖ്യമന്ത്രി തന്നെ വരുമെന്ന കാര്യത്തില്‍ ഉറപ്പ് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. അമിത് ഷാ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന. പക്ഷേ ഇത് മറ്റ് വിഭാഗക്കാരെ ചൊടിപ്പിക്കാനാണ് സാധ്യത. പ്രത്യേകിച്ച് വൊക്കലിഗ വിഭാഗത്തിന്റെ വോട്ടിനെ ബിജെപി ഇത്തവണ ആശ്രയിക്കുന്നുണ്ട്. വൊക്കലിഗ വിഭാഗമില്ലാതെ ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് സാധിക്കില്ല.

അപകടം പിടിച്ചൊരു തീരുമാനമാണിതെന്ന് ബിജെപിക്ക് അറിയാം. വളരെ സൂക്ഷിച്ച് മാത്രമേ മുന്നോട്ട് പോകൂ. ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ ഇത്തവണ ബിജെപിക്ക് വോട്ട് കിട്ടുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കൂട്ടായ നേതൃത്വം മതിയെന്നാണ് ലിംഗായത്ത് വിഭാഗത്തിലെ പ്രമുഖ നേതാവ് പറയുന്നത്. യെഡിയൂരപ്പയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയും നടന്നിരുന്നു.

നിലവില്‍ മോദി 20 ഇടത്ത് പ്രചാരണം നടത്തുന്നുണ്ട്. അതില്‍ ലിംഗായത്തുകളെ പരാമര്‍ശിക്കാനാണ് സാധ്യത. കേന്ദ്ര നേതൃത്വത്തിന് പക്ഷേ ലിംഗായത്ത് മുഖ്യമന്ത്രി എന്ന ക്യാമ്പയിന്‍ വേണ്ടെന്നാണ് ഉള്ളത്. അത്തരത്തില്‍ തന്നെ തീരുമാനം വരാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+