രാത്രി നടക്കാനിറങ്ങിയ ദമ്പതിമാര്‍ക്ക് പിഴയിട്ടത് 3000; ബെംഗളൂരുവില്‍ പോലീസിന്റെ 'അര്‍ധരാത്രി കൊള്ള'
ബെംഗളൂരു: രാത്രി ഇറങ്ങി നടന്നാല്‍ എന്തൊക്കെ ബുദ്ധിമുട്ടുകള്‍ സംഭവിക്കും. വിചാരിച്ചതിലും അപ്പുറമുള്ള കാര്യങ്ങള്‍ സംഭവിച്ചേക്കാം. കര്‍ണാടകത്തില്‍ നിന്നുള്ള ഒരു വാര്‍ത്ത ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. രാത്രി വീടിന് പുറത്തിറങ്ങിയ നടന്ന ദമ്പതിമാരെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് പിഴയടപ്പിച്ചിരിക്കുകയാണ് പോലീസ്. കൊടുംക്രൂരതയാണ് നടന്നിരിക്കുന്നത്.
മൂവായിരം രൂപയോളം പോലീസ് അടയ്ക്കാന്‍ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ബെംഗളൂരു പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മാനസികമായ വലിയ പീഡനങ്ങളാണ് ദമ്പതിമാര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. വിശദമായ വിവരങ്ങളിലേക്ക്....

അര്‍ധരാത്രി റോഡിലൂടെ നടന്നതിന് ദമ്പതിമാരില്‍ നിന്ന് നിര്‍ബന്ധിച്ച് പേടിഎം ആപ്പ് വഴി പിഴ വാങ്ങിയെടുത്തു എന്നാണ് ആരോപണം. തങ്ങളോട് പോലീസ് ക്രൂരമായിട്ടാണ് പെരുമാറിയതെന്ന് ഇവര്‍ പറയുന്നു. നിയമലംഘനം നടത്തിയെന്നാണ് പോലീസ് പറയുന്നത്. പതിനൊന്ന് മണിക്ക് ശേഷം വീടിന് പുറത്തിറങ്ങിയെന്നാണ് കുറ്റം. അത് അനുവദനയീമല്ല എന്നാണ് പോലീസ് ഇവരോട് പറഞ്ഞത്. എന്നാല്‍ അത്തരമൊരു നിയമം പോലും സംസ്ഥാനത്തില്ല. ഇവര്‍ വീട്ടിലേക്ക് നടന്നുവരുന്നതിനിടെയാണ് മോശം അനുഭവം പോലീസില്‍ നിന്നുണ്ടായത്.

പിറന്നാള്‍ ദിനത്തില്‍ കേക്ക് മുറിച്ചുള്ള ആഘോഷവും കഴിഞ്ഞ് ഇവര്‍ വീട്ടിലേക്ക് വരികയായിരുന്നുവെന്ന് ദമ്പതിമാര്‍ പറയുന്നു. പോലീസ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംപിഗേഹള്ളി പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കാര്‍ത്തിക് പത്രി എന്നയാള്‍ തനിക്കുണ്ടായ ദുരനുഭവം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ബെംഗളൂരു പോലീസ് കമ്മീഷണറോട് സഹായവും ഇയാള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ക്രൂരമായ സംഭവമാണ് നടന്നിട്ടുള്ളതെന്ന് ഇയാള്‍ പറയുന്നു.

രാത്രി പന്ത്രണ്ടരയ്ക്കാണ് സംഭവം നടന്നതെന്ന് കാര്‍ത്തിക് പറയുന്നു. സുഹൃത്തിന്റെ വീട്ടിലെ പിറന്നാള്‍ ആഘോഷവും കഴിഞ്ഞ് താനും ഭാര്യയും വീട്ടിലേക്ക് വരുന്നതിനിടെയാണ് ഈ സംഭവം നടന്നതെന്ന് കാര്‍ത്തിത് വെളിപ്പെടുത്തി. വീടെത്താന്‍ കുറച്ച് വാര മാത്രം ഉള്ളപ്പോള്‍ ഒരു പോലീസ് വാഹനം തങ്ങളുടെ അടുത്തെത്തി. അതില്‍ നിന്ന് രണ്ട് പോലീസുകാര്‍ ഇറങ്ങി വന്ന് ഞങ്ങളോട് ഐഡി കാര്‍ഡ് ചോദിച്ചു. പ്രായപൂര്‍ത്തിയായ ദമ്പതിമാര്‍ തെരുവിലൂടെ സാധാരണ നിലയില്‍ നടന്നുപോകുമ്പോള്‍ എന്തിനാണ് ഐഡി കാര്‍ഡ് ചോദിക്കുന്നതെന്നും കാര്‍ത്തിക് ചോദിക്കുന്നു.

പിങ്ക് നിറത്തിലുള്ള വാനിലായിരുന്നു പോലീസുകാര്‍ വന്നത്. ഇവരെ ഞങ്ങള്‍ ആധാര്‍ കാര്‍ഡുകള്‍ കാണിച്ചു. ഞങ്ങളുടെ ഫോണുകള്‍ പിടിച്ചെടുത്തു, പിന്നീട് വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ചുള്ള ചോദ്യം ചെയ്യലായി. അവര്‍ ചോദിച്ചതിനെല്ലാം ഞങ്ങള്‍ ഉത്തരം പറഞ്ഞു. അതിലൊരു പോലീസുകാരന് വൈകാതെ ചലാന്‍ ബുക്ക് എടുത്ത് ആധാര്‍ നമ്പറുകള്‍ എഴുതാന്‍ തുടങ്ങി. അപ്പോഴാണ് പ്രശ്നം മനസ്സിലായത്. എന്തിനാണ് ഞങ്ങള്‍ക്ക് ചലാന്‍ തരുന്നതെന്ന് ചോദിച്ചു. ഞങ്ങള്‍ ഈ സമയത്ത് റോഡിലിറങ്ങാന്‍ പാടില്ലെന്ന് പോലീസുകാര്‍ പറഞ്ഞു. പ്രത്യേകിച്ച് പതിനൊന്ന് മണിക്ക് ശേഷം റോഡിലിറങ്ങരുതെന്നും നിര്‍ദേശിച്ചു.

അങ്ങനൊരു നിയമം ഉണ്ടെന്ന് പോലും ആര്‍ക്കും അറിയില്ല. എന്തായാലും പ്രശ്നം വഷളാക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു. കാരണം നേരം വൈകിയിരുന്നു. ഫോണുകളും പിടിച്ചെടുത്തിരുന്നു. അത്തരമൊരു നിയമം ഉണ്ടായിരുന്നതായി ഞങ്ങള്‍ക്ക് അറിയില്ലെന്ന് അവരെ അറിയിച്ചു. പക്ഷേ പോലീസ് വിടാന്‍ തയ്യാറായിരുന്നില്ല. മൂവായിരം രൂപയാണ് പിഴയായി ആവശ്യപ്പെട്ടത്. ആ പോലീസുകാര്‍ വലിയ തട്ടിപ്പാണ് നടത്തിയതെന്ന് വ്യക്തമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അവരുടെ ഇരകള്‍ ഞങ്ങളായി പോയെന്നും കാര്‍ത്തിക് പറഞ്ഞു.

ഞങ്ങള്‍ അവരോട് സൗമ്യമായി പെരുമാറുന്നതിന് അനുസരിച്ച് അവര്‍ ഞങ്ങളോട് മോശമായി സംസാരിക്കുന്നത് തുടര്‍ന്നു. ഞങ്ങളെ അറസ്റ്റ് ചെയ്യുമെന്ന് വരെ പറഞ്ഞു. ഒരുപാട് നേരം അവര്‍ക്ക് മുന്നില്‍ ഞങ്ങള്‍ നില്‍ക്കേണ്ടി വന്നു. സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു ആ പീഡനം. വലിയ പ്രത്യാഘാതങ്ങള്‍, പണം നല്‍കിയില്ലെങ്കില്‍ അനുഭവിക്കേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി. എന്റെ ഭാര്യ ആ സമയം കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇത് കണ്ടിട്ടാവാം അവര്‍ നിലപാട് മാറ്റിയത്. ആയിരം രൂപ പിഴയടക്കാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ അത് നല്കിയപ്പോള് മുന്നറിയിപ്പോടെ വിട്ടയക്കുകയായിരുന്നുവെന്നും കാര്‍ത്തിക് വ്യക്തമാക്കി.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'












Click it and Unblock the Notifications