Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ കുറയും; കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി മോഡലില്‍

dk shivakumar

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. പക്ഷേ മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ ഇത്തവണ കോണ്‍ഗ്രസ് പട്ടികയില്‍ കുറയുമെന്നാണ് സൂചന. മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ മാത്രമേ അവര്‍ക്ക് ടിക്കറ്റ് നല്‍കൂ. ഇവിടങ്ങളില്‍ മാത്രമേ ഇവര്‍ക്ക് വിജയസാധ്യതയുള്ളൂ എന്നാണ് വിലയിരുത്തല്‍.

അതേസമയം കോണ്‍ഗ്രസിന്റെ മുന്‍കാല നയങ്ങളില്‍ നിന്നുള്ള പൂര്‍ണമായ പിന്‍മാറ്റമാണിത്. ബിജെപിയുമായി പിടിച്ച് നില്‍ക്കാനാണ് കോണ്‍ഗ്രസ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. നേരത്തെ ജയിക്കാനുള്ള സാധ്യതകള്‍ക്ക് സാമൂഹ്യ നീതി ഉറപ്പാക്കുക എന്നതിനായിരുന്നു സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കിയിരുന്നത്.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 17 മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്കായിരുന്നു ടിക്കറ്റ് നല്‍കിയത്. ിതില്‍ ഏഴ് പേരാണ് വിജയിച്ചത്. ഇത്തവണ ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളുടെ എണ്ണം പതിമൂന്നായി കുറയും. പരമാവധി 15 സീറ്റ് വരെയായിരിക്കും മുസ്ലീം വിഭാഗത്തിന് നല്‍കുകയെന്നാണ് സീനിയര്‍ നേതാക്കള്‍ നല്‍കുന്ന സൂചന.

congress

ഷിഗാവോണ്‍, ഹുബ്ബലി-ധാര്‍വാഡ് വെസ്റ്റ്, രാമനഗര, വിജയപുര സിറ്റി, മംഗളൂരു നോര്‍ത്ത്, മംഗളൂരു സൗത്ത് സീറ്റുകളില്‍ ഇത്തവണ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പുറത്തുള്ള നേതാക്കള്‍ക്കായിരിക്കും സീറ്റ് നല്‍കുക. കഴിഞ്ഞ ഒന്നര ദശാബ്ദത്തോളമായി ഇവിടെയുള്ള മുസ്ലീം-ക്രിസ്ത്യന്‍ വോട്ടുകള്‍ നേടാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളൊക്കെ പരാജയപ്പെടുകയായിരുന്നു.

ഒരു സമ്മര്‍ ട്രിപ്പായാലോ: കണ്ടുനോക്കണം ഇന്ത്യയിലെ ഈ കൊച്ചു സ്വര്‍ഗങ്ങള്‍, കണ്ണെടുക്കാനാവില്ല!!

വ്യാഴാഴ്ച്ച മുസ്ലീം നേതാക്കള്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാലയെ കണ്ടിരുന്നു. അദ്ദേഹത്തിനാണ് കര്‍ണാടകത്തിന്റെ ചുമതല. മുസ്ലീം സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം സ്ഥാനാര്‍ത്ഥിത്വത്തില്‍ നല്‍കണമെന്നായിരുന്നു ആവശ്യം. കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ കാര്യത്തിലെ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

ഷിഗാവോനില്‍ 30 ശതമാനം മുസ്ലീം സാന്നിധ്യമുണ്ട്. ഇവിടെ 2004 മുതല്‍ അജംപീര്‍ ഖദ്രിയെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. നാല് തവണ അദ്ദേഹം തോറ്റു. ഇത്തവണ ലിംഗായത്ത്, കുറുബ വിഭാഗത്തിലൊരാള്‍ക്ക് സീറ്റ് നല്‍കും. ഖദ്രി ബസവരാജ് ബൊമ്മെയോടാണ് മൂന്ന് തവണ തോറ്റത്.

പഞ്ചമസലി ലിംഗായത്താണ് വിനയ് കുല്‍ക്കര്‍ണി ഇവിടെ മത്സരിക്കാനാണ് സാധ്യത. ബൊമ്മൈയ്‌ക്കെതിരെ ലിംഗായത്തുകള്‍ക്കിടയില്‍ കടുത്ത രോഷമുണ്ട്. ഇത് പ്രതിഫലിക്കാനാണ് സാദ്യത. എന്നാല്‍ ധാര്‍വാഡ് റൂറലില്‍ നിന്ന് അദ്ദേഹം മാറുമോ എന്ന് മാത്രം വ്യക്തമല്ല. ഹുബ്ബലി-ധാര്‍വാഡ് വെസ്റ്റിലും മുസ്ലീം സ്ഥാനാര്‍ത്ഥി ഇത്തവണയുണ്ടാവില്ല.

സബ്ബര്‍ ഖാന്‍ ഹൊന്നാലിയെയും, ഇസ്മയില്‍ തമാതാഗറിനെയും ഇവിടെ പരീക്ഷിച്ചെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാഡിന്റെ സീറ്റാണിത്. കോണ്‍സ് ഹുബ്ബലി-ധാര്‍വാഡ് മേയര്‍ ദീപക് ചിഞ്ചോരെയെ മത്സരിപ്പിക്കാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+