മോദിക്കെതിരായ പരാമര്‍ശം: ഖാര്‍ഗെയുടെ മകന്‍ പ്രിയാങ്കിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയാങ്കിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മോദിക്കെതിരായ പരാമര്‍ശം തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനം കൂടിയാണെന്നും വിശദീകരണം നല്‍കണമെന്നും കാരണം കാണക്കില്‍ നോട്ടീസില്‍ പറയുന്നുണ്ട്. ഒന്നിനും കൊള്ളാത്ത മകന്‍ എന്ന പരാമര്‍ശമാണ് പ്രിയാങ്ക് മോദിക്കെതിരെ നടത്തിയത്.
കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഈ പരാമര്‍ശം നടത്തിയത്. അതേസമയം കേന്ദ്ര പിയൂഷ് ഗോയല്‍ അടക്കം ഈ വിഷയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. കോണ്‍ഗ്രസ് നേതൃത്വം ഒന്നാകെ ഭയന്നുവിറച്ചിരിക്കുകയാണെന്നും, ബിജെപി ജയിക്കുമെന്ന പരിഭ്രാന്തിയാണ് അവര്‍ക്കുള്ളതെന്നും ഗോയല്‍ പറഞ്ഞു.

പ്രിയാങ്കിന്റെ പരാമര്‍ശം പ്രദമദൃഷ്ട്യാ പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. മറുപടി നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നും നോട്ടീസ് പറയുന്നു. പ്രധാനമന്ത്രി തന്നെ പരാമര്‍ശം കടമെടുത്തായിരുന്നു പ്രിയാങ്ക് മോദിക്കെതിരെ രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുല്‍ബര്‍ഗയില്‍ വന്നപ്പോള്‍ ബഞ്ചാര ജനതയോട് എന്താണ് പറഞ്ഞതെന്ന് ഓര്‍ക്കുന്നുണ്ട്.
ഭയക്കേണ്ടില്ല, ബഞ്ചാരകളുടെ പുത്രനാണ് ദില്ലിയില്‍ ഇരിക്കുന്നതെന്നായിരുന്നു. എന്നാല്‍ ഒന്നിനും കൊള്ളാത്ത ഒരു മകനാണ് ദില്ലിയില്‍ ഇരിക്കുന്നതെങ്കില്‍ എങ്ങനെയാണ് കുടുംബം നടത്തി കൊണ്ടുപോവുകയെന്നും പ്രിയാങ്ക് ചോദിച്ചിരുന്നു. ഈ പരാമര്‍ശമാണ് വിവാദമായത്.
നേരത്തെ ഖാര്‍ഗെ മോദിയെ വിഷസര്‍പ്പമെന്ന് വിളിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മകന്റെ പരാമര്‍ശവും വന്നത്. മോശം വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുന്ന രാഷ്ട്രീയത്തില്‍ പ്രിയങ്ക് ഖാര്‍ഗെ പിതാവിനെ കടത്തിവെട്ടിയതായും കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ ആരോപിച്ചിരുന്നു.
ഇതാ റിയല്‍ ടേസ്റ്റിന്റെ തമ്പുരാന്‍, ഒഡീഷയില്‍ ഇല്ലാത്ത ടേസ്റ്റുകളില്ല, എല്ലാം സൂപ്പര്‍ ഡിഷുകള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കര്‍ണാടകയില്‍ ലഭിക്കുന്ന വന്‍ ജനപിന്തുണയില്‍ കോണ്‍ഗ്രസ് ആകെ ആശങ്കയിലാണ്. അതുകൊണ്ടാണ് ഇത്തരത്തില്‍ മോദിയെ അപമാനിക്കാനായി കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്. മോദിയെ മാത്രമല്ല, അദ്ദേഹത്തിന്റെ സമുദായത്തെയും, കുടുംബത്തെയും വരെ കോണ്‍ഗ്രസ് അപമാനിച്ചിട്ടുണ്ടെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.
കലബുര്‍ഗി ജില്ലയിലെ ചിറ്റാപൂരില്‍ നിന്നാണ് പ്രിയാങ്ക് ഇത്തവണ വീണ്ടും നിയമസഭയിലേക്ക് മത്സരിക്കുന്നത്. പട്ടികജാതി വിഭാഗത്തിന്റെ സംവരണത്തിന്റെ പേരില്‍ മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചിരുന്നു.
സിദ്ധരാമയ്യ സര്‍ക്കാരില്‍ നേരത്തെ മന്ത്രിയായിരുന്നു പ്രിയാങ്ക്. പ്രധാനമന്ത്രി നേരത്തെ കര്‍ണാടക സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം കോലി വിഭാഗത്തിന്റെ മകനാണ് എന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് കബ്ബലിംഗ, കുറുബ സമുദായങ്ങളും മകനാണെന്നും പറഞ്ഞു. ഇത് ബഞ്ചാര സമുദായത്തിന്റ മകന്‍ വരെ എത്തി. ഇതെല്ലാം തെറ്റിദ്ധാരണയുണ്ടാക്കാനാണെന്നും പ്രിയാങ്ക് ആരോപിച്ചു.












Click it and Unblock the Notifications