Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകത്തില്‍ യുവാക്കള്‍ക്ക് സീറ്റ് കുറയും; ബിജെപിയിലും കോണ്‍ഗ്രസിലും ഒരേ അവസ്ഥ, കാത്തിരിക്കണം

CONGRESS BJP

ബെംഗളൂരൂ: കര്‍ണാടകത്തില്‍ പ്രമുഖ പാര്‍ട്ടികള്‍ എല്ലാം യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വാഗ്ദാനത്തില്‍ നിന്ന് അവര്‍ പിന്നോട്ട് പോയിരിക്കുകയാണ്. ഇത്തവണ യുവ നേതാക്കള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നത് കുറവായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസിലും, ബിജെപിയിലും, ജെഡിഎസ്സിലും ഇത് തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. കാരണം ജയസാധ്യത ഇല്ലാതാക്കും എന്നാണ് നേതാക്കള്‍ ഭയക്കുന്നത്. ഒന്നില്‍ കൂടുതല്‍ തവണ ഒരു മണ്ഡലത്തില്‍ നിന്ന് വിജയിച്ചവര്‍ക്കെല്ലാം സീറ്റ് നല്‍കും. ഇവര്‍ക്ക് പകരക്കാരെ കൊണ്ടുവരാന്‍ നേതൃത്വത്തിന് താല്‍പര്യമില്ല.

ആദ്യമായി ടിക്കറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ച പലരും അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും. 2018ല്‍ 52 പുതുമുഖങ്ങളാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്. ഇത് 25 ശതമാനത്തിലും താഴെയായിരുന്നു. ഇതില്‍ 22 പേര്‍ ബിജെപിയില്‍ നിന്നുള്ളവരാണ്. 19 പേര്‍ കോണ്‍ഗ്രസില്‍ നിന്നായിരുന്നു. ജെഡിഎസ്സില്‍ നിന്ന് എട്ട് പേരും വിജയിച്ചത്.

അതേസമയം വിജയിച്ച മൂന്ന് സ്വതന്ത്രരും പുതുമുഖങ്ങളായിരുന്നു. ഇത്തവണ ഇത് വര്‍ധിക്കുമെന്നാണ് കരുതിയത്. പക്ഷേ സിറ്റിംഗ് എംഎല്‍എമാരില്‍ ഭൂരിഭാഗം പേരെയും നിലനിര്‍ത്താനാണ് പാര്‍ട്ടികളുടെ തീരുമാനം. പാര്‍ട്ടികളുടെ ഇന്റേണല്‍ സര്‍വേയിലും ഇപ്പോഴുള്ളവര്‍ തന്നെ മത്സരിച്ചാല്‍ വിജയസാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Travel: ചൂട് കാലം അടിപൊളിയാക്കാം; ഇതാ ആരും കൊതിക്കുന്ന ട്രിപ്പ്, പോകുന്നെങ്കില്‍ ഇന്ന് തന്നെ വിട്ടോളൂ

അതേസമയം പല യുവനേതാക്കളും ഇതിനോടകം പാര്‍ട്ടികള്‍ മാറിയിരിക്കുകയാണ്. എന്നാല്‍ ഒരു പാര്‍ട്ടിയും ഇതേ തുടര്‍ന്ന് നിലപാട് മാറ്റിയിട്ടില്ല ഒരു സീനിയര്‍ നേതാവിനെ അകറ്റി നിര്‍ത്തുന്നത് വലിയ തിരിച്ചടിക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ജയിക്കുന്നത് മാത്രമാണ് തിരഞ്ഞെടുപ്പിന്റെ ധര്‍മമെന്ന് ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി പറയുന്നു.

അതുകൊണ്ടാണ് പരീക്ഷണങ്ങള്‍ ഒഴിവാക്കുന്നത്. എന്നാല്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കാന്‍ കൃത്യമായി ബാലന്‍സ് ചെയ്ത ഒരു പട്ടികയാണ് പുറത്തിറക്കുക. എല്ലാ വിഭാഗക്കാരെയും അതില്‍ ഉള്‍ക്കൊള്ളിക്കും. സ്ത്രീകളും ഉണ്ടാവുമെന്നും രവി പറഞ്ഞു.

ബിജെപി കര്‍ണാടകയില്‍ ഗുജറാത്ത് മോഡല്‍ നടപ്പാക്കുമെന്നാണ് കരുതിയത്. ഈശ്വരപ്പ, ജഗദീഷ് ഷെട്ടാര്‍, ഗോവിന്ദ് കാര്‍ജോള്‍, ആര്‍ അശോക, എന്നിങ്ങനെയുള്ള സീനിയര്‍ നേതാക്കളെ ഒഴിവാക്കുമെന്നാണ് കരുതിയത്. എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ 21 വിമത സ്ഥാനാര്‍ത്ഥികള്‍ ബിജെപിയെ വീഴ്ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചതോടെ ഈ തീരുമാനം മാറ്റുകയായിരുന്നു.

ശക്തമായ കാരണമില്ലെങ്കില്‍ സിറ്റിംഗ് എംഎല്‍എമാരെ മാറ്റില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി മഹേഷ് തെങ്കിനക്കൈ പറഞ്ഞു. 50 വയസ്സിന് താഴെയുള്ള 50 ശതമാനത്തിന് സീറ്റ് നല്‍കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ഉദയ്പൂരിലെ പ്രഖ്യാപനം. എന്നാല്‍ ആദ്യ ഘട്ട പട്ടികയില്‍ വിരലില്‍ എണ്ണാവുന്ന അത്രയും ആളുകള്‍ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+