മോദി ഉദ്ഘാടനം ചെയ്ത ഹൈവേ വെള്ളത്തില്‍ മുങ്ങി; 6 ദിവസത്തിനുള്ളില്‍ അപകടങ്ങളുടെ പെരുമഴ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസങ്ങള്‍ക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത ബെംഗളൂരു-മൈസൂരു ഹൈവേ വെള്ളപ്പൊക്കത്തില്‍ മുങ്ങി. രാമനഗര മേഖലയിലെ അതിശക്തമായ മഴയെ തുടര്‍ന്നാണ് ഇവിടെ വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്. നിരവധി പേരാണ് ട്വിറ്ററില്‍ രോഷം അറിയിച്ചിരിക്കുന്നത്.
മാസ്റ്റര്‍ സ്‌ട്രോക്ക് എന്നാണ് ഒരാള്‍ ഇതിനെ പരിഹസിച്ചിരിക്കുന്നത്. ബെംഗളൂരു-മൈസൂരു മേഖലയിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ വേണ്ടിയാണ് ഇവിടെ ഹൈവേ നിര്‍മിച്ചത്. ഇതിലൂടെ മൂന്ന് മണിക്കൂറില്‍ നിന്ന് 75 മിനുട്ടായി യാത്രാ സമയം കുറയുമായിരുന്നു. പക്ഷേ പ്രതിസന്ധി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവിടെ വന്നിരിക്കുകയാണ്.
ഇവിടെ അപകടങ്ങളുടെ വലിയ നിരയാണ് ഉണ്ടായിരിക്കുന്നത്. വെള്ളപ്പൊക്കത്തിനൊപ്പമാണ് ഈ അപകടങ്ങള്‍ കൂടിയുണ്ടായിരിക്കുന്നത്. ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ കൊണ്ടുവന്ന ഹൈവേ വെള്ളത്തില്‍ മുങ്ങിയത് നാട്ടുകാരെ രോഷാകുലരായിരിക്കുകയാണ്. ഗതാഗത തടസ്സത്തെ തുടര്‍ന്ന് ഇവിടെ ആകെ തടസ്സപ്പെട്ടിരിക്കുകയാണ്.

തുടരെയുണ്ടാകുന്ന അപകടങ്ങളെ തുടര്‍ന്ന് ഹൈവേ സ്തംഭിച്ചിരിക്കുകയാണ്. ഹൈവേയില്‍ നിന്ന് താഴേക്ക് വെള്ളം ഒഴുകി പോകാത്തതും വലിയ വെല്ലുവിളി. ഇതേ അണ്ടര്‍ബ്രിഡ്ജാണ് നേരെ വെള്ളപ്പൊക്കത്തില്‍ മുങ്ങി. കഴിഞ്ഞ വര്‍ഷം കര്‍ണാടകത്തില്‍ അതിശക്തമായ മഴ പെയ്തതിനെ തുടര്‍ന്നാണ് അണ്ടര്‍ബ്രിഡ്ജ് മുങ്ങിയത്.
ബിജെപിക്കെതിരെ ജനരോഷം ശക്തമായിരിക്കുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് ബിജെപി ഒട്ടും ബോധ്യവാന്മരല്ലെന്ന് വിമര്‍ശമുയര്‍ന്ന് കഴിഞ്ഞു. ഹൈവേ ശരിയായ പരിശോധനയില്ലാതെ തുറന്നതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ആറ് ദിവസം കൊണ്ട് വെള്ളത്തിലായ ഹൈവേയാണിതെന്ന് ശന്തനു എന്ന ട്വിറ്റര്‍ യൂസര്‍ കുറിച്ചു.
തെലങ്കാന ഊര്‍ജവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വൈ സതീഷ് റെഡ്ഡിയും വെള്ളപ്പൊക്കത്തിന്റെ വീഡിയോ പങ്കുവെച്ചു. ഒരു സാധാരണ മഴ പോലും താങ്ങാന്‍ കഴിയാത്ത ഹൈവേയാണിത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരിക്കലും ധൃതിപ്പിടിച്ച് തീരുമാനമെടുക്കരുതെന്നും അദ്ദേഹം കുറിച്ചു.
ഒരു സമ്മര്‍ ട്രിപ്പായാലോ: കണ്ടുനോക്കണം ഇന്ത്യയിലെ ഈ കൊച്ചു സ്വര്‍ഗങ്ങള്‍, കണ്ണെടുക്കാനാവില്ല!!
ചോര്‍ന്നൊലിക്കുന്ന ഹൈവേയാണിതെന്നും ആരോപണമുണ്ട്. മോശം റോഡുകള്‍ ഈ എക്‌സ്പ്രസ് വേയിലുണ്ടെന്ന് കമ്രാന്‍ എന്നയാള്‍ ചൂണ്ടിക്കാണിച്ചു. പ്രധാനമന്ത്രി, നിതിന്‍ ഗഡ്കരി, ഇതാണോ നിങ്ങള്‍ പറഞ്ഞ പുതിയ ഇ ന്ത്യ, ഇതാണോ നിങ്ങള്‍ വികസനമെന്ന് വിശേഷിപ്പിക്കുന്നത്.
ബിജെപി ഭരണത്തിലെ നല്ല ദിനങ്ങള്‍ ഇതാണോ എന്നും കോണ്‍ഗ്രസ് എംപി ഡികെ സുരേഷ് ചോദിച്ചു. അതേസമയം കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വലിയ വെല്ലുവിളിയാണ് ബിജെപി ഈ പ്രശ്‌നം. കോണ്‍ഗ്രസിനൊപ്പം നാട്ടുകാരും ബിജെപിക്കെതിരെ തിരിഞ്ഞത് തിരിച്ചടിയാവാനാണ് സാധ്യത.












Click it and Unblock the Notifications