Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാരിക്കേഡ് ചാടികടന്നു; കര്‍ണാടകയില്‍ പ്രധാനമന്ത്രിയുടെ റോഡ്‌ഷോയ്ക്കിടെ സുരക്ഷാ വീഴ്ച്ച

ബെംഗളൂരു: കര്‍ണാടകയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ച്ച. ഇത് വീണ്ടും ഒരിക്കല്‍ കൂടി സംഭവിച്ചിരിക്കുകയാണ്. നേരത്തെ പഞ്ചാബില്‍ വെച്ചും ഇത്തരമൊരു വീഴ്ച്ചയുണ്ടായിരുന്നു. കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ അജ്ഞാതന്‍ അദ്ദേഹത്തിന് നേരെ ഓടിയടുക്കുകയായിരുന്നു. ഇയാളെ പോലീസ് കൃത്യസമയത്ത് പിടിച്ചതുകൊണ്ട് വലിയ ക്രമസമാധാന പ്രശ്‌നം ഒഴിവായി.

കര്‍ണാടയിലെ ദേവാങ്കരെയില്‍ വെച്ചാണ് സംഭവം നടന്നത്. തിരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടുള്ള റോഡ് ഷോയ്ക്കായി എത്തിയതായിരുന്നു പ്രധാനമന്ത്രി. അതേസമയം ബാരിക്കേഡുകള്‍ ചാടി കടന്ന്, ഇയാള്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ഓടി വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഇയാളെ പിടിക്കുകയായിരുന്നു.

കര്‍ണാടകയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയിലുണ്ടാവുന്ന രണ്ടാമത്തെ വീഴ്ച്ചയാണിത്. നേരത്തെ ഹുബ്ബലി ജില്ലയില്‍ വെച്ചും സമാന സംഭവമുണ്ടായിരുന്നു. കൊപ്പല്‍ ജില്ലയില്‍ നിന്നുള്ള യുവാവാണ് അതിക്രമിച്ച് കയറാന്‍ നോക്കിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.സീനിയര്‍ പോലീസ് ഓഫീസര്‍ അലോക് കുമാറാണ് ഈ യുവാവിനെ ബാരിക്കേഡ് കടക്കാന്‍ നോക്കുന്നതിനിടെ ഓടിയെത്തി പിടിച്ചത്.

NARENDRA MODI

എസ്പിജി കമാന്‍ഡോയും ഇയാള്‍ക്ക് നേരെ ഓടി വരുന്നത് കാണാം. അതേസമയം സുരക്ഷാ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് അലോക് കുമാര്‍ പറഞ്ഞു. സുരക്ഷയെ ഭേദിച്ച് പ്രധാനമന്ത്രിയുടെ അടുക്കലേക്ക് എത്താനുള്ള ശ്രമമായിരുന്നു. ഇയാളെ എസ്പിജിയാണ് തടഞ്ഞത്. ബസവരാജ് കട്ടാഗി എന്നയാളാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.കൊപ്പല്‍ ജില്ലയില്‍ നിന്നുള്ളയാളാണ് ബസവരാജ്.

പ്രധാനമന്ത്രിയെ കാണാന്‍ കൊപ്പലില്‍ നിന്ന് ബസ് മാര്‍ഗം ദേവങ്കരെയില്‍ എത്തിയതാണെന്നും അലോക് കുമാര്‍ വ്യക്തമാക്കി. ബാരിക്കേഡുകളില്‍ ആളുകളില്‍ വല്ലാതെ ബലം പ്രയോഗിച്ചത് കൊണ്ടാണ് അത് മറിഞ്ഞ് വീണത്. ആ സമയത്താണ് കട്ടാഗി സുരക്ഷാ വലയം ഭേദിക്കാന്‍ ശ്രമിച്ചത്. അദ്ദേഹത്തിനെതിരെ നിയമനടപടിയെടുക്കും.കരുതല്‍ നടപടി ഇയാള്‍ക്കെതിരെ എടുക്കും. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും അലോക് കുമാര്‍ ട്വീറ്റ് ചെയ്തു.

ഹുബള്ളിയില്‍ പ്രധാനമന്ത്രിയുടെ കൈയ്യകലത്തില്‍ വരെ ഒരു പയ്യന്‍ എത്തിയിരുന്നു. ഇത് ജനുവരിയിലായിരുന്നു. അവസാന നിമിഷം എസ്പിജി ഇടപെട്ടാണ് കുട്ടിയെ തടഞ്ഞത്. റോഡിലേക്ക് ചാടിയിറങ്ങി മോദിയുടെ അടുത്തേക്ക് എത്തുകയായിരുന്നു ഈ ബാലന്‍. പ്രധാനമന്ത്രി ഹാരം അണിയിക്കാനായിരുന്നു ഈ ബാലന്‍ എത്തിയത്. മോദി ഈ സമയം കാറിലായിരുന്നു സഞ്ചരിച്ചത്. ആളുകള്‍ക്ക് നേരെ അദ്ദേഹം കൈവീശി കാണിക്കുന്നുണ്ടായിരുന്നു. അതസമയം ഇന്ന് റോഡ് ഷോയ്ക്ക് മുമ്പ് അദ്ദേഹം റാലിയില്‍ പങ്കെടുത്തിരുന്നു.

വസന്തകാലത്ത് മഞ്ഞുപെയ്യും; ഒന്ന് പോയി നോക്കൂ, എല്ലാം മാജിക്കല്‍ ഡെസ്റ്റിനേഷന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+