Get Updates
Get notified of breaking news, exclusive insights, and must-see stories!

6 ദിവസം 22 റാലികള്‍, മോദിയെത്തുന്നു; കര്‍ണാടകത്തില്‍ ഗെയിം ചേഞ്ചറാവുമോ? ബിജെപിക്ക് പ്രതീക്ഷ

ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പോരാട്ടം കടുപ്പമാണ്. ബിജെപി അധികാരം നിലനിര്‍ത്തുമോ എന്ന് സംശയമാണ്. എന്നാല്‍ ബിജെപി ക്യാമ്പ് ഇപ്പോള്‍ ആവേശത്തിലാണ്. അവരുടെ സ്റ്റാര്‍ ക്യാമ്പയിനറായ പ്രധാനമന്ത്രി സംസ്ഥാനത്തേക്ക് എത്താന്‍ പോവുകയാണ്. ഈ ആഴ്ച്ച അദ്ദേഹത്തിന്റെ പ്രചാരണ പരിപാടികള്‍ ആരംഭിക്കും.

ബിജെപി തോറ്റിടത്ത് നിന്ന് തിരിച്ചുകയറി വന്‍ വിജയം നേടിയ ചരിത്രം മോദിയുടെ പ്രചാരണത്തിന് ശേഷം സംഭവിച്ച സംസ്ഥാനങ്ങളുണ്ട്. കഴിഞ്ഞ തവണ തന്നെ പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന കോണ്‍ഗ്രസ് വിജയം നേടുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു മോദിയുടെ പ്രചാരണം വന്നത്. ഇത് ബിജെപിയെ നൂറ് സീറ്റിന് മുകളിലേക്ക് നയിച്ചിരുന്നു.

pm modi

സാധാരണക്കാര്‍ക്കിടയില്‍ മോദിക്കുള്ള ജനപ്രീതി ബിജെപിക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് കരുതുന്നത്. പ്രചാരണത്തെ പുതിയൊരു തലത്തിലേക്ക് കൊണ്ടുപോകാന്‍ മോദിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്. യോഗി ആദിത്യനാഥും, അമിത് ഷായുമെല്ലാം കര്‍ണാടകയില്‍ പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്. എന്നാല്‍ ബിജെപിക്ക് കോണ്‍ഗ്രസ് ക്യാമ്പിനോളം പോന്ന ഒരു ഇംപാക്ട് ലഭിച്ചിട്ടില്ല.

അത് മോദിയുടെ വരവിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരുവില്‍ മെഗാ റോഡ് ഷോ ശനിയാഴ്ച്ച നടത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ മെഗാ ക്യാമ്പയിനിലെ ഏറ്റവും ആകര്‍ഷണം ഈ റോഡ് ഷോയാണ്. സംസ്ഥാനത്തെ ഒന്നാകെ ഇളക്കി മറിക്കാനാണ് മോദിയുടെ വരവ്.കര്‍ണാടകയില്‍ ഒരാഴ്ച്ച കൊണ്ട് 22 റാലികളാണ് മോദി നടത്തുന്നത്. അതായത് പ്രധാനമന്ത്രിയുടെ പോപ്പുലാരിറ്റിയെയാണ് ഇത്തവണയും വിജയിക്കാനായി ബിജെപി ആശ്രയിക്കുന്നത്.

ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന്‍ കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്

നേരത്തെ യെഡിയൂരപ്പയെ മുന്നില്‍ നിര്‍ത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം. എന്നാല്‍ ലിംഗായത്തുകള്‍ കൂട്ടത്തോടെ ബിജെപി വിട്ടത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതോടെയാണ് മോദിയുടെ പ്രചാരണം കൊണ്ട് മാത്രമേ വിമതരെ നേരിടാനാവൂ എന്ന നിലപാടില്‍ ബിജെപിയെത്തിയത്. അതേസമയം മോദിയുടെ പ്രചാരണത്തിന്റെ വിശദമായ പ്ലാന്‍ പാര്‍ട്ടി തയ്യാറാക്കി വരുന്നതേയുള്ളൂ. മൂന്നില്‍ അധികം റാലികള്‍ മോദി നടത്തുമെന്നാണ് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

അതേസമയം പ്രധാനമന്ത്രിയുടെ വരവോടെ കോണ്‍ഗ്രസിന് അനുകൂല സാഹചര്യമെല്ലാം മാറുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. കര്‍ണാടകയില്‍ ഭരണം പിടിക്കുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അടക്കമുള്ളവര്‍ പറയുന്നത്. മോദി വരുന്നതോടെ തിരഞ്ഞെടുപ്പിലെ പോര് മറ്റൊരു തലത്തിലേക്ക് മാറുമെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്.

പ്രചാരണത്തിന് ഇത്രത്തോളം കരുത്ത് പകരം മോദിക്കല്ലാതെ മറ്റാര്‍ക്കും പറ്റില്ലെന്നാണ് നേതൃത്വം പറയുന്നത്. ഹംനാബാദ്, വിജയപുര, കുഡാച്ചി, ബെംഗളൂരു നോര്‍ത്ത് എന്നിവിടങ്ങളില്‍ ഏപ്രില്‍ 29ന് മോദി റാലി നടത്തും. കോലാര്‍, ചന്നപ്പട്ടണ, ബേലൂര്‍ എന്നിവിടങ്ങളില്‍ മുപ്പതിനും പ്രചാരണം നടത്തും.

അടുത്തയാഴ്ച്ച ദ്വിദിന സന്ദര്‍ശനത്തിന് മോദി വീണ്ടും സംസ്ഥാനത്തെത്തും. ചിത്രദുര്‍ഗ, വിജയനഗര, സിന്ധാനൂര്‍, കലബുര്‍ഗി, എന്നിവിടങ്ങളില്‍ മെയ് രണ്ടിനാണ് മോദി പൊതുയോഗങ്ങളില്‍ പങ്കെടുത്തു. മൂഡബിദ്രി, കാര്‍വാര്‍, കിട്ടൂര്‍ എന്നിവിടങ്ങളിലാണ് മെയ് മൂന്നിനുള്ള പ്രചാരണ പരിപാടികള്‍.

ചിത്താപൂര്‍, നഞ്ചന്‍ഗുണ്ട്, തുമകുരു റൂറല്‍, ബെംഗളൂരു സൗത്ത്, എന്നിവിടങ്ങളില്‍ മെയ് ആറിന് പ്രചാരണത്തിനായി മോദി എത്തും. മെയ് ഏഴിനും മോദിയുടെ പ്രചാരണം ഉണ്ടാവും. അവസാന ദിന പ്രചാരണത്തിന് മുമ്പുള്ള ദിനമാണിത്. ബദാമി, ഹാവേരി, ശിവമോഗ റൂറല്‍, ബെംഗളൂരു സെന്‍ട്രല്‍ എന്നിവിടങ്ങളില്‍ മോദിയുടെ പ്രചാരണമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+