Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകത്തില്‍ രാഹുല്‍ ഗാന്ധി എത്തും; തിരഞ്ഞെടുപ്പ് വാഗ്ദാനം പ്രഖ്യാപിച്ചേക്കും?

ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക രാഹുല്‍ ഗാന്ധി എത്തുന്നതിന് മുമ്പ് പ്രഖ്യാപിക്കും. ഇക്കാര്യം മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് പതിനേഴിനാണ് ആദ്യ ഘട്ട പട്ടിക പുറത്തുവിടുക.

rahul gandhi

ബെംഗളൂരു: കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് ക്യാമ്പിന് ആവേശം പകരാന്‍ രാഹുല്‍ ഗാന്ധി എത്തുന്നു. മാര്‍ച്ച് ഇരുപതിനാണ് രാഹുലിന്റെ സന്ദര്‍ശനം. യൂത്ത് മാനിഫെസ്റ്റോ പരിപാടിയിലാണ് അദ്ദേഹം എത്തുന്നത്.

മെയ് മാസത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുലിന്റെ വരവിന് പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ടെന്ന് സൂചനയുണ്ട്. ചില നേതാക്കളെ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ രാഹുല്‍ കാണാന്‍ സാധ്യതയുണ്ട്.

അത് മാത്രമല്ല തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ രാഹുല്‍ ഇരുപതിന് പ്രഖ്യാപിക്കാനാണ് സാധ്യത. നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നാണ് സൂചന.

rahul gandhi

അതേസമയം ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക രാഹുല്‍ ഗാന്ധി എത്തുന്നതിന് മുമ്പ് പ്രഖ്യാപിക്കും. ഇക്കാര്യം മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് പതിനേഴിനാണ് ആദ്യ ഘട്ട പട്ടിക പുറത്തുവിടുക.

ഇതേ ദിവസം കോണ്‍ഗ്രസിന്റെ കേന്ദ്ര കമ്മിറ്റി യോഗമുണ്ട്. അതിന് ശേഷമാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുക. സംസ്ഥാനത്ത് 150 സീറ്റ് നേടുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം വന്ന സര്‍വേകളിലെല്ലാം കോണ്‍ഗ്രസ് അധികാരം നേടുമെന്നാണ് സൂചന.

ലുക്ക് കണ്ടാല്‍ ആരും പ്രേമിച്ച് പോകും; അടിച്ചുപൊളി ട്രിപ്പാണെങ്കില്‍ വിട്ട് കളയരുത് ഈ സ്‌പോട്ടുകള്‍

ഇത്തവണ ബിജെപി കോട്ടകളില്‍ മാത്രമല്ല, ജെഡിയുവിന്റെ കോട്ടകളിലും നേട്ടമുണ്ടാക്കാനാവുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

ജെഡിഎസ്സിന്റെ വൊക്കലിഗ വോട്ടുബാങ്കിലാണ് കോണ്‍ഗ്രസ് നോട്ടമിടുന്നത്. ബിജെപിയും അതേ വോട്ടുബാങ്കിലേക്കാണ് നോക്കുന്നത്. പ്രധാനമായും പഴയ മൈസൂരു മേഖലയിലാണിത്. ഈ മേഖല രൂപപ്പെട്ടതിന് ശേഷം ജെഡിഎസ്സാണ് എപ്പോഴും നേട്ടമുണ്ടാക്കുന്നത്.

70 മുതല്‍ 80 ശതമാനത്തോളം സീറ്റുകളും ജെഡിഎസ്സാണ് നേടാറുള്ളത്. 2008ല്‍ 27 സീറ്റുകള്‍ ജെഡിഎസ് നേടിയിരുന്നു. ഇതില്‍ 19 എണ്ണം ആ മേഖലയില്‍ നിന്നാണ് വന്നത്. 2013ല്‍ 40 എംഎല്‍എമാര്‍ ജെഡിഎസ്സുണ്ടായിരുന്നു.

അതില്‍ 30 എണ്ണവും ഈ മേഖലയില്‍ നിന്നാണ് ജെഡിഎസ്സ് നേടിയത്. 2018ല്‍ 31 സീറ്റ് ആയി അത് ഉയര്‍ന്നു. വൊക്കലിഗ സമുദായമില്ലാതെ ജെഡിഎസ്സിന് നിലനില്‍പ്പ് തന്നെ അസാധ്യമാണ്.

ബിജെപിയുടെ അഭാവമാണ് ഇവിടെ ജെഡിഎസ്സിനെ ശക്തമായി നിലനിര്‍ത്തുന്നത്. 2008ല്‍ ബിജെപിയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇവിടെ ജെഡിഎസ്സിന് സീറ്റ് കുറഞ്ഞത്. ബിജെപിക്ക് പക്ഷേ ഇവിടെ പൂര്‍ണമായും മുതലെടുക്കാനായില്ല.

2018ല്‍ വൊക്കലിഗ വിഭാഗത്തിന് സിദ്ധരാമയ്യക്കെതിരെ കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഇതാണ് ജെഡിഎസ്സ് മുതലെടുത്തത്. ചാമുണ്ഡേശ്വരി സീറ്റ് പോലും സിദ്ധരാമയ്യക്ക് നഷ്ടമായി. മാണ്ഡ്യയും, ഹസനും വരെ ജെഡിഎസ് കൊണ്ടുപോയിരുന്നു.

ഇത്തവണ പക്ഷേ യാതൊരു മുന്‍തൂക്കവും ജെഡിഎസ്സിനില്ല. സിദ്ധരാമയ്യക്കെതിരെ അത്തരം പ്രശ്‌നങ്ങള്‍ മേഖലയില്ല. ഡികെ ശിവകുമാറിന്റെ സാന്നിധ്യം വൊക്കലിഗ സമുദായത്തെ ഒപ്പം ചേര്‍ക്കാന്‍ കോണ്‍ഗ്രസിനെ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+