• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗോമൂത്രത്തില്‍ നിന്ന് ഷാംപൂവും ചാണകത്തില്‍ നിന്ന് ഓയില്‍ പെയിന്റും, ഉടന്‍ വരുമെന്ന് ബിജെപി മന്ത്രി

Google Oneindia Malayalam News

ബെംഗളൂരു: ഗോമൂത്രത്തിന്റെ വിവിധ ഗുണങ്ങളെ കുറിച്ച് ബിജെപി നേതാക്കള്‍ പലപ്പോഴും ജനങ്ങള്‍ക്ക് ക്ലാസെടുക്കാറുണ്ട്. പശുവിന് ദിവ്യമായ പല കഴിവുകളും ഉണ്ടെന്ന് വരെ പല മന്ത്രിമാരും പറഞ്ഞിരുന്നു. എന്നാല്‍ ആ പറഞ്ഞതിനെയൊക്കെ കടത്തി വെട്ടിയിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. അവിടെ ഗോമൂത്രത്തില്‍ നിന്ന് സോപ്പും ഷാംപൂവും വരെ നിര്‍മിക്കാന്‍ പോവുകയാണ്. ഈ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് കര്‍ണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാന്‍ വ്യക്തമാക്കി. അത് മാത്രമല്ല പശുവിന്റെ ചാണകത്തില്‍ നിന്ന് ഓയില്‍ പെയിന്റും ഇതോടൊപ്പം നിര്‍മിക്കുന്നുണ്ട്. ഗോ സംരക്ഷണത്തിന് വേണ്ട എല്ലാ കാര്യങ്ങളും ഈ സര്‍ക്കാരില്‍ നിന്നും ഉണ്ടാവുമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.

അന്‍വര്‍ സാദത്തിന് പിന്നില്‍ ദിലീപ്? മമ്മൂട്ടിയും മോഹന്‍ലാലും ആന്റോയെ കണ്ടുപഠിക്കണമെന്ന് ശാന്തിവിളഅന്‍വര്‍ സാദത്തിന് പിന്നില്‍ ദിലീപ്? മമ്മൂട്ടിയും മോഹന്‍ലാലും ആന്റോയെ കണ്ടുപഠിക്കണമെന്ന് ശാന്തിവിള

പലപ്പോഴായി പശുക്കളോടുള്ള സ്‌നേഹം പരസ്യമായി കാണിച്ചിട്ടുള്ള വ്യക്തിയാണ് ബിജെപി മന്ത്രി പ്രഭു ചൗഹാന്‍. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഭായന്തര്‍ വെസ്റ്റിലുള്ള ഗോശാല അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. പഠനം നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. കര്‍ണാടകത്തില്‍ ഗോവധ നിരോധന നിയമം നടപ്പാക്കിയതില്‍ മഹാരാഷ്ട്ര ബിജെപി അദ്ദേഹം അഭിനന്ദിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഗോശാല നിര്‍മാണത്തിന് 50 ലക്ഷം രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതിനൊപ്പം ഗോശാലകളെ വരുമാന മാര്‍ഗം ആക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, സംസ്ഥാനങ്ങളുടെ മാതൃകയില്‍ ഗോശാലകളെ ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

അതേസമയം ചാണകത്തില്‍ നിന്നും ഗോമൂത്രത്തില്‍ നിന്നും നൂറിലേറെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ കഴിയുമെന്ന് മന്ത്രി പറയുന്നു. നേരത്തെ തന്നെ മന്ത്രി ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും ഗുണങ്ങളെ കുറിച്ച് വലിയ പ്രചാരണം തന്നെ നടത്തിയിരുന്നു. ഇതുകൊണ്ടുണ്ടാക്കുന്ന സോപ്പുകളും ഷാംപൂകളും എല്ലാവരോടും ഉപയോഗിക്കാനും മന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിലൂടെ പശുക്കളെ സംരക്ഷിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറയുന്നു. കാലിക്കടത്ത് സംഘത്തില്‍ നിന്ന് പശുക്കളെ സംരക്ഷിച്ച് ഗോശാലകള്‍ക്ക് നല്‍കണമെന്നാണ് മന്ത്രി നേരത്തെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാലിക്കടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കുകയും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്നതാണ് കര്‍ണാടകത്തിലെ ഗോവധ നിരോധന നിയമം.

്അതേസമയം ബിജെപി സര്‍ക്കാര്‍ കര്‍ണാടകത്തില്‍ അധികാരത്തില്‍ വന്ന ശേഷമാണ് ഗോസംരക്ഷണം ഭരണത്തിന്റെ ഭാഗമായി മാറിയതെന്ന് മന്ത്രി പറയുന്നു. പതിനായിരത്തോളം പശുക്കളെയാണ് അറവുശാലകളിലേക്ക് പോകുന്നതില്‍ നിന്ന് സര്‍ക്കാര്‍ രക്ഷിച്ചത്. നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെയായിരുന്നു ഇത് നടന്നിരുന്നത്. ഗോശാലകള്‍ എല്ലായിടത്തുമുണ്ട്. ഇതിന് സര്‍ക്കാരിന്റെ പിന്തുണയുമുണ്ട്. ഇവിടെ സംരക്ഷണം ലഭിക്കുമെന്നും മന്ത്രി പറയുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ നാല്‍പതിനായിരത്തോളം ഫോണ്‍ വിളികളാണ് കാലിക്കടത്തും അനധികൃതമായി പശുക്കളെ കൊല്ലുന്നതിനെ കുറിച്ചുമുള്ള പരാതികളായി വന്നത്. 75 ശതമാനം കേസുകളിലും കുറ്റവാളികളെ ശിക്ഷിക്കാന്‍ സാധിച്ചെന്ന് മന്ത്രി പറഞ്ഞു.

അനധികൃതമായി പശുക്കടത്തില്‍ ഏര്‍പ്പെട്ട അഞ്ഞൂറോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പൊതുതാല്‍പര്യ ഹര്‍ജി ഇപ്പോള്‍ കോടതിയിലുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ഗോവധ നിരോധന നിയമത്തില്‍ ശക്തമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കുറ്റക്കാരെ ശിക്ഷിക്കാനാണ് ബിജെപി സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നത്. പിഴ തുക പത്ത് ലക്ഷമായി ഉയര്‍ത്താനായി സര്‍ക്കാര്‍ തീരുമാനം. ഏഴ് വര്‍ഷം കഠിന തടവാക്കി മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ പൊതു താല്‍പര്യ ഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ അത് നടപ്പാക്കാനാവില്ല. ജാമ്യമില്ലാത്ത കേസായി ഇത്തരം സംഭവങ്ങളെ ഉള്‍പ്പെടുത്താനും സര്‍ക്കാരിന്റെ ശ്രമമെന്നും പ്രഭു ചൗഹാന്‍ പറഞ്ഞു.

കര്‍ണാടകത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകളെ മുഴുവന്‍ എന്ത് വില കൊടുത്തും അടച്ച് പൂട്ടുമെന്ന് മന്ത്രി വ്യക്തമാക്കി. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളെ പുനരധിവസിപ്പിക്കാന്‍ 275 ഇടങ്ങളിലായി ഗോശാലകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ അതുണ്ടാവും. സര്‍ക്കാര്‍ കൊണ്ടുവരുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി പരാതികള്‍ ഇതിലേക്ക് വരുന്നുണ്ട്. എല്ലാ ജില്ലകളിലും പശുക്കളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സര്‍വീസുണ്ടാവും. കര്‍ഷകരുടെ വീട്ടുവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നതായിരിക്കും ഈ സര്‍വീസെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണം, ഇല്ലെങ്കില്‍ പ്രചാരണം നടത്തില്ലെന്ന് സിദ്ദുമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണം, ഇല്ലെങ്കില്‍ പ്രചാരണം നടത്തില്ലെന്ന് സിദ്ദു

English summary
shampoos and soaps from cow dung will soon available says karnataka minister prabhu chauhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X