ഇനി തിരഞ്ഞെടുപ്പ് അങ്കത്തിന് ഞാനുണ്ടാവില്ല, ഇത് അവസാനത്തേത്; പ്രഖ്യാപനവുമായി സിദ്ധരാമയ്യ
ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ വമ്പന്‍ പ്രഖ്യാപനവുമായി സിദ്ധരാമയ്യ. ഇത് തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപനം. ഈ തിരഞ്ഞെടുപ്പിന് ശേഷം ഇനി താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തന്നെ ഉണ്ടാവില്ലെന്നും, അവസാനിപ്പിക്കുകയാണെന്നും സിദ്ധരാമയ്യ പ്രഖ്യാപിച്ചു. മൈസൂരിലെ വരുണയില്‍ പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സിദ്ധരാമയ്യയുടെ പ്രഖ്യാപനം.
ഇത്തവണ മുഖ്യമന്ത്രി പദത്തില്‍ എത്തിയേ തീരൂ ഉറച്ച തീരുമാനത്തിലാണ് സിദ്ധരാമയ്യ. തന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം രീതിയില്‍ തന്നെ അവസാനിപ്പിക്കണമെന്നാണ് സിദ്ധരാമയ്യ കരുതുന്നത്. അതാണ് ഡികെ ശിവകുമാറുമായുള്ള മത്സരത്തിന് കാരണം.അതേസമയം സിദ്ധരാമയ്യ ഇത്തവണ വരുണയില്‍ നിന്ന് മാത്രമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് കൂടിയാണ് സിദ്ധരാമയ്യ.

കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പുറത്തുവിട്ടിരുന്നു. കോലാറില്‍ നിന്ന് അദ്ദേഹത്തോട് മത്സരിക്കേണ്ടെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു. പകരം മഞ്ജുനാഥിനെയാണ് ഇവിടെ മത്സരിപ്പിച്ചിരിക്കുന്നത്. സിദ്ധരാമയ്യയോട് അദ്ദേഹത്തിന്റെ അനുയായികള്‍ കോലാറില്‍ നിന്ന് മത്സരിക്കാനായിരുന്നു ആവശ്യപ്പെട്ടത്. ശക്തമായ മുസ്ലീം സ്വാധീനം മണ്ഡലത്തിലുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കാന്‍ കാരണം.
വരുണയില്‍ കഴിഞ്ഞ തവണ 2000 വോട്ടില്‍ താഴെ ഭൂരിപക്ഷത്തിനാണ് സിദ്ധരാമയ്യ വിജയിച്ചത്. ഇത്തവണ ശക്തനായ നേതാവിനെ തന്നെ ബിജെപി സിദ്ധരാമയ്യക്കെതിരെ നിര്‍ത്തിയിട്ടുണ്ട്. നിലവില്‍ എംഎല്‍എമാരുടെയും പാര്‍ട്ടി നേതാക്കളുടെയുമെല്ലാം പിന്തുണ സിദ്ധരാമയ്യക്കാണ്. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തിന് തന്നെയാണ് മുന്‍തൂക്കം.
Food: പിസ്സ മുതല്‍ പാസ്ത വരെ, കഴിച്ചിട്ടുണ്ടോ ഇറ്റാലിയന്‍, ഇതാ വായില്‍ വെള്ളമൂറിക്കുന്ന ഐറ്റങ്ങള്‍
സിദ്ധരാമയ്യ ക്യാമ്പിലെ നേതാക്കള്‍ക്കാണ് കൂടുതലും പാര്‍ട്ടി സീറ്റും ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് ഇവര്‍ ജയിച്ചാല്‍ അദ്ദേഹത്തിനുള്ള സാധ്യത ശക്തമാക്കും. കുറുബ വോട്ടുകളും ഒപ്പം മുസ്ലീങ്ങളും ചേരുന്നതാണ് സിദ്ധരാമയ്യയുടെ ശക്തമായ വോട്ടുബാങ്ക്. എന്നാല്‍ കഴിഞ്ഞ തവണ ലിംഗായത്തുകള്‍ അടക്കം സിദ്ധരാമയ്യക്ക് എതിരായിരുന്നു.
അതേസമയം കഴിഞ്ഞ തവണ സിദ്ധരാമയ്യക്ക് പ്രതികൂലമായ നിരവധി ഘടകങ്ങള്‍ സംസ്ഥാനത്തുണ്ടായിരുന്നു. അതാണ് ഒരു മണ്ഡലത്തില്‍ തോല്‍ക്കാന്‍ വരെ കാരണം. ഇത്തവണ 25 മണ്ഡലങ്ങളില്‍ നിന്ന് തന്നോട് മത്സരിക്കാന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് സിദ്ധരാമയ്യ വെളിപ്പെടുത്തി. എനിക്ക് അത്രയും മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാവില്ല.
വരുണയില്‍ നിന്ന് മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തന്റെ കുടുംബം ആവശ്യപ്പെട്ടതും അത് തന്നെയാണ്. അതുകൊണ്ട് വരുണ തന്നെ തിരഞ്ഞെടുത്തു. ഒന്നില്‍ കൂടുതല്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യം പരിഗണനയിലുണ്ടായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. നിലവില്‍ വരുണ സിദ്ധരാമയ്യയുടെ മകന് യതീന്ദ്രയുടെ മണ്ഡലമാണ്.












Click it and Unblock the Notifications