സിദ്ധരാമയ്യ കോളാറില്‍ നിന്ന് മത്സരിച്ചേക്കില്ല; മാറാന്‍ പാര്‍ട്ടിക്കുള്ളില്‍ ആവശ്യം, കാരണം ഇതാണ്

ബെംഗളൂരു: കോളാറില്‍ നിന്ന് മത്സരിക്കാന്‍ കാത്തിരിക്കുകയാണ് സിദ്ധരാമയ്യ. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹം ആ സീറ്റില്‍ നിന്ന് മാറണമെന്ന് ആവശ്യം. ഹൈക്കമാന്‍ഡ് ഇക്കാര്യം അദ്ദേഹത്തോട് ആവശ്യപ്പെടണമെന്നാണ് നേതാക്കള്‍ നിര്‍ദേശിക്കുന്നത്. കോളാര്‍ കടുപ്പമേറിയ മണ്ഡലമാണിത്. ബെംഗളൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള മണ്ഡലമാണിത്.
ഇത് സിദ്ധരാമയ്യയുടെ സേഫ് സീറ്റല്ലെന്നാണ് വിലയിരുത്തല്‍. മത്സരിച്ചാല്‍ തോറ്റ് പോക്കാനും സാധ്യതയുണ്ടെന്നാണ് നേതാക്കള്‍ ഭയപ്പെടുന്നത്. കോണ്‍ഗ്രസിന്റെ ഇന്റേണല്‍ സര്‍വേയില്‍ സിദ്ധരാമയ്യ കോളാറില്‍ തോറ്റുപോകുമെന്നാണ് പ്രവചിക്കുന്നത്.
കേന്ദ്ര നേതൃത്വം ഈ സര്‍വേയുടെ ഫലങ്ങള്‍ രാഹുല്‍ ഗാന്ധി വഴിയാണ് സിദ്ധരാമയ്യയെ അറിയിച്ചത്. വെള്ളിയാഴ്ച്ച ദില്ലിയില്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര കമ്മിറ്റി യോഗമുണ്ടായിരുന്നു. അതില്‍ വെച്ചായിരുന്നു ഇക്കാര്യം സിദ്ധരാമയ്യയെ അറിയിച്ചത്. മണ്ഡലം തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഒരു ശതമാനം പോലും റിസ്‌ക് വേണ്ടെന്നാണ് നിര്‍ദേശം.

മൈസൂര്‍ ജില്ലയിലെ വരുണയില്‍ നിന്ന് മത്സരിക്കാനാണ് രാഹുല്‍ ഗാന്ധി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര മത്സരിച്ച മണ്ഡലമാണിത്. സിദ്ധരാമയ്യയുടെ അനുയായികള്‍ക്ക് അദ്ദേഹം കോളാറില്‍ നിന്ന് തന്നെ മത്സരിക്കണമെന്നാണ് ആഗ്രഹം.
സിദ്ധരാമയ്യ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കണമെന്നാണ് വലിയൊരു ശതമാനം അനുയായികളും ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കേന്ദ്ര കമ്മിറ്റി ഇവിടെ നിന്ന് മത്സരിക്കുന്നതിനോട് അനുകൂലമല്ല എന്നാണ് നിര്‍ദേശം. അതേസമയം കേന്ദ്ര സമിതി തന്നോട് കോളാറില്‍ നിന്ന് മത്സരിക്കേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു.
മത്സരിക്കേണ്ടെന്ന് പറഞ്ഞുവെന്നുള്ള റിപ്പോര്‍ട്ടുള്ള തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. 2018ല്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് സിദ്ധരാമയ്യ മത്സരിച്ചത്. ബാഗല്‍കോട്ടിലെ ബദാമിയില്‍ നിന്ന് അദ്ദേഹം വിജയിച്ചിരുന്നു. പക്ഷേ ചാമുണ്ഡേശ്വരിയില്‍ അദ്ദേഹം പരാജയപ്പെടുകയായിരുന്നു.
തന്നോട് റിസ്‌കെടുക്കേണ്ട എന്ന് ഹൈക്കമാന്‍ഡ് പറഞ്ഞതായി സിദ്ധരാമയ്യ സ്ഥിരീകരിച്ചു. പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനം മുഴുവന്‍ സഞ്ചരിക്കാന്‍ അദ്ദേഹത്തോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. സിദ്ധരാമയ്യ തന്നെ മണ്ഡലം തിരഞ്ഞെടുക്കട്ടെ എന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.
നേരത്തെ കോളാറില്‍ നിന്ന് മത്സരിക്കുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. അവിടെ നിന്ന് മത്സരിക്കാനുള്ള താല്‍പര്യം പലപ്പോഴുമായി സിദ്ധരാമയ്യ കാണിച്ചിരുന്നു. അതേസമയം സിദ്ധരാമയ്യ നാടകം കളിക്കുകയാണെന്നും, കോളാറില്‍ നിന്ന് അദ്ദേഹം മത്സരിക്കില്ലെന്നും യെഡിയൂരപ്പ പറഞ്ഞു. മൈസൂരില്‍ നിന്ന് തന്നെ അദ്ദേഹം മത്സരിക്കുമെന്നും യെഡിയൂരപ്പ വ്യക്തമാക്കി.












Click it and Unblock the Notifications