Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ധരാമയ്യയോ ശിവകുമാറോ? ആരാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; മറുപടിയുമായി ഖാര്‍ഗെ

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടോ? പാര്‍ട്ടി വൃത്തങ്ങളില്‍ അടക്കം ഇക്കാര്യം ചര്‍ച്ചയായിരുന്നു. ഇതിന് ഇപ്പോള്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ മറുപടി നല്‍കിയിരിക്കുകയാണ്. നിലവില്‍ ആരും ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായിട്ടില്ല. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ഏറ്റവും ഏറ്റവുമധികം എംഎല്‍എമാര്‍ ആരെ പിന്തുണയ്ക്കുന്നുവോ, അവരെ മുഖ്യമന്ത്രിയാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഖാര്‍ഗെ വ്യക്തമാക്കി.

ഞങ്ങള്‍ ഒരേ രീതിയാണ് പിന്തുടരുന്നത്. എംഎല്‍എമാരുടെ പിന്തുണ ഏത് നനേതാവിനും ആവശ്യമാണ്. അതിനനുസരിച്ചാണ് തീരുമാനമെടുക്കുകയെന്നും ഖാര്‍ഗെ പറഞ്ഞു.ഹൈക്കമാന്‍ഡ് ആദ്യം എംഎല്‍എമാരുടെ പിന്തുണ ആര്‍ക്കാണെന്ന് അറിയും. അതിനനുസരിച്ചാണ് തീരുമാനമെടുക്കുക. ഹൈക്കമാന്‍ഡിന്റെ തീരുമാനം അന്തിമമായിരിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

CONGRESS KHARGE

താനാണ് ഹൈക്കമാന്‍ഡ് എന്നത് ശരിയല്ല. ഹൈക്കമാന്‍ഡ് എന്നത് ഒരു വ്യക്തിയല്ല. അതൊരു കൂട്ടായ നേതൃത്വമാണ്. അവിടെ തീരുമാനങ്ങളും ഒരുമിച്ചാണ് എടുക്കുന്നതെന്നും ഖാര്‍ഗെ പറയുന്നു. ഞങ്ങളുടെ വര്‍ക്കിംഗ് കമ്മിറ്റി അവിടെയുണ്ട്. പാര്‍ലമെന്ററി ബോര്‍ഡുമുണ്ട്. സീനിയര്‍ നേതാക്കളായ സോണിയാ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും ഹൈക്കമാന്‍ഡിലുണ്ട്. ഞങ്ങള്‍ കൂട്ടായിട്ടാണ് കാര്യങ്ങള്‍ ആലോചിക്കുന്നതും, തീരുമാമെടുക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.

കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ നിയമിക്കാന്‍ എനിക്ക് സാധിക്കും. അങ്ങനെയുള്ളപ്പോള്‍ എന്തിനാണ് ഞാന്‍ മുഖ്യമന്ത്രി പദത്തിന് ആഗ്രഹിക്കുന്നത്. അത്തരം ആഗ്രഹങ്ങളൊന്നും തനിക്കില്ല. മുഖ്യമന്ത്രി പദത്തിനായുള്ള മത്സരത്തില്‍ താനില്ലെന്നും ഖാര്‍ഗെ വ്യക്തമാക്കി. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുന്നതാണോ, അതോ പല സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയെ നിയമിക്കുന്നതാണോ ഏറ്റവും നല്ലത്. നിങ്ങള്‍ തന്നെ ഉത്തരം പറയൂവെന്നും ഖാര്‍ഗെ പറഞ്ഞു. അതേസമയം കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ട്. ഞങ്ങള്‍ നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ഖാര്‍ഗെ പറഞ്ഞു.

ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്

കര്‍ണാടകയില്‍ ഇപ്പോള്‍ ഭരിക്കുന്നത് അങ്ങേയറ്റത്തെ അഴിമതി നിറഞ്ഞ സര്‍ക്കാരാണ്. പൊതുജനങ്ങള്‍ക്ക് അവരെ പുറത്താക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പ് ജയിച്ചേ തീരൂ. കാരണം ഞങ്ങളുടെ എംഎല്‍എമാരെ ബിജെപി തട്ടിയെടുക്കും. അതിനായി കൂടുതല്‍ സീറ്റുകള്‍ പാര്‍ട്ടിക്ക് ആവശ്യമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി.

ഉറപ്പായും വന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് കര്‍ണാടക പിടിച്ചിരിക്കും. കൂടുതല്‍ സീറ്റുകളാണ് ഇത്തവണ പാര്‍ട്ടി ലക്ഷ്യമിടുന്നത്. അതല്ലെങ്കില്‍ കൂറുമാറ്റത്തിന് സാധ്യതയുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു. അതേസമയം സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി പോരില്ല. അവര്‍ പാര്‍ട്ടിയുടെ ജയത്തിന് വേണ്ടിയാണ് പ്രയത്‌നിക്കുന്നതെന്നും ഖാര്‍ഗെ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+