Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ധരാമയ്യ മുഖ്യമന്ത്രിയാവണം: അഭിപ്രായ സര്‍വേയില്‍ ബൊമ്മൈയെ കടത്തിവെട്ടി മുന്നേറ്റം

ബെംഗളൂരു: കര്‍ണാടകയില്‍ ആര് മുഖ്യമന്ത്രിയാകണം. ഈ ചോദ്യത്തിന് ഉത്തരമേകി എന്‍ഡിടിവിയുടെ അഭിപ്രായ സര്‍വേ. കോണ്‍ഗ്രസിന് ഏറ്റവും സന്തോഷം നല്‍കുന്നതാണ് ഈ സര്‍വേ റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയായി വരണമെന്നാണ് സര്‍വേയില്‍ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്.

അതേസമയം നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്ക് ഇത് തിരിച്ചടിയാണ്. ബൊമ്മൈയാണ് രണ്ടാം സ്ഥാനത്തുള്ളത്. എന്‍ഡിവി-ലോക്‌നിഥി സര്‍വേയില്‍ കോണ്‍ഗ്രസിന് അനുകൂലമാണ് മുഖ്യമന്ത്രി പദത്തിലേക്കുള്ള പോരാട്ടാം. കര്‍ണാടയിലെ വിവിധ വിഷയങ്ങളില്‍ ജനങ്ങളുടെ പ്രതികരണം തേടിയാണഅ ലോക്‌നിധി സര്‍വേ നടത്തിയത്.

bommai siddharamiah

വോട്ടര്‍മാര്‍ക്കിടയില്‍ സിദ്ധരാമയ്യ പോപ്പുലര്‍ ചോയ്‌സാണ്. പ്രധാനമായും പ്രായമായ വോട്ടര്‍മാരിലണ് സിദ്ധരാമയ്യ കൂടുതല്‍ ജനപ്രിയനായിരിക്കുന്നത്. അതേസമയം ബൊമ്മൈ സിദ്ധരാമയ്യയെ അപേക്ഷിച്ച് താരതമ്യേന ചെറുപ്പമാണ്. യുവവോട്ടര്‍മാരാണ് ബൊമ്മൈയെ കൂടുതല്‍ പിന്തുണയ്ക്കുന്നതെന്ന് അഭിപ്രായ സര്‍വേ പറയുന്നു.

അതേസമയം മൂന്നാം സ്ഥാനത്തുള്ള ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയാണ്. നാലാം സ്ഥാനത്ത് ഡികെ ശിവകുമാറാണ് ഉള്ളത്. എന്നാല്‍ ബിജെപിയെ കര്‍ണാടകയില്‍ ശക്തനാക്കിയ ബിഎസ് യെഡിയൂരപ്പ അഞ്ചാം സ്ഥാനത്താണ്. ഇതാണ് സര്‍വേയില്‍ ഏറ്റവും അമ്പരപ്പിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ കാലാവധി പൂര്‍ത്തിയാക്കാനാവാത്ത മുഖ്യമന്ത്രി കൂടിയാണ് അദ്ദേഹം.

യെഡിയൂരപ്പയായിരുന്നു 2021 വരെ ബിജെപിയുടെ മുഖ്യമന്ത്രി. എന്നാല്‍ അദ്ദേഹത്തെ കേന്ദ്ര നേതൃത്വം ഇടപെട്ട് മാറ്റുകയായിരുന്നു. ഇത്തവണ അദ്ദേഹം മത്സരിക്കുന്നില്ല. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനേക്കാള്‍ ഏത് പാര്‍ട്ടിക്കാണ് വോട്ട് ചെയ്യുന്നത് എന്ന കാര്യത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് നല്ലൊരു ഭാഗം ആളുകളും അഭിപ്രായപ്പെട്ടു.

കശ്മീര്‍, വാട്ട് എ ബ്യൂട്ടി, ഫുഡും അതുപോലെ ടേസ്റ്റിയാണ്, ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ

56 ശതമാനം ആളുകളാണ് പാര്‍ട്ടിക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് പറഞ്ഞത്. 38 ശതമാനം പേര്‍ സ്ഥാനാര്‍ത്ഥിയെ നോക്കിയാണ് വോട്ട് ചെയ്യുകയെന്ന് അഭിപ്രായപ്പെട്ടു. നാല് ശതമാനം പേര്‍ പറഞ്ഞത്, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് നോക്കിയാണെന്നാണ്.

അതേസമയം കോണ്‍ഗ്രസിനെയും ജെഡിഎസ്സിനെയും പിന്തുണയ്ക്കുന്ന വോട്ടര്‍മാരില്‍ നല്ലൊരു ഭാഗവും പാര്‍ട്ടി നോക്കി വോട്ട് ചെയ്യുന്നവരാണ്. എന്നാല്‍ ബിജെപി വോട്ടര്‍മാര്‍ ഇക്കാര്യത്തില്‍ രണ്ട് തട്ടിലാണ്. വിവിധ കാര്യങ്ങളില്‍ വോട്ടര്‍മാരെ കൂടുതലായി പ്രതിനിധീകരിക്കുന്നത് കോണ്‍ഗ്രസാണ്.

വോട്ടര്‍മാര്‍ക്കിടയില്‍ അതുകൊണ്ട് കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. 59 ശതമാനം ആളുകളും പറഞ്ഞത് കോണ്‍ഗ്രസിനേക്കാള്‍ അഴിമതിക്കാരാണ് ബിജെപിയാണ്. അതുപോലെ കുടുംബാധിപത്യ പാര്‍ട്ടിയായി കൂടുതല്‍ പേര്‍ കാണുന്നതും ബിജെപിയെയാണ്. 59 ശതമാം പേരാണ് ബിജെപി കുടുംബാധിപത്യ പാര്‍ട്ടിയാണെന്ന് അഭിപ്രായപ്പെട്ടത്.

ബിജെപിയിലാണ് വിഭാഗീയത കൂടുതലെന്ന് 55 ശതമാനമാണ് അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസാണ് സംസ്ഥാന വികസനത്തിന് നല്ലതെന്ന് 47 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഒപ്പം മതസൗഹാര്‍ദത്തിന് നല്ലതും കോണ്‍ഗ്രസ് തന്നെയാണെന്ന് 49 ശതമാനം പേര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+