യെഡിയൂരപ്പയെ ബിജെപി അപമാനിച്ചു, ആ കണ്ണീര്‍ കര്‍ണാടകത്തിലെ തെരുവുകളിലുണ്ടെന്ന് ശിവകുമാര്‍
ബെംഗളൂരു: ബിജെപി യെഡിയൂരപ്പയെ അപമാനിച്ചവരാണെന്ന് കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. ഇപ്പോള്‍ യെഡിയൂരപ്പയെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ് ബിജെപി. യെഡിയൂരപ്പയെ പരമാവധി പ്രശ്‌നത്തിലാക്കിയത് ബിജെപിയാണ്. അക്കാര്യം രഹസ്യമായ കാര്യമല്ലെന്നും ശിവകുമാര്‍ പറഞ്ഞു.
യെഡിയൂരപ്പയുടെ കണ്ണുനീര്‍ കര്‍ണാടകത്തിലെ തെരുവുകളിലൂടെ ഒഴുകി നടക്കുകയായിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്നും അന്വേഷണ ഏജന്‍സികളില്‍ നിന്നും സമ്മര്‍ദം നേരിട്ടിരുന്നു യെഡിയൂരപ്പ. അങ്ങനെയാണ് ബിജെപിയുടെ കേന്ദ്ര നേതൃത്വം അദ്ദേഹത്തെ രാജിവെപ്പിച്ചതെന്നും ശിവകുമാര്‍ വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, അമിത് ഷായ്ക്കും കര്‍ണാടകയിലെ തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാനാവില്ല.

ഇവിടെയുള്ള ജനങ്ങള്‍ കാര്യങ്ങള്‍ കൃത്യമായി അറിയാം. അവര്‍ എഴുത്തും വായനയും വിദ്യാഭ്യാസവുമൊക്കെയുള്ളവരാണ്. രാജ്യത്തെ തന്നെ അഴിമതിയുടെ തലസ്ഥാന നഗരിയായി കര്‍ണാടക മാറിയിരിക്കുകയാണ്. എന്താണ് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ചെയ്തിരിക്കുന്നതെന്നും ശിവകുമാര്‍ ചോദിച്ചു. പ്രധാനമന്ത്രി കര്‍ണാടകത്തില്‍ വരുന്നു പോകുന്നു. അദ്ദേഹം വെറും പ്രസംഗം മാത്രമാണ് നടത്തുന്നത്. അത് അദ്ദേഹം തുടരട്ടെ. കര്‍ണാടകയിലെ അഴിമതി തടയാന്‍ അദ്ദേഹം ശ്രമിക്കില്ലെന്നും ശിവകുമാര്‍ ആരോപിച്ചു.
ലിംഗായത്തുകള്‍ ഇത്തവണ ബിജെപിയെ പിന്തുണയ്ക്കുമെന്ന് കരുതേണ്ട. അവര്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മാറി കഴിഞ്ഞുവെന്നും ശിവകുമാര്‍ പറഞ്ഞു. ലിംഗായത്തുകളെ ഭീഷണിപ്പെടുത്തുകയും, പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട് ബിജെപി. അവര്‍ക്ക് ഒരിക്കലും ബിജെപിയില്‍ നിന്ന് നീതി കിട്ടിയിട്ടില്ലെന്നും ശിവകുമാര്‍ പറഞ്ഞു.
ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്
രണ്ട് ദശാബ്ദത്തോളമായി ബിജെപിക്കൊപ്പമാണ് ലിംഗായത്തുകള്‍. എന്നാല്‍ ഇത്തവണ നിരവധി നേതാക്കളാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചിരിക്കുന്നത്. ഇതില്‍ നിരവധി ലിംഗായത്ത് നേതാക്കളുണ്ട്. ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സവാദി അടക്കമുള്ള പ്രമുഖരും ഇക്കൂട്ടത്തിലുണ്ട്. ഇത് വലിയ തിരിച്ചടി ബിജെപിക്ക് സമ്മാനിക്കുമെന്നാണ് സൂചന.
്അതേസമയം കേന്ദ്ര ഏജന്‍സികള്‍ തന്നെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കും. ആ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പേര് പറയാന്‍ താല്‍പര്യപ്പെടുന്നില്ല. അവരെന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എനിക്ക് പണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖനാണ്.
51 വര്‍ഷത്തെ പരിചയസമ്പത്തുണ്ട് അദ്ദേഹത്തിന്. ഇതുവരെ മുഖ്യമന്ത്രിയാവാന്‍ ഖാര്‍ഗെയ്ക്ക് അവസരം ലഭിച്ചിട്ടില്ല. അദ്ദേഹം മുഖ്യമന്ത്രിയാവണം. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്ന്. ഞങ്ങള്‍ക്ക് ആ വികാരം മനസ്സിലാവുന്നുണ്ട്. ന്യൂനപക്ഷങ്ങളെ സംസ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. വൊക്കലിഗയോ, ലിംഗായത്തുകളോ ഈ സംവരണം ആവശ്യപ്പെട്ടിട്ടില്ലെന്നും ശിവകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications