ഗഡകിലെ റോണ്‍ മണ്ഡലം; എന്താണ് പ്രത്യേകത, കര്‍ണാടക പിടിക്കണമെങ്കില്‍ ഈ സീറ്റ് പിടിക്കണം
ബെംഗളൂരു: കര്‍ണാടകയിലെ ഗഡക് ജില്ലയില്‍ റോണ്‍ എന്ന് പറയുന്നൊരു മണ്ഡലമുണ്ട്. ഈ തിരഞ്ഞെടുപ്പിലും വലിയ ചര്‍ച്ചാ വിഷയമാണ് ആ മണ്ഡലം. എന്താണ് കാരണം എന്നറിയുമോ? വലിയ പ്രത്യേകതകള്‍ ഈ മണ്ഡലത്തിനുണ്ട്. സംസ്ഥാന രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് റോണ്‍ ആണ് എന്ന് തന്നെ പറയാം. ഈ മണ്ഡലം പിടിക്കുന്നവര്‍ സംസ്ഥാനം ഭരിക്കുമെന്നതാണ് സ്ഥിരമായുള്ള ചരിത്രം.
നിലവില്‍ ബിജെപിയുടെ കൈവശമാണ് ഈ മണ്ഡലം. കലകപ്പ ബണ്ടിയാണ് ഇവിടെ നിന്നുള്ള എംഎല്‍എ. കോണ്‍ഗ്രസ് നേതാവ് ഗുരുപാദ ഗൗഡ സംഗനഗൗഡ പാട്ടീലിനെ പരാജയപ്പെടുത്തിയാണ് റോണില്‍ ബണ്ടി വിജയം പിടിച്ചെടുത്തത്.വളരെ നിര്‍ണായകമാണ് ബിജെപിക്കും കോണ്‍ഗ്രസിനും ഈ മണ്ഡലം. തങ്ങള്‍ സംസ്ഥാനം പിടിക്കുന്നത് ഈ മണ്ഡലത്തെ ആശ്രയിച്ചാണെന്ന് ഇവര്‍ വിശ്വസിക്കുന്നുണ്ട്.

അതുകൊണ്ട് ഇത്തവണയും കടുത്ത മത്സരം കാണാം. ബണ്ടിയെ തന്നെയാണ് റോണില്‍ ബിജെപി വീണ്ടും മത്സരിപ്പിക്കുന്നത്. ഇത്തവണയും സീറ്റ് നിലനിര്‍ത്തുമെന്നാണ് ബിജെപി പറയുന്നത്. അതേസമയം മണ്ഡലത്തിനായി ഇത്തവണ വലിയ പോരാണ് നടന്നത്. കലകപ്പ ബണ്ടി മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യ സംയുക്തയും, സഹോദരന്‍ സിദ്ധപ്പയും മണ്ഡലത്തിനായി രംഗത്തുണ്ടായിരുന്നു. ഇവര്‍ക്കെല്ലാം ഇവിടെ നിന്ന് മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
തനിക്ക് എന്തായാലും റോണില്‍ മത്സരിക്കാനുള്ള ടിക്കറ്റ് തരണമെന്ന് സിദ്ധപ്പയും ആവശ്യപ്പെട്ടിരുന്നു. താനൊരു ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും, താന്‍ മത്സരിക്കുന്നതിനോട് പാര്‍ട്ടിക്ക് വിയോജിപ്പില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ബിജെപി അവസാന നിമിഷം വെറ്ററന്‍ എംഎല്‍എ ബണ്ടിയുമായി തന്നെ മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. 83735 വോട്ടിനാണ് 2018ല്‍ ബണ്ടി ഈ മണ്ഡലം പിടിച്ചത്.
ജിഎസ് പാട്ടീലിനെ തന്നെയാണ് ഇത്തവണയും കോണ്‍ഗ്രസ് നിര്‍ത്തിയിരിക്കുന്നത്. 2013ല്‍ പാട്ടീല്‍ ഈ മണ്ഡലം 74593 വോട്ടിനാണ് വിജയിച്ചത്. എഎപി ഇത്തവണ അനേകല്‍ ദൊഡ്ഡയ്യയെയും ജെഡിഎസ് മുഗദം സാബിനെയും ഇവിടെ മത്സരിപ്പിക്കുന്നുണ്ട്.അതേസമയം റോണിന് നിരവധി പ്രത്യേകതകള്‍ ഉണ്ട്. ജെഡിഎസ്സോ എഎപിയോ വോട്ട് ഭിന്നിക്കാനുള്ള സാധ്യത കുറവാണ്.
ലിറ്റി ചോക്കയും, ദാല്‍പുരിയുമൊക്കെ കഴിക്കണം; വേറെ ലെവല്‍ ടേസ്റ്റ്, ബീഹാരി ഫുഡ് പൊളിയാണ്
ബോംബെ-കര്‍ണാടക മേഖലയിലെ സീറ്റാണ് റോണ്‍. ഒരു സ്വിംഗ് സീറ്റായിട്ടാണ് അറിയപ്പെടുന്നത്. അതായത് എങ്ങോട്ട് വേണമെങ്കിലും ഈ സീറ്റ് മറിയാം. 2008 മുതല്‍ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഈ മണ്ഡലത്തില്‍ എംഎല്‍എമാര്‍ മാറി വരുന്നതാണ് പതിവ്. അതുകൊണ്ട് ഈ സീറ്റില്‍ അഞ്ച് വര്‍ഷം മുമ്പ് ജയിച്ചത് കൊണ്ട് മുന്‍തൂക്കം കിട്ടണമെന്നില്ല. അതിന് പുറമേ സംസ്ഥാനത്ത് ബിജെപി കടുത്ത ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട് എന്നാണ് വിലയിരുത്തല്‍. സര്‍വേകള്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നു.












Click it and Unblock the Notifications