Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി കര്‍ണാടക

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഒരാഴ്ച്ചത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി കര്‍ണാടക. കേരളത്തില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. അതേസമയം ഏഴാം ദിവസം ക്വാറന്റീനില്‍ ഇരിക്കുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. ഈ ടെസ്റ്റ് നെഗറ്റീവായാല്‍ ഇവര്‍ക്ക് ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്ന് മടങ്ങാം. അതേസമയം കേരളത്തില്‍ നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവരെ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അതേസമയം ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീനാണ് കര്‍ണാടകം കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സൗജന്യമാണോ അതോ പണമടയ്ക്കണോ എന്നും വ്യക്തമല്ല.

കിടിലം ഗ്ലാമറസ് ലുക്കില്‍ നടി ശ്രിന്ദ; വൈറല്‍ ഫോട്ടോ ഷൂട്ട് കാണാം

അതേസമയം കേരളത്തില്‍ സന്ദര്‍ശനത്തിന് പോയി മടങ്ങി വരുന്ന കര്‍ണാടകക്കാരനാണോ അതോ കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് വരുന്ന മലയാളിക്കാണോ ക്വാറന്റീന്‍ നിര്‍ബന്ധമെന്നും കര്‍ണാടകത്തിന്റെ ഉത്തരവില്‍ പറയുന്നില്ല. അതേസമയം ക്വാറന്റൈനിന്റെ കാര്യത്തില്‍ നാളെ വ്യക്തത വരുത്തുമെന്നാണ് ആരോഗ്യ മന്ത്രിയുടെ ഓഫീസ് പറഞ്ഞത്. ഹ്രസ്വകാല സന്ദര്‍ശനത്തിന് പോയി മടങ്ങി വരുന്നവര്‍ക്കായുള്ള ഉത്തരവ് അടക്കം നാളെ വിശദീകരിക്കും. കേരളത്തില്‍ നിന്ന് വരുന്നയാള്‍ വാക്‌സിനെടുത്താലും നെഗറ്റീവ് റിപ്പോര്‍ട്ട് കരുതിയാലും ക്വാറന്റീനില്‍ തന്നെ കഴിയേണ്ടി വരുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള കുറിപ്പില്‍ പറയുന്നത്.

1

Recommended Video

cmsvideo
    India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

    കേരളത്തിലെ കേസുകള്‍ വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്. കേരളത്തില്‍ നിന്ന് വരുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഒരാഴ്ച്ചക്കാലം ക്വാറന്റീനില്‍ നിര്‍ബന്ധമായും പ്രവേശിക്കണം. ഇത് പൂര്‍ത്തിയാവുന്ന ദിവസം ടെസ്റ്റ് നടത്തുമെന്നും റവന്യൂ മന്ത്രി ആര്‍ അശോക പറഞ്ഞു. കേരളത്തില്‍ കൊവിഡ് കേസുകള്‍ 30000 കടന്ന് മുന്നേറുന്നതാണ് മറ്റുള്ള സംസ്ഥാനങ്ങളില്‍ ആശങ്കയാവുന്നത്. വരും ദിവസങ്ങളില്‍ ഇനിയും കൂടുമെന്നാണ് കരുതുന്നത്. ഗണേഷ ചതുര്‍ത്ഥിയുടെ ഭാഗമായുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയത്.

    നേരത്തെ ബെംഗളൂരു കോര്‍പ്പറേഷനായ, ബ്രിഹത് ബെംഗളൂരു മഹാനഗര പല്ലികെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിരുന്നു. കേരളത്തിനും മഹാരാഷ്ട്രയ്ക്കുമായിരുന്നു പ്രധാനമായും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഇവര്‍ക്ക് സംസ്ഥാനങ്ങളില്‍ നിന്ന് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോടെയും വരാമായിരുന്നു. അതല്ലെങ്കില്‍ ക്വാറന്റീനില്‍ പോകണമെന്നായിരുന്നു നിര്‍ദേശം. അതേസമയം ചികമംഗളൂരു, ഹാസന്‍, മൈസൂരു, ശിവമോഗ, കോലാര്‍, കലബുര്‍ഗി ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുന്ന കാര്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. കുടക്, ഹസന്‍, ദക്ഷിണ കന്നഡ, ഉടുപ്പി, ജില്ലകളില്‍ ഒഴികെ രാത്രി കര്‍ഫ്യുവില്‍ ഇളവുകളുണ്ട്. കുടകും ദക്ഷിണ കന്നഡ ജില്ലകളും കേരളവുമായി അതിര്‍ത്തി പങ്കിടുന്നവയാണ്. ടിപിആര്‍ 19 കടന്നതൊക്കെ കര്‍ണാടകത്തില്‍ ആശങ്കയായി തുടരുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+