വിവേക് ഒബ്രോയിയുടെ ഭാര്യാ സഹോദരനും പ്രതിപട്ടികയില്‍, രാഗിണി രണ്ടാം പ്രതി, ഉന്നതരിലേക്ക് കേസ്!!
ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയില്‍ 11 പേര്. പ്രമുഖ നടി രാഗിണി ദ്വിവേദി രണ്ടാം പ്രതിയാണ്. എന്നാല്‍ ഇവിടം കൊണ്ട് കാര്യങ്ങള്‍ അവസാനിച്ചിട്ടില്ല. നടന് വിവേക് ഒബ്രോയിയുടെ ഭാര്യാ സഹോദരനും കേസില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. പ്രതിപ്പട്ടികയില്‍ ആദിത്യ ആല്‍വയുടെ പേരുമുണ്ട്. ബിജെപിയുടെയും ജെഡിയുവിന്റെയും നേതാവായിരുന്ന ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ. അമ്മ നന്ദിനി ആല്‍വ പ്രശസ്ത നര്‍ത്തകിയാണ്. ഇവരുടെ മകള്‍ പ്രിയങ്ക ആല്‍വയെയാണ് വിവേക് ഒബ്റോയ് വിവാഹം കഴിച്ചത്.

ബെംഗളൂരുവിലെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ വളരെ പ്രശസ്തമായ പേരാണ് ആദിത്യ ആല്വയുടേത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേര് പ്രതിപ്പട്ടികയില്‍ വന്നത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം ഇതുവരെ ആദിത്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ല. അദ്ദേഹത്തിനെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നാണ് സൂചന. ലഹരി ഇടപാടിലെ മുഖ്യ കണ്ണിയെന്ന് കരുതുന്ന ശിവപ്രകാശാണ് കേസിലെ ഒന്നാം പ്രതി. അറസ്റ്റിലായ ആഫ്രിക്കന്‍ സ്വദേശിക്ക് ചലച്ചിത്ര പ്രവര്‍ത്തകരുമായുള്ള ഇടപാടിന്റെ തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചു.
ഇന്നലെ ബെംഗളൂരുവില്‍ പിടിയിലായ ആഫ്രിക്ക സ്വദേശി ലോം പെപ്പര്‍ സാംബ, നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കറുമായും പലതവണ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നാണ് വ്യക്തമാകുന്നത്. ബെംഗളൂരു നഗരത്തിലും ലഹരിവേട്ട ശക്തമാക്കിയിട്ടുണ്ട്. അതേസമയം ഒന്നാം പ്രതി ശിവപ്രകാശിനെ ഇനിയും കണ്ടെത്താനായിട്ടില്ല. നഗരത്തില്‍ ഉന്നതര്‍ക്കായുള്ള ലഹരി പാര്‍ട്ടികളുടെ സംഘാടകന്‍ വിരേന്‍ ഖന്നയാണ് കേസിലെ മൂന്നാം പ്രതി.
അതേസമയം അറസ്റ്റിലായ രാഗിണി ദ്വിവേദി കര്‍ണാടക നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകയായിരുന്നു. കെആര്‍ പേട്ട മണ്ഡലത്തില്‍ വീടുകയറിയിറങ്ങിയുള്ള പ്രചാരണത്തില്‍ താരം സജീവമായിരുന്നു. കെസി നാരായണ ഗൗഡയായിരുന്നു ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. രാഗിണിയും യെഡിയൂരപ്പയും മകനും ഒരുമിച്ച് നില്ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇവര്‍ നേരത്തെ ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇവര്‍ നിരവധി റോഡ് ഷോകളിലും പങ്കെടുത്തിരുന്നു.
-
അമേരിക്കയില്‍ ആറക്ക ശമ്പളം; ബെംഗളൂരുവിലേക്കു മടങ്ങാന്‍ തീരുമാനിച്ച് ടെക്കി യുവാവ്; കാരണം വിചിത്രം -
ബെംഗളൂരു മെട്രോ സമയം നീട്ടിയത് അറിഞ്ഞോ? ഐപിഎല്ലിന് തിരക്ക് കൂട്ടേണ്ട; പുതിയ ക്രമീകരണം ഇങ്ങനെ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി












Click it and Unblock the Notifications