ഓരോ വോട്ടിനും 6000 രൂപ നല്‍കും; കര്‍ണാടകത്തില്‍ ഞെട്ടിച്ച് ബിജെപി നേതാവ്

ബെംഗളൂരു: കര്‍ണാടകത്തില്‍ ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഓരോ വോട്ടിനും ആറായിരം രൂപ വെച്ച് നല്‍കുമെന്ന് ബിജെപി നേതാവ് രമേശ് ജാര്‍ക്കിഹോളി. ബിജെപിയുടെ മുന്‍ മന്ത്രിയാണ് അദ്ദേഹം.
പാര്‍ട്ടി നേതൃത്വം തന്നെ ഈ പരാമര്‍ശത്തോടെ പ്രതിരോധത്തിലായിരിക്കുകയാണ്. അതേസമയം പരാമര്‍ശത്തില്‍ നിന്ന് അകലം പാലിച്ചിരിക്കുകയാണ് ബിജെപി. 2021ല്‍ ലൈംഗിക ആരോപണ വിവാദത്തില്‍ രാജിവെച്ച് ഒഴിയേണ്ടി വന്ന മന്ത്രിയാണ് രമേശ് ജാര്‍ക്കിഹോളി.
ബെലഗാവിയിലെ സുലേബവി ഗ്രാമത്തില്‍ ജാര്‍ക്കിഹോളിയുടെ അനുയായികള്‍ സംഘടിപ്പിച്ച റാലിയിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.
കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മി ഹെബ്ബല്‍ക്കറെ വിമര്‍ശിക്കുന്നതിനിടെയായിരുന്നു ജാര്‍ക്കിഹോളി വോട്ടിന് പണം നല്‍കുമെന്ന് അറിയിച്ചത്. ബെലഗാവി റൂറല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് ലക്ഷ്മി.
പൈനാപ്പിള്‍ ഇഷ്ടമില്ലാത്തവരുണ്ടോ; എങ്കില്‍ അറിയണം ഗുണങ്ങള്‍, ശരീരത്തിന് ഈ ഗുണങ്ങള്‍ ഉറപ്പ്
ബെലഗാവിയിലെ തന്നെ ഗോകക് മണ്ഡലമാണ് രമേശ് ജാര്‍ക്കിഹോളിയുടേത്. ലക്ഷ്മി അവരുടെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതായി ഞാന്‍ കണ്ടു. ഇതുവരെ അവര്‍ അടുക്കള സാധനങ്ങളാണ് നല്‍കിയത്.
അതില്‍ കുക്കറും,മിക്സറുമൊക്കെയുണ്ട്. ആയിരം രൂപയൊക്കെയാണ് വില. അവര്‍ ഇനിയും സമ്മാനനങ്ങള്‍ നല്‍കാം. പരമാവധി അതിനൊക്കെ മൂവായിരം രൂപ വില വരും.
അതുപോലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിങ്ങള്‍ക്ക് ആറായിരം രൂപ നല്കുന്നില്ലെങ്കില് അവര്‍ക്ക് വോട്ട് ചെയ്യരുതെന്നും ജാര്‍ക്കിഹോളി പറഞ്ഞു. അതേസമയം ജലസേചന വിഭവ വകുപ്പ് മന്ത്രി ഗോവിന്ദ് കാര്‍ജോള്‍ ഈ പരാമര്‍ശത്തെ തള്ളി.
ഞങ്ങളുടെ പാര്‍ട്ടിയില്‍ അത്തരം കാര്യങ്ങള്‍ക്ക് ഇടമില്ല. പ്രത്യയശാസ്ത്രത്തിന്റെ ബലത്തിലാണ് ഞങ്ങള്‍ പാര്‍ട്ടി പടുത്തുയര്‍ത്തിയത്. രാജ്യത്ത് അധികാരത്തിലെത്തിയതും, പിന്നീട് തുടര്‍ ഭരണം നേടിയതുമെല്ലാം അതുകൊണ്ട്. 2023ലെ തിരഞ്ഞെടുപ്പിലും ബിജെപി കര്‍ണാടകത്തില്‍ കൃത്യമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും ഗോവിന്ദ് കാര്‍ജോള്‍ പറഞ്ഞു.
ചില വ്യക്തികള്‍ എന്തെങ്കിലും പരാമര്‍ശം നടത്തിയാല്‍, അത് പാര്‍ട്ടിയുടെ പ്രതികരണമല്ലെന്നും, അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രതികരണമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന് ഈ വിഷയത്തില്‍ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ബിജെപിയിലെ അഴിമതിയുടെ തലമാണ് ഇതിലൂടെ മനസ്സിലാവുന്നത്. എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷനോ, ആദായനികുതി വകുപ്പോ, ഇഡിയോ ഇതൊന്നും ഗൗരവത്തിലെടുക്കാത്തതെന്ന് കോണ്‍ഗ്രസ് എംഎല്‍എ പ്രിയങ്ക് ഗാര്‍ഗെ പറഞ്ഞു.
ഓപ്പറേഷന് താമര യാഥാര്‍ത്ഥ്യമാണ്. എവിടെ നിന്നാണ് ബിജെപിക്ക് ഇത്രയും പണം കിട്ടുന്നതെന്നും എംഎല്‍എ ചോദിച്ചു.
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
കുട്ടികളുടെ സ്ക്രീന്‍ടൈം ഒരു മണിക്കൂര്‍ മാത്രം; കര്‍ണാടക നടപ്പാക്കുന്ന ഡിജിറ്റല്‍ ഡിറ്റോക്സ് നയം ഇങ്ങനെ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം











Click it and Unblock the Notifications