കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരില്‍ കാണാതായ മലയാളി യുവാവ് കൊല്ലപ്പെട്ട നിലയില്‍

Google Oneindia Malayalam News

ബെംഗളൂരു: മഹാദേവപുര പോലീസ് സ്‌റ്റേഷനില്‍ വെച്ച് കാണാതായ മലയാളി യുവാവിനെ കോലാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ 24 കാരന്‍ നബീല്‍ നഫുലാണ് ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. കോലാറില്‍ വാഹനമിടിച്ച് പരിക്കേറ്റ നിലയില്‍ നാട്ടുകാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മരുന്നുകളോട് പ്രതിക്കാതിരുന്ന നബീല്‍ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.

മാര്‍ച്ച് 25 ബുധനാഴ്ചയാണ് ബെംഗളൂരു മഹാദേവപുര പോലീസ് സ്‌റ്റേഷനില്‍ വെച്ച് നബീല്‍ നഫുല്‍ എന്ന ചെറുപ്പക്കാരനെ കാണാതായത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയായ നബീല്‍ ദുബായിലെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവില്‍ എത്തിയതാണ്. ഓട്ടോറിക്ഷ ഡ്രൈവറുമായുണ്ടായ കശപിശയെ തുടര്‍ന്നാണ് മഹാദേവപുര പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.

malayale-banglore-missing

അവിടെ വെച്ച് നബീലിനെ കാണാതാവുകയായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കണം എന്ന് പറഞ്ഞ് പുറത്ത് പോയതാണ് ഇയാള്‍ എന്നാണ് പോലീസ് പറയുന്നത്. മഹാദേവപുര പോലീസ് തന്നെയാണ് ദുബായിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചതും വിളിച്ച് വരുത്തിയതും. തുടര്‍ന്ന് നബീലിന് വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു വീട്ടുകാര്‍. എന്നാല്‍ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. നബീലിനെ ജീവനോടെ കണ്ടെത്താനും അവര്‍ക്ക് കഴിഞ്ഞില്ല.

ഏതോ ഒരു വാഹനം ഇടിച്ച് മരിച്ച നബീലിന്റെ മൃതദേഹം വീട്ടുകാര്‍ കോലാറിലെ ആശുപത്രിയിലെത്തി തിരിച്ചറിയുകയായിരുന്നു. എന്നാല്‍ നബീലിന്റെ മരണത്തില്‍ ദുരൂഹമായ പല കാര്യങ്ങളും ഉണ്ട്. വാഹനമിടിച്ച നിലയില്‍ കാണപ്പെട്ട നബീലിന്റെ ദേഹത്ത് വസ്ത്രങ്ങളുണ്ടായിരുന്നില്ല എന്ന് നാട്ടുകാര്‍ പറയുന്നു. നബീലിന്റെ വസ്ത്രം എവിടെപ്പോയി. ബെംഗളൂര്‍ നഗരത്തില്‍ വെച്ച് കാണാതായ നബീല്‍ എങ്ങനെയാണ് കോലാറില്‍ എത്തിയത്.

അടുത്ത പേജില്‍: കന്നഡ അറിയാത്ത മലയാളിക്ക് ബെംഗളൂരില്‍ ശിക്ഷ മരണമോ?

English summary
Nabeel found dead in Kolar after going missing from Mahadevpura police station last month. Who is responsible for his death?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X