കന്നഡ അറിയാത്ത മലയാളിക്ക് ബെംഗളൂരില്‍ ശിക്ഷ മരണമോ?
ഓട്ടോറിക്ഷ ഡ്രൈവറുമായുണ്ടായ കശപിശയാണ് നബീലിനെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചത് എന്നാണ് പറയപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയ നബീല്‍ സ്റ്റേഷനിലെത്തുമ്പോള്‍ മാന്യമായ വസ്ത്രം ധരിച്ച നിലയിലായിരുന്നു. മാതൃഭാഷയായ മലയാളത്തിന് പുറമേ ഇംഗ്ലീഷും ഹിന്ദിയും നന്നായി സംസാരിക്കുമായിരുന്നു. ബെംഗളൂരില്‍ കന്നഡ അറിയില്ലെങ്കില്‍ പോലും ഹിന്ദി കൊണ്ട് കാര്യങ്ങള്‍ സാധിക്കാമെന്നിരിക്കേ ഭാഷയുടെ പേരിലാണ് കശപിശ ഉണ്ടായത് എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്.
മഹാദേവപുര പോലീസിന് നബീലിനോട് കാര്യങ്ങള്‍ കൃത്യമായി ചോദിച്ചറിയാന്‍ കഴിഞ്ഞില്ല എന്നാണ് പറയുന്നത്. ഇംഗ്ലീഷോ ഹിന്ദിയോ അറിയുന്ന ആരും പോലീസ് സ്‌റ്റേഷനില്‍ ഉണ്ടായില്ല എന്ന് പറയുന്നതിലും ദുരൂഹതയുണ്ട്. നബീലിന്റെ പെരുമാറ്റത്തില്‍ അസ്വഭാവികതയുണ്ടായിരുന്നു എന്നാണ് പോലീസ് വീട്ടുകാരോട് പറഞ്ഞതായി ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എങ്കില്‍ എന്തുകൊണ്ടാണ് ആവശ്യമായ ഭക്ഷണം വാങ്ങിക്കൊടുക്കുന്നതിന് പകരം നബീലിനെ പോലീസുകാര്‍ ഒറ്റയ്ക്ക് പുറത്തുപോകാന്‍ അനുവദിച്ചത്. എന്തിനാണ് അവര്‍ നബീലിന്റെ പേഴ്‌സും മറ്റ് സാധനങ്ങളും സ്റ്റേഷനില്‍ വാങ്ങിവെച്ചത്. നബീലിന്റെ പേരില്‍ കേസോ മറ്റ് കാര്യങ്ങളോ ഇല്ലാതിരുന്നിട്ടും അയാല്‍ പോലീസ് സ്‌റ്റേഷനിലേക്ക് തിരിച്ചുവരേണ്ട ആവശ്യം എന്താണ്.
ഒരു അപകടത്തിലാണ് മകന്‍ കൊല്ലപ്പെട്ടത് എന്ന് നബീലിന്റെ പിതാവ് നഹാസ് പാഷ കരുതുന്നില്ല. നബീലിന്റെ കയ്യില്‍ 10000 രൂപ ഉണ്ടായിരുന്നു. 2000 രൂപ ചെലവാക്കി എന്ന് തന്നെ ഇരിക്കട്ടെ ബാക്കി എട്ടായിരം രൂപ എവിടെപ്പോയി. പോലീസ് സ്‌റ്റേഷനില്‍ നിന്നും കിട്ടിയ പേഴ്‌സില്‍ ഒരു രൂപ പോലും ഉണ്ടായിരുന്നില്ല. കയ്യില്‍ പണമുണ്ടായിരുന്നെങ്കില്‍ നബീല്‍ എന്തിന് പട്ടിണി കിടക്കണം എന്നും പാഷ ചോദിക്കുന്നു.
അടുത്ത പേജില്‍: മലയാളി യുവാവിന്റെ മരണം: പോലീസ് പിന്നെയും വാക്ക് മാറ്റുന്നു?












Click it and Unblock the Notifications