ലിംഗായത്തുകളും വൊക്കലിഗയും ആര്‍ക്ക് വോട്ട് ചെയ്യും: കര്‍ണാടകയിലെ അഭിപ്രായ സര്‍വേ റിപ്പോര്‍ട്ട് ഇങ്ങനെ
ബെംഗളൂരു: കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. ആര്‍ക്കാണ് മുന്‍തൂക്കമെന്ന് ഇപ്പോഴും പറയാറായിട്ടില്ല. എന്നാല്‍ കര്‍ണാടകയിലെ രണ്ട് സുപ്രധാന സമുദായങ്ങളായ ലിംഗായത്തുകളും, വൊക്കലിഗയും ആര്‍ക്കാവും വോട്ട് ചെയ്യുക. ബിജെപിയും കോണ്‍ഗ്രസും ഈ വിഭാഗത്തെ ഒപ്പം ചേര്‍ക്കാനുള്ള ശ്രമത്തിലാണ്.
ഇവര്‍ക്കായി പ്രഖ്യാപനങ്ങള്‍ വരെ ഇരുവരും നടത്തി കഴിഞ്ഞു. എന്നാല്‍ ഇതൊക്കെ ഗുണം ചെയ്യുക. ഈ രണ്ട് വിഭാഗങ്ങളും ആരെ പിന്തുണയ്ക്കും. ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായ സര്‍വേ പുറത്തുവിട്ടിരിക്കുകയാണ് എന്‍ഡിടിവി. ലോക്‌നിധിയുമായി ചേര്‍ന്നാണ് അവര്‍ ഈ സര്‍വേ തയ്യാറാക്കിയിരിക്കുന്നത്.

വൊക്കലിഗ സമുദായം രണ്ട് പാര്‍ട്ടികള്‍ക്കിടയിലായി ഭിന്നിച്ച് നില്‍ക്കുകയാണ്. ഇവര്‍ കോണ്‍ഗ്രസിനെയും എച്ച്ഡി കുമാരസ്വാമിയുടെ ജെഡിഎസ്സിനെയുമാണ് പിന്തുണയ്ക്കുന്നത്. അഭിപ്രായം പറഞ്ഞവരില്‍ 34 ശതമാനം പേര്‍ കോണ്‍ഗ്രസിനെയാണ് പിന്തുണയ്ക്കുന്നത്. അതേസമയം 36 ശതമാനം വൊക്കലിഗക്കാര്‍ ജെഡിഎസ്സിനെയാണ് പിന്തുണയ്ക്കുന്നത്.
ജെഡിഎസ്സ് വൊക്കലിഗ സമുദായത്തിന്റെ പരമ്പരാഗത വോട്ടുബാങ്കാണ്. പഴയ മൈസൂര്‍ മേഖലയിലാണ് ഇവര്‍ അതിശക്തം. ചെറിയൊരു വിഭാഗം സര്‍വേയില്‍ ബിജെപിക്ക് വോട്ടുചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്. വൊക്കലിഗ കോട്ടകളില്‍ വെറും 15 സീറ്റ് മാത്രമാണ് ബിജെപിക്ക് നേടാന്‍ കഴിഞ്ഞത്. 58 സീറ്റുകളില്‍ ഇവര്‍ക്ക് വലിയ സ്വാധീനമുണ്ട്.അതേസമയം ലിംഗായത്തുകള്‍ ഇത്തവണയും ബിജെപിക്കൊപ്പമാണെന്ന് സര്‍വേ പ്രവചിക്കുന്നു.
കശ്മീര്‍, വാട്ട് എ ബ്യൂട്ടി, ഫുഡും അതുപോലെ ടേസ്റ്റിയാണ്, ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ
67 ശതമാനവും പറഞ്ഞിരിക്കുന്നത് ബിജെപിക്ക് തന്നെ വോട്ടു ചെയ്യുമെന്നാണ്. അതേസമയം മുസ്ലീം വോട്ടര്‍മാരില്‍ നല്ലൊരു ഭാഗവും കോണ്‍ഗ്രസിനൊപ്പമാണ്. 59 ശതമാനം കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരില്‍ നിന്നുള്ള വലിയ പിന്തുണ കോണ്‍ഗ്രസിന് ലഭിക്കും. ഈ വിഭാഗത്തില്‍ പകുതിയില്‍ അധികം പേര്‍ കോണ്‍ഗ്രസിനെയാണ് പിന്തുണയ്ക്കുന്നത്.
ബാക്കി പകുതിയില്‍ 23 ശതമാനം മാത്രമാണ് ബിജെപിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഈ വിഭാഗങ്ങള്‍ക്ക് പുറത്തുള്ളവരിലാണ് ബിജെപി ജനപ്രീതി നേടിയിരിക്കുന്നത്.
വൊക്കലിഗ കോട്ട പൊളിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ ഇത്തവണയും വിജയിക്കില്ലെന്നാണ് വ്യക്തമാക്കുന്നത്. മുസ്ലീം സമുദായത്തിന്റെ സംവരണം റദ്ദാക്കി പകുതി ലിംഗായത്തുകളും വൊക്കലിഗ വിഭാഗത്തിനുമായി ബിജെപി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ തീരുമാനം ബിജെപിക്ക് വോട്ട് നേടി കൊടുക്കുമെന്നാണ് സര്‍വേ പറയുന്നത്.
എന്നാല്‍ മറ്റ് സമുദായങ്ങള്‍ ബിജെപിയില്‍ നിന്ന് അകലുമെന്നും സര്‍വേ കണ്ടെത്തിയിരുന്നു. ചെറിയ സമുദായങ്ങളെല്ലാം ജാതി സെന്‍സസ് നടപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ പിന്നീട് ഇതിനോട് അനുകൂല സമീപനമല്ല സ്വീകരിച്ചിരിക്കുന്നത്. ഇത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.












Click it and Unblock the Notifications