യുവതിയുടെ മൃതദേഹം ഡ്രമ്മിനുള്ളില്‍; ബെംഗളൂരു നഗരം ഭീതിയില്‍, സീരിയല്‍ കില്ലറോ?
അന്വേഷണത്തില്‍ പോലീസ് ചില കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ആളുകള്‍ ഓട്ടോറിക്ഷയില്‍ ഈ ഡ്രെമ്മും പിടിച്ച് യാത്ര ചെയ്യുന്നതായിട്ടാണ് പോലീസ് കണ്ടെത്തിയത്.

ബെംഗളൂരു: നഗരത്തെ ഒന്നാകെ വിറപ്പിച്ച് പുതിയൊരു കൊലപാതകം കൂടി. ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിരിക്കുകയാണ്. ഒരു പ്ലാസ്റ്റിക് ഡ്രെമ്മിനുള്ളില്‍ കുത്തിത്തിരുകിയ നിലയിലായിരുന്നു ഈ മൃതദേഹം.
ഇന്നലെയാണ് ഈ മൃതദേഹം കണ്ടെത്തിയത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് മൃതദേഹം ഡ്രെമ്മിനുള്ളില്‍ നിന്ന് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ലഭിക്കുന്നത്.
ഇതിനോടകം സീരിയല്‍ കില്ലറാണോ ഇതെന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ മതിയായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഒരേ തരത്തിലുള്ള കൊലപാതക രീതികള്‍ മാത്രമാണ് ഇവിടെ സംശയം ജനിപ്പിക്കുന്നത്.
ബൈപ്പനഹള്ളി റെയില്‍വേ സ്റ്റേഷന്റെ എന്‍ട്രി ഗേറ്റുകളിലൊന്നില്‍ വെ്ച്ചാണ് ഈ ഡ്രം കണ്ടെത്തിയത്. രാവിലെ പത്തിനും പതിനൊന്നിനും ഇടയിലാണ് ഈ മൃതദേഹം കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ്, ഡ്രെമ്മിനുള്ളില്‍ അടച്ചിട്ട നിലയിലായിരുന്നു ഈ മൃതദേഹം.

ഇവര്‍ക്ക് 31നും 35നും ഇടയിലാണ് പ്രായമെന്നാണ് വിലയിരുത്തല്‍. ഇതുവരെ ഇവര്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് എല്ലാ സാധ്യതയും പരിശോധിക്കുന്നുണ്ട്.
ലുക്കില്‍ ആരും തോറ്റുപോകും, ജപ്പാന്‍ സ്വര്‍ഗ തുല്യം, ട്രിപ്പടിക്കാനാണെങ്കില്‍ ഇന്ന് തന്നെ വിട്ടോളൂ
അതേസമയം അന്വേഷണത്തില്‍ പോലീസ് ചില കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ആളുകള്‍ ഓട്ടോറിക്ഷയില്‍ ഈ ഡ്രെമ്മും പിടിച്ച് യാത്ര ചെയ്യുന്നതായിട്ടാണ് പോലീസ് കണ്ടെത്തിയത്. ഇവര്‍ റെയില്‍വേ സ്‌റ്റേഷന്റെ കവാടത്തില്‍ ഈ ഡ്രം ഉപേക്ഷിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
മാച്ചിലിപട്ടണത്തില്‍ നിന്നുള്ള ട്രെയിനില്‍ വഴിയാണ് ഈ മൃതദേഹം എത്തിയത്. പോലീസ് സംഘം മജിലിപട്ടണത്തില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഈ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് ബെംഗളൂരു റെയില്‍വേ പോലീസ് എസ്പി ഡോ സൗമലത പറഞ്ഞു.
രണ്ടുമാസം മുമ്പാണ് ഒരു യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിനുള്ളില്‍ കണ്ടെത്തിയത്. യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ ശുചീകരണ സ്റ്റാഫാണ് ഇത് ആദ്യം കണ്ടത്.












Click it and Unblock the Notifications