അഞ്ചാം വയസിൽ കമ്പ്യൂട്ടർ പഠനം, പതിമൂന്നാം വയസിൽ സ്വന്തം കമ്പനി; പൊളിയാണ് ഈ തിരുവല്ലക്കാരൻ
ഒരു പതിമൂന്ന് വയസുകാരൻ പയ്യന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഒരു പരിധി നിശ്ചയിച്ചാൽ അത് ഏതറ്റം വരെ പോവും. എന്തായാലും നമ്മുടെ കണക്കുകൂട്ടലിൽ അത് ഒരുപാട് ഒന്നും മുന്നോട്ട് പോവില്ലെന്ന് ഉറപ്പാണ്. അല്ലെങ്കിലും വയസ് കൊണ്ട് അതിർത്തി വരയ്ക്കാനും, സ്വപ്‌നങ്ങൾക്ക് തടയിടാനും ഒക്കെ നമ്മൾ മിടുക്കരാണ്. എന്നാൽ തിരുവല്ലക്കാരൻ ആദിത്യന്റെ കാര്യത്തിൽ അതൊന്നും നടക്കുന്ന കാര്യമല്ലായിരുന്നു.
പ്രായത്തെ വെറും അക്കമാക്കി കൊണ്ട് സംരംഭ ലോകത്തേക്ക് പിച്ചവെച്ച ആ പയ്യൻ ലോകത്തിന് മുൻപിൽ നമ്മുടെ അഭിമാനം വാനോളം ഉയർത്തിയിരുന്നു. തന്റെ സ്വപ്‌നങ്ങളെ ചേർത്തുപിടിച്ച പ്രായം പോലും മറന്നുകൊണ്ട് വലിയ ലക്ഷ്യങ്ങൾക്ക് പിന്നാലെ പോയ ആദിത്യൻ പുതു തലമുറയ്ക്ക് എന്നും ആവേശകരമായ ഒരു മാതൃകയാണ്.

വെറുതെ ഇരിക്കുന്ന സമയം കൊണ്ട് ആപ്പ് നിർമ്മിച്ച ആദിത്യൻ ഇത് ഒരു കമ്പനിയായി മാറിയപ്പോൾ അതിന്റെ സിഇഒ ആയി മറ്റൊരു റെക്കോർഡും സൃഷ്‌ടിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒമാരിൽ ഒരാളായിരുന്നു ആദിത്യൻ. ആദ്യമായി ആപ്ലിക്കേഷൻ ഉണ്ടാക്കുമ്പോൾ ആദിത്യന്റെ പ്രായം വെറും ഒൻപത് വയസ് മാത്രമായിരുന്നു.
ഇന്ന് യൗവനത്തിലേക്ക് കടക്കുമ്പോൾ ദുബായിൽ തന്റെ സ്വന്തം കമ്പനിയുടെ ജോലികളിൽ മുഴുകി ഇരിക്കുകയാണ് ആദിത്യൻ. ആദ്യ ആപ്പിന്റെ വിജയത്തിന് ശേഷം നിരന്തരം കൂടുതൽ ആപ്പുകൾ ആദിത്യൻ നിർമ്മിക്കുകയുണ്ടായി. ഇത് പിന്നീട് ആപ്പുകൾക്കായുള്ള ബദൽ പ്ലാറ്റ്‌ഫോമായ അപ്റ്റോയിഡിൽ അപ്ലോഡ് ചെയ്യുകയായിരുന്നു ആദിത്യൻ.
2017 ഡിസംബർ 17ന് തന്റെ പതിമൂന്നാം വയസിലാണ് അദ്ദേഹം ട്രൈനെറ്റ് സൊല്യൂഷൻസ് എന്ന പേരിൽ സ്വന്തം കമ്പനി ആരംഭിച്ചത്. പ്രായം വെറും അഞ്ച് കടക്കുമ്പോഴേക്കും കമ്പ്യൂട്ടറിൽ എല്ലാവിദ്യകളും പഠിച്ചു തുടങ്ങിയിരുന്നു അദ്ദേഹം. സ്‌കൂൾ സുഹൃത്തുക്കളുമായി ചേർന്നാണ് ആദിത്യൻ ട്രൈനെറ്റ് സൊല്യൂഷൻസ് എന്ന ആശയം വളർത്തിയത്. പതിനെട്ട് തികയാത്തതിനാൽ സ്ഥാപിത കമ്പനി ഉടമയാവാൻ ആദിത്യന് വീണ്ടും കാത്തിരിക്കേണ്ടി വന്നു.
നിലവിൽ ദുബായിൽ കഴിയുന്ന ആദിത്യൻ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഐഒഎസിനായി ആപ്പുകൾ സൃഷ്‌ടിക്കാനും, കമ്പനിയെ ഒരു എംഎൻസി ആക്കാനുമൊക്കെയാണ്. 'എ ക്രേസ്' എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും, വ്‌ളോഗുകളും അദിത്യൻ ചെയ്യുന്നുണ്ട്. ടാംഗിൾഡ് എന്ന പേരിൽ മറ്റൊരു കമ്പനിയും ആദിത്യൻ രാജേഷ് സ്ഥാപിച്ചിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications