Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ സംരംഭകർക്ക് ശുഭവാർത്ത; ഈടില്ലാതെ നേടാം ഒരു കോടി വരെയുള്ള വായ്‌പ

രാജ്യത്ത് വനിതകളുടെ സാമ്പത്തിക ക്ഷേമത്തിനും, അവരുടെ സാമൂഹിക ഉന്നമനത്തിനുമായി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ മികച്ച രീതിയിൽ മുന്നോട്ട് പോവുന്നുമുണ്ട്. സംരംഭകർ ആവാൻ ആഗ്രഹിക്കുന്ന വനിതകൾക്കും പിന്തുണ നൽകുന്ന ചില പദ്ധതികൾ ഇന്ത്യയിലുണ്ട്.

പലപ്പോഴും സ്വന്തമായി ഒരു ബിസിനസോ, മറ്റെന്തെങ്കിലും യൂണിറ്റുകളോ തുടങ്ങാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് സാമ്പത്തിക സഹായം വലിയ വെല്ലുവിളിയായിരിക്കും. ഇതിനായി സർക്കാർ നടപ്പിലാക്കുന്ന ഏറ്റവും മികച്ച പദ്ധതികളിൽ ഒന്നാണ് സ്‌റ്റാൻഡ്‌ അപ്പ് ഇന്ത്യ വായ്‌പ. പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കും വനിതകൾക്കും ഈടില്ലാതെ പത്ത് ലക്ഷം മുതൽ ഒരു കോടി വരെ വായ്‌പ നൽകുന്ന പദ്ധതിയാണിത്.

money

സ്‌റ്റാൻഡ്‌ അപ്പ് ഇന്ത്യ സ്‌കീം

2016 ഏപ്രിൽ 5നാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്‌റ്റാൻഡ്‌ അപ്പ്‌ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്‌. രാജ്യത്ത്‌ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെയും, വനിതകളേയും സംരംഭ മേഖലയിലേക്ക്‌ കൈപിടിച്ച്‌ കൊണ്ടുവരിക എന്നതാണ്‌ ഈ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം.

ഇതിനായി രാജ്യത്ത്‌ പ്രവർത്തിക്കുന്ന 1,25,000 ബാങ്ക്‌ ശാഖകൾ വഴി ഈ വിഭാഗങ്ങൾക്ക്‌ വായ്‌പ ലഭ്യമാക്കും. ഓരോ ശാഖയും പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ ഒരു സംരംഭകനെങ്കിലും വായ്‌പ അനുവദിക്കണം എന്നാണ് ചട്ടം. കൂടാതെ ഒരു വനിതയ്ക്കും നിർബന്ധമായും വായ്‌പ നൽകണം.
ഈ നിലയിൽ 2,50,000 തൊഴിൽ സംരംഭങ്ങൾ പുതുതായി ആരംഭിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ചെറിയ വായ്‌പാ തുകയല്ല വായ്‌പാ തുകയായി ബാങ്ക്‌ ശാഖകൾ നൽകുന്നത്. 10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ ചെലവ്‌ വരുന്ന സംരംഭങ്ങൾക്കാണ് ബാങ്കുകൾ വായ്‌പ അനുവദിക്കുക. നിര്‍മാണ മേഖല, സേവന മേഖല, കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപാര മേഖല എന്നിവയിലേതെങ്കിലും ആയിരിക്കണം സംരഭം ആരംഭിക്കേണ്ടത്.

പദ്ധതിയുടെ വെബ് പോര്‍ട്ടലില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്, നവംബര്‍ 20 വരെ 2.29 ലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. അതിൽ 53,822 കോടി രൂപയുടെ വായ്‌പ അനുവദിച്ചിട്ടുണ്ട്. ഇതില്‍ തന്നെ ഏകദേശം 46,894 കോടി രൂപയോളം വിതരണം ചെയ്‌ത്‌ കഴിഞ്ഞു. 2.08 ലക്ഷം സംരംഭകര്‍ക്കാണ് ഗുണം ലഭിച്ചത്. പദ്ധതിക്കായി അപേക്ഷിക്കാന്‍ standupmitra.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

സ്റ്റാന്‍ഡപ്പ് മിത്ര പോര്‍ട്ടലില്‍ ഓരോ ജില്ലയിലും ഈ വായ്‌പയ്ക്കായി സഹായിക്കുന്ന ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍മാരുടെ പട്ടിക ലഭ്യമാണ്. ഇതില്‍ നിന്നും നിങ്ങള്‍ക്ക് നിങ്ങളുടെ ജില്ലയിലെ ലീഡ് മാനേജർ ആരാണെന്ന് കണ്ടെത്തി ബാങ്കിലെത്തി നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+