ഓണം ഓഫറുകളുമായി ആമസോണ്‍ എത്തി
ബെംഗളൂരു: ഓണം മെഗാ ഓഫറുകളുമായി ഇ കൊമേഴ്‌സ് പ്ലാറ്റ് ഫോമില്‍ നിന്നും ആമസോണ്‍ എത്തി. മറ്റു ഓണ്‍ലൈന്‍ വ്യാപാര ശ്യംഖലകള്‍ എത്തുന്നതിന് മുന്‍പേ ഓണം വിപണിയില്‍ സ്ഥാനം പിടിക്കാനാണ് ആമസോണിന്റെ ശ്രമം. ഓണം മാത്രമല്ല ദീപാവലി, ക്രിസ്തുമസ്, ന്യൂ ഇയര്‍ എന്നിങ്ങനെ എല്ലാ ആഘോഷങ്ങളെയും മുന്നില്‍ കണ്ടാണ് സ്‌റ്റോര്‍ ഒരുക്കിയിരിക്കുന്നത്.
സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ഓണം സ്‌റ്റോര്‍ ഒരുക്കാനാണ് തീരുമാനം. വമ്പിച്ച ഓഫറില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വ്യാപാരികള്‍ക്ക് മര്‍ച്ചന്റ് ലോണ്‍ ഒരുക്കുന്നതിനും സൗകര്യം ഒരിക്കിയിട്ടുണ്ട്.

50 മുതല്‍ 60% വരെയാണ് ആമസോണ്‍ ഡിസ്‌കൗണ്ട് ഒരുക്കുന്നത്. ഇത്തവണത്തെ ഫെസ്റ്റിവല്‍ സീസണ്‍ ഓണ്‍ലൈന്‍ വ്യപാരശ്യംഖലയില്‍ കടുത്ത മത്സരങ്ങള്‍ സൃഷ്ടിക്കും. ആമസോണിനൊപ്പം ഫഌപ്കാര്‍ട്ടും, സ്‌നാപ്ഡീലും മത്സരത്തിനായി ഒരുങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications