Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഘോഷിച്ച് മതിയാകാതെ അംബാനി കുടുംബം; ആനന്ദിന്റെ പ്രീവെഡ്ഡിംഗ് 2.0 ഉടൻ, ചടങ്ങുകൾ ഇങ്ങനെ

ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്ന കുടുംബങ്ങളിൽ ഒന്നാണ് അംബാനിയുടേത്. അതിലെ ഏറ്റവും ഇളയ മകനായ ആനന്ദ് അംബാനിയുടെ വിവാഹം എല്ലാം കൊണ്ടും ആഘോഷമാക്കുകയാണ് കുടുംബം. നേരത്തെ ഇവർ നടത്തിയ പ്രീ വെഡ്ഡിംഗ് ആഘോഷം വലിയ രീതിയിൽ ആഡംബരം കൊണ്ടും അതിന്റെ വ്യാപ്‌തി കൊണ്ടും ശ്രദ്ധ നേടിയിരുന്നു.

എന്നാൽ വീണ്ടും അവർ അടുത്ത ആഘോഷത്തിന് തയ്യാറെടുക്കുക ആണെന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. അതായത് പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ അടുത്ത ഘട്ടമാണ് അംബാനി കുടുംബം ഇപ്പോൾ ആസൂത്രണം ചെയ്യുന്നത്. രാധിക മെർച്ചന്റ് ആണ് ആനന്ദ് അംബാനിയുടെ വധുവായി എത്തുന്നത്. നേരത്തെ നടന്ന ആഘോഷങ്ങളിൽ ഒക്കെ ഇരുവരെയും വളരെ സന്തോഷത്തോടെ കാണാമായിരുന്നു.

nitaandmukesh

ഇപ്പോഴിതാ മെയ് 28നും 30നും ഇടയിലായി മുകേഷ് അംബാനിയും നിത അംബാനിയും അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും രണ്ടാം പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങുന്നതായാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ നടന്നിരുന്നത് പോലെയുള്ള ചടങ്ങാണോ ഇതെന്ന കാര്യത്തിൽ പക്ഷേ വ്യക്തത വന്നിട്ടില്ല.

സൗത്ത് ഫ്രാൻസിൽ വച്ചാണ് ക്രൂയിസ് ഷിപ്പിൽ അംബാനി കുടുംബം വിവാഹത്തിന് മുമ്പുള്ള രണ്ടാമത്തെ ചടങ്ങ് നടത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനിടെ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം ലണ്ടനിൽ വച്ചാണ് നടക്കുക എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇതെല്ലാം തള്ളുന്നതാണ് പുതിയ റിപ്പോർട്ട്.

അവരുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ മുംബൈയിൽ വച്ചായിരിക്കും ഇരുവരുടെയും വിവാഹം നടക്കുക എന്നാണ് ലഭ്യമായ വിവരം. അംബാനി കുടുംബം ആതിഥേയത്വം വഹിക്കുന്നഈ ആഘോഷത്തിൽ അവരുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കൂ. എങ്കിലും രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർക്കൊപ്പം സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ എന്നിവർ ചടങ്ങിന്റെ ഭാഗമായേക്കും.

നേരത്തെ ആനന്ദ് അംബാനിയുടെയും രാധികയുടെയും വിവാഹത്തിന് ഏകദേശം 1200 മുതൽ 1500 കോടി രൂപ വരെ മുടക്കാനാണ് കുടുംബം ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആദ്യം ഗുജറാത്തിലെ ജാംനഗറിൽ നടന്ന പ്രീവെഡ്ഡിംഗ് പരിപാടിക്ക് മാത്രം 1250 കോടി ചിലവായതിന് പുറമെയാണ് ഈ തുക മുടക്കുക. ഇതോടെ ഈ വർഷത്തെ ഏറ്റവും ചിലവേറിയ വിവാഹങ്ങളിൽ ഒന്നായി ഇത് മാറുമെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+