അമിതാഭ് ബച്ചന്റെ ആസ്തി 1600 കോടി, നിക്ഷേപങ്ങള്‍ ഇഷ്ടംപോലെ; സമ്പത്ത് വര്‍ധിച്ചത് ഇങ്ങനെ
മുംബൈ: ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സൂപ്പര്‍ താരമാണ് അമിതാഭ് ബച്ചന്‍. ഇരുന്നൂറില്‍ അധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അവസാനം ഇറങ്ങിയ കല്‍ക്കി 2898 എഡിയിലും അമിതാഭിന്റെ പ്രകടനം പ്രഭാസിന്റെ മുകളില്‍ നില്‍ക്കുന്നതായിരുന്നു. അതേസമയം ഇന്ത്യയിലെ സമ്പന്ന നടന്‍മാരിലൊരാളാണ് അദ്ദേഹം.
നേരത്തെ ഹുരുണിന്റെ സമ്പന്നരുടെ പട്ടികയിലും അദ്ദേഹം നേരത്തെ ഇടംപിടിച്ചിരുന്നു. 1600 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. അമിതാഭ് ബച്ചന് നിരവധി നിക്ഷേപങ്ങള്‍ സ്വന്തമായിട്ടുണ്ട്. വിവിധ ബ്രാന്‍ഡുകളെ അദ്ദേഹം പ്രതിനിധീകരിക്കുന്നുണ്ട്. പലതിന്റെയും ബ്രാന്‍ഡ് അംബാസിഡറും ബച്ചന്‍ തന്നെയാണ്. അമിതാഭിന്റെ ആ നിക്ഷേപങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

അമിതാഭ് ബച്ചന്‍ സ്വന്തമായി ഒരു നിര്‍മാണ കമ്പനിയും ഇവന്റ് മാനേജ്‌മെന്റ് കമ്പനിയും ഉള്ള സൂപ്പര്‍ താരമാണ്. 1995ലാണ് അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ അദ്ദേഹം സ്ഥാപിക്കുന്നത്. ഇത് അഭിനയത്തില്‍ അമിതാഭ് ഒരു ചെറിയ ഇടവേള എടുത്ത സമയത്തായിരുന്നു. എബിസിഎല്‍ എന്ന നിര്‍മാണ കമ്പനി തേരേ മേര സപ്‌നെ, മൃത്യുദാതാ, മേജര്‍ സാബ് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. 1996ലെ മിസ് വേള്‍ഡ് ടൂര്‍ണമെന്റിന്റെ പ്രധാന സ്‌പോണ്‍സറും അമിതാഭ് ബച്ചന്റെ നിര്‍മാണ കമ്പനിയായിരുന്നു.
അമിതാഭിന് ടെന്നീസ് ടീമും സ്വന്തമായിട്ടുണ്ട്. യുഡി ഗ്രൂപ്പുമായി കൈകോര്‍ത്താണ് ബച്ചന്‍ സിംഗപ്പൂര്‍ സ്ലാമേഴ്‌സ് എന്ന ടീമിനെ വാങ്ങാന്‍ തീരുമാനിച്ചത്. ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നീസ് ലീഗിലെ സുപ്രധാന ടെന്നീസ് ടീമാണ് സിംഗപ്പൂര്‍ സ്ലാമേഴ്‌സ്. ഈ വര്‍ഷമാണ് ബച്ചനും യുഡി ഗ്രൂപ്പും ചേര്‍ന്ന് ടീമിനെ വാങ്ങിയത്.
സോളാര്‍ പ്ലാന്റില്‍ നിന്ന് വലിയ നേട്ടങ്ങള്‍ അമിതാഭ് ബച്ചന്‍ ഉണ്ടാക്കുന്നുണ്ട്. ഉജാസ് എനര്‍ജിയിലാണ് ബച്ചന് നിക്ഷേപമുള്ളത്. ഇവര്‍ പ്രമുഖ സോളാര്‍ പവര്‍ പ്ലാന്‍ നിര്‍മാതാക്കളാണ്. ജസ്റ്റ് ഡയലിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ബച്ചന്‍. 2013ല്‍ 6.27 ലക്ഷം രൂപ ഉപയോഗിച്ച് കമ്പനിയില്‍ പത്ത് ശതമാനം ഓഹരി പങ്കാളിത്തം ബച്ചന്‍ സ്വന്തമാക്കിയിരുന്നു. നാല് മാസം കൊണ്ട് ഈ നിക്ഷേപം 6.45 കോടിയായി ഉയര്‍ന്നിരുന്നു. അതുപോലെ 2015ല്‍ അമിതാഭും അഭിഷേക് ബച്ചനും ചേര്‍ന്ന് സിദ്ധുവില്‍ നിക്ഷേപിച്ചിരുന്നു.
സിംഗപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്ലൗഡ് സ്റ്റോറേജ് വെബ്‌സൈറ്റാണിത്. മെറിഡിയന്‍ ടെക്കിന്റേതാണ് ഈ കമ്പനി. രണ്ട് കോടിയാണ് അമിതാഭിന്റെയും അഭിഷേകിന്റെയും നിക്ഷേപം. സ്റ്റാന്‍പീഡ് ക്യാപിറ്റലില്‍ ബച്ചന്‍ 1.21 കോടി നിക്ഷേപിച്ചിട്ടുണ്ട്. 1.1 ലക്ഷം ഓഹരികലാണ് അദ്ദേഹം വാങ്ങിയത്. ഇതൊരു ബ്രോക്കറേജ് കമ്പനിയാണ്.
(മുകളില്‍ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിര്‍ദ്ദേശമല്ല. ലഭ്യമായ വസ്തുതകള്‍ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങള്‍ മാത്രമാണ്. ഓഹരി നിക്ഷേപങ്ങള്‍ വിപണികളിലെ ലാഭ-നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ് എന്ന വസ്തുത എപ്പോഴും ഓര്‍ക്കുക. അതിനാല്‍ തന്നെ ഇത്തരം നിക്ഷേപങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം)












Click it and Unblock the Notifications