ആരും ശ്രദ്ധിക്കാത്ത കമ്പനിയില്‍ ബച്ചന്റെ നിക്ഷേപം; 5 വര്‍ഷം കൊണ്ട് കിട്ടിയത് വന്‍ നേട്ടം
മുംബൈ: ബോളിവുഡിന്റെ ഷെഹന്‍ഷായാണ് അമിതാഭ് ബച്ചന്. ഹിന്ദി സിനിമയില്‍ ഇത്രത്തോളം താരമൂല്യം ഉണ്ടായിരുന്ന നടന്മാരുണ്ടായിട്ടുണ്ടോ എന്ന് പോലും സംശയമാണ്. അമിതാഭ് ബച്ചന് സിനിമയില്‍ മാത്രമല്ല തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത്. കോന്‍ ബനേഗ ക്രോര്‍പതിയില്‍ അവതാരകനായി അദ്ദേഹത്തെ എല്ലാവരും കണ്ടിരുന്നു. അതുപോലെ ഗായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.
ആക്ഷന്‍ ഹീറോ പരിവേഷമുള്ളത് കൊണ്ട് ക്ഷുഭിത യൗവനം എന്ന പട്ടവും അദ്ദേഹത്തിന് ചാര്‍ത്തി കിട്ടിയിരുന്നു. എന്നാല്‍ ബിസിനസ് മേഖലയിലും അമിതാഭ് ബച്ചന് തന്റെ കഴിവ് തെളിയിച്ചതാണ്. മികവുറ്റ നിക്ഷേപങ്ങള്‍ അദ്ദേഹത്തിനുണ്ട്. അതില്‍ നിന്നെല്ലാം വലിയ ലാഭവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ബിസിനസ് ലോകത്ത് നേരത്തെ തന്നെ എത്തിയിട്ടുണ്ട് അമിതാഭ് ബച്ചന്. നിലവില്‍ സൂപ്പര്‍ താരങ്ങളോളം പ്രതിഫലമില്ലാത്ത അമിതാഭ് ബച്ചന് പക്ഷേ സമ്പത്തില്‍ അവരുമായി ഒപ്പം നില്‍ക്കാറുണ്ട്. നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന വലിയ ലാഭം തന്നെയാണ് ഇതിന് പ്രധാന കാരണം. അമിതാഭ് മാത്രമല്ല മകന് അഭിഷേക് ബച്ചനും നിക്ഷേപിക്കാറുണ്ട്. പ
ക്ഷേ അധികമാര്‍ക്കും അറിയാത്ത ഒരു കമ്പനിയില്‍ നിക്ഷേപിക്കുകയും, വലിയ ലാഭം സ്വന്തമാക്കുകയും ചെയ്ത ചരിത്രമുണ്ട് ബച്ചന്. ചെറിയ കമ്പനിയായ ഡിപി വയേഴ്സ് ലിമിറ്റഡിലായിരുന്നു അമിതാഭ് ബച്ചന്റെ നിക്ഷേപം. ഇതില്‍ നിന്ന് വന്‍ ലാഭമാണ് പിന്നീട് ബച്ചന് ലഭിച്ചത്. സാമ്പത്തികമായി കരുത്തനാകാനും ഇത് ബച്ചനെ സഹായിച്ചിട്ടുണ്ട്.
2018ലാണ് ഡിപി വയേഴ്സ് ലിമിറ്റഡില്‍ അമിതാഭ് ബച്ചന് നിക്ഷേപിക്കുന്നതെന്ന് സീ ബിസിനസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2.45 ശതമാനം ഓഹരികളാണ് അദ്ദേഹം സ്വന്തമാക്കിയത്. പിന്നീട് ഒരു ഭാഗം ഓഹരികള്‍ ബച്ചന് വിറ്റിരുന്നു. 1.93 ശതമാനം ഓഹരികളാണ് 2023ല്‍ വിറ്റത്. നിലവില്‍ 1.93 ശതമാനം ഓഹരി പങ്കാളിത്തമാണ് ബച്ചനുള്ളത്. 3,32000 ഓഹരികള്‍ മൊത്തം അദ്ദേഹത്തിനുണ്ട്.
ഡിപി വയേഴ്സ് ലിമിറ്റഡിന്റെ ഐപിഒ 2017ലാണ് ആരംഭിച്ചത്. 75 രൂപയായിരുന്നു ഓഹരിക്കുണ്ടായിരുന്ന വില. സ്റ്റീല്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയുമാണ് ഈ കമ്പനിയുടെ പ്രധാന വരുമാന മാര്‍ഗം. സ്റ്റീല്‍ വയര്‍, പ്ലാസ്റ്റിക് പൈപ്പുകള്‍, പ്ലാസ്റ്റിക് ഫീലിമുകള് എന്നിവയും ഇവര്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.
നിലവില്‍ കമ്പനിയുടെ ഓഹരി വില 681.45 രൂപ വരെ എത്തിയിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ കമ്പനിയുടെ ഓഹരി 20.29 ശതമാനമാണ് ഇടിഞ്ഞത്. ഡിപി വയേഴ്സിന് നിലവില്‍ 641 കോടിയുടെ വിപണി മൂല്യമുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications