അഭിനയത്തോട് നോ പറഞ്ഞ് ബിസിനസില്‍, ഈ സംരംഭകയുടെ ജോലി 7014 കോടിയുടെ കമ്പനിയില്‍; ആസ്തി ഞെട്ടിക്കും
മുംബൈ: സൂപ്പര്‍ സ്റ്റാറുകള്‍ ഉള്ള ഒരു കുടുംബത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി അഭിനയത്തോട് നോ പറഞ്ഞ് മറ്റൊരു പ്രൊഫഷന് തിരഞ്ഞെടുത്താല്‍ എങ്ങനെയിരിക്കും. സാധാരണ സംഭവിക്കാത്ത കാര്യമാണത്. താരകുടുംബത്തിലാണെങ്കില് എളുപ്പത്തില്‍ അഭിനയ മേഖലയിലേക്ക് എത്താന്‍ ആര്‍ക്കായാലും സൗകര്യമുണ്ടാവും.
എന്നാല്‍ ഈ പെണ്‍കുട്ടി ബിസിനസാണ് തന്റെ വഴിയെന്ന് കണ്ടെത്തി അതിലേക്ക് മാറുകയായിരുന്നു. വെറും 21 വയസ്സാണ് ഈ പെണ്‍കുട്ടിക്കുള്ളത്. പറഞ്ഞുവരുന്നത് നവ്യ നവേലി നന്ദയുടെ കാര്യമാണ്. ഇന്ന് അറിയപ്പെടുന്നൊരു സംരംഭകയാണ് നവ്യ. പലര്‍ക്കും ഈ പേര് കേട്ടാല്‍ മനസ്സിലാവണമെന്നില്ല.

ബോളിവുഡിലെ ഒരു ഇതിഹാസ താരത്തിന്റെ പേരക്കുട്ടിയാണ് നവ്യ നവേലി നന്ദ. നവ്യ സിനിമയിലേക്ക് ഇല്ലെന്ന് തീരുമാനിച്ച് നന്ദ കുടുംബത്തിന്റെ ബിസിനസിന്റെ ഭാഗമാവുകയായിരുന്നു. ഇന്ന് നവ്യ ഒരു മെഗാ ട്രാക്ടര്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. 7014 കോടിയാണ് ഈ കമ്പനിയുടെ മൂല്യം.
നവ്യ നവേലി നന്ദ അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും പേരക്കുട്ടിയാണ്. കുടുംബത്തില്‍ ഇവരെ കൂടാതെ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വരെ അഭിനേതാക്കളാണ്. എന്നിട്ടും നവ്യ തനിക്ക് സിനിമ വേണമെന്ന് ആഗ്രഹിച്ചിട്ടില്ലായിരുന്നു. പക്ഷേ ബോളിവുഡിലെ പാര്‍ട്ടികളില്‍ അടക്കം സജീവമാണ് നവ്യ. ബച്ചന് കുടുംബത്തിലെ അംഗമെന്ന നിലയിലും പ്രശസ്തയാണ് അവര്‍.
നവ്യക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണ്‍ ഫോളോവേഴ്സുണ്ട്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലെ ജനപ്രിയ താരമാണ് നവ്യ. അമിതാഭിന്റെയും ജയയുടെയും മകളായ ശ്വേത നന്ദയുടെയും നിഖില്‍ നന്ദയുടെയും മകളാണ് നവ്യ. സോഷ്യല്‍ മീഡിയയില്‍ നവ്യക്ക് സ്വന്തമായി ഒരു പോഡ്കാസ്റ്റുമുണ്ട്. വാട് ദ ഹെല് നവ്യ എന്നാണ് ഇതിന്റെ പേര്.
ജയാ ബച്ചന്, ശ്വേത നന്ദ, നവ്യ എന്നിവരാണ് ഇതില്‍ സ്ഥിരമായി വരാറുള്ളത്. അതുപോലെ നവ്യയുടെ യുട്യൂബ് ചാനലിനും വലിയ ആരാധകരുണ്ട്. നിരവധി പേര് ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. നിലവില്‍ നവ്യ പിതാവ് നിഖില്‍ നന്ദയുടെ ബിസിനസായ എസ്കോര്‍ട്ട് കുബോര്‍ട്ട ലിമിറ്റഡാണ് നോക്കി നടത്തുന്നത്. 21ാം വയസ്സില്‍ നവ്യ കമ്പനിയുടെ ജൂനിയര്‍ മാര്‍ക്കറ്റിംഗ് മാനേജറാണ്.
നവ്യക്ക് കമ്പനിയുടെ ചെന്നൈ പ്ലാന്റില്‍ നിന്നാണ് പരിശീലനം ലഭിച്ചത്. നേരത്തെ സ്വന്തമായി ഒരു ട്രാക്ടര്‍ നിര്‍മിച്ചതായി നവ്യ വെളിപ്പെടുത്തിയിരുന്നു. ന്യൂയോര്‍ക്കിലെ ഫോര്‍ദം യൂണിവേഴ്സിറ്റിയില്‍ നിന്നാണ് നവ്യ ബിരുദമെടുത്തത്. ആരാ ഹെല്‍ത്തിന്റെ സഹ ഉടമയാണ് നവ്യ. അതേസമയം നവ്യയുടെ സഹോദരന് അഗസ്ത്യ നന്ദ നേരത്തെ സോയ അക്തറിന്റെ ആര്‍ച്ചീസിലൂടെ ബോളിവുഡില്‍ അരങ്ങേറിയിരുന്നു. നവ്യയുടെ ആസ്തി 60 കോടി രൂപയാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications