Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനന്ദ് അംബാനിയുടെ ആസ്തി 3,35000 ലക്ഷം കോടിയില്‍ അധികം, റിലയന്‍സില്‍ ലഭിക്കുന്ന പ്രതിഫലം ഇത്ര

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി ആളൊരു ആഡംബര പ്രിയനാണ്. ആനന്ദിന്റെ വിവാഹം അടുത്തിടെയാണ് നടന്നത്. ആഘോഷപൂര്‍ണമായിരുന്നു ഈ പരിപാടി. അതേസമയം ആനന്ദിന് ഇത്രത്തോളം വലിയ ആഡംബര കാണിക്കാന്‍ മാത്രം വരുമാനമുണ്ടോ? മുകേഷ് അംബാനിക്ക് പത്ത് ലക്ഷം കോടിയില്‍ അധികം രൂപയുടെ ആസ്തിയുണ്ട്.

അദ്ദേഹത്തിന്റെ ഇളയ മകനാണ് ആനന്ദ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ആനന്ദ്. കമ്പനിയുടെ ഊര്‍ജ മേഖല ബിസിനസുകളില്‍ വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്ക് വലിയ പങ്ക് ആനന്ദിനുണ്ട്. കമ്പനിയില്‍ നിന്ന് നല്ലൊരു തുക പ്രതിഫലമായും ആനന്ദിന് ലഭിക്കുന്നുണ്ട്.

anant-ambani-net-worth

അതേസമയം ആനന്ദിന് വലിയൊരു തുക തന്നെ വര്‍ഷത്തില്‍ ശമ്പളമായി ലഭിക്കുന്നുണ്ട്. ആനന്ദിന്റെ സഹോദരി ഇഷാ അംബാനിക്കും തുല്യമായ തുക തന്നെയാണ് ലഭിക്കുന്നത്. 4.2 കോടിയാണ് ഇരുവര്‍ക്കും വാര്‍ഷിക ശമ്പളമായി ലഭിക്കുന്നത്. ആകാശ് അംബാനിക്ക് പക്ഷേ ശമ്പളം കൂടുതലാണ്. വര്‍ഷത്തില്‍ 5.4 കോടി രൂപയാണ് ആകാശിന് ലഭിക്കുന്നത്.

നിലവില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോണിന്റെ ചെയര്‍മാനും, റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സിന്റെ ഡയറക്ടറുമാണ് ആകാശ്. എന്നാല്‍ ആനന്ദിന്റെ വരുമാനത്തില്‍ നല്ലൊരു ഭാഗം റിലയന്‍സിലെ സേവനത്തില്‍ നിന്ന് ലഭിക്കുന്നതാണ്. അതുപോലെ ലാഭവിഹിതവും റിലയന്‍സില്‍ നിന്ന് ആനന്ദിന് ലഭിക്കുന്നുണ്ട്. അതേസമയം ആസ്തിയുടെ കാര്യത്തിലും ആനന്ദ് വളരെ മുന്നിലാണ്.

അതേസമയം ആനന്ദിന് 40 ബില്യണിന്റെ ആസ്തിയാണ് ഉള്ളത്. 3,35770 ലക്ഷം കോടിയില്‍ അധികം വരും ഈ തുക. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ യുവ ബിസിനസുകാരില്‍ ഒരാളാണ് ആനന്ദ്അംബാനി. റിലയന്‍സില്‍ ആനന്ദിനുള്ള ഓഹരികളാണ് ഇത്ര വലിയ സമ്പത്ത് വളര്‍ത്തിയെടുക്കാന്‍ ആനന്ദിനെ സഹായിച്ചത്. റിലയന്‍സ് ജിയോയുടെ ഡയറക്ടറാണ് ആനന്ദ് അംബാനി.

കമ്പനിയുടെ സിഎസ്ആര്‍ പ്രൊജക്ടളുടെ ഭാഗമാണ് ആനന്ദ്. റിലയന്‍സ് ജിയോയുടെ നിരവധി ജനപ്രിയ ഓഫറുകള്‍ക്കും മറ്റും പിന്നില്‍ ആനന്ദാണ്. ജിയോ വമ്പന്‍ കുതിപ്പ് കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളിലാണ് നടത്തിയത്. അതുപോലെ ജിയോ സിനിമയുടെ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്കും ആനന്ദിന്റെ ബിസിനസ് തന്ത്രം സഹായകരമായിട്ടുണ്ട്.

രാധിക മെര്‍ച്ചന്റുമായുള്ള ആനന്ദിന്റെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു. ഇരുവരെയും നേരത്തെ പാരീസ് ഒളിംപിക്‌സ് വേദിയില്‍ അടക്കം കണ്ടിരുന്നു. ആനന്ദ് ആഡംബര ജീവിതമാണ് നയിക്കുന്നതെങ്കിലും വളരെ സിംപിളായിട്ടുള്ള വ്യക്തിയാണെന്ന് നേരത്തെ നിത അംബാനി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വാച്ചുകളോട് പ്രത്യേക താല്‍പര്യം തന്നെ ആനന്ദിനുണ്ട്. പാഥേക് ഫിലിപ്പിന്റെ ആഡംബര വാച്ചുകള്‍ വരെ ആനന്ദിന്റെ ശേഖരത്തിലുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+