ഒരിക്കൽ മുകേഷ് അംബാനിയേക്കാളും സമ്പന്നൻ, പിന്നീട് കടക്കെണിയിൽ; അനിലിന്റെ തിരിച്ചുവരവ് ഇങ്ങനെ
ഇന്ത്യയിലെ അതിസമ്പന്നന്മാരുടെ ചരിത്രമെടുത്താൽ അവരിൽ വിജയിച്ചവരുടെ പേരാണ് നാം കൂടുതലായി കാണുക. ജീവിതത്തിലും ബിസിനസിലെ ഒരുപോലെ പരാജയപ്പെട്ടവർ ഒട്ടനവധിയുണ്ട് നമുക്ക് മുൻപിൽ. എന്നാൽ അക്കൂട്ടത്തിൽ ലോക സമ്പന്ന പട്ടികയിലെ മുൻനിരയിൽ നിന്ന് കടക്കെണിയിലേക്ക് വീണുപോയ ചുരുക്കം ചിലരുടെ പേരേ ഉണ്ടാവൂ, അതിൽ ഒരാളാണ് അനിൽ അംബാനി.
ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ സഹോദരനും പ്രമുഖ വ്യവസായി ധീരുഭായ് അംബാനിയുടെ മകനുമായ അംബാനിക്ക് ഇങ്ങനെയൊരു പരാജയവും തകർച്ചയും ആരും സ്വപ്‌നം കണ്ടിരുന്നില്ല. എന്നാൽ മുകേഷ് അംബാനിയേക്കാളും സമ്പന്നനായി അനിൽ വിലസിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ ചിലരെങ്കിലും ചിരിച്ചു തള്ളിയേക്കും, പക്ഷേ അതാണ് സത്യം.

പലർക്കും അറിയാത്ത അംബാനിമാരുടെ കഥ കൂടിയാണിത്. റിലയൻസ് സ്ഥാപകൻ ധീരുഭായ് അംബാനിയുടെ പെട്ടെന്നുള്ള വിയോഗം മുകേഷും അനിലും തമ്മിലുള്ള ഭിന്നതയ്ക്ക് കാണാമാവുകയായിരുന്നു. ഇതോടെ അന്ന് 15 ബില്യൺ യുഎസ് ഡോളറിന്റെ റിലയൻസ് സാമ്രാജ്യം രണ്ട് സഹോദരന്മാർക്കിടയിൽ ഭിന്നിക്കപ്പെട്ടു.
എന്നാൽ പ്രശ്‌നങ്ങൾക്ക് ഇടയിലും അനിൽ അംബാനി വളർന്നു കൊണ്ടിരുന്നു. അന്ന് മുകേഷ് അംബാനിയുടെ കമ്പനിയുടേതിനേക്കാൾ ദ്രുതഗതിയിൽ ആയിരുന്നു അനിൽ അംബാനിയുടെ കമ്പനിയുടെ വളർച്ച. 2008 ആയപ്പോഴേക്കും, അതായത് ധീരുഭായ് അംബാനിയുടെ മരണത്തിന് ആറ് വർഷത്തിന് ശേഷം, അനിൽ അംബാനി ആഗോള തലത്തിൽ ഏറ്റവും വലിയ ആറാമത്തെ സമ്പന്നനായി മാറിയിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന ഒരു സത്യം.
അന്ന് ഏതാണ്ട് 42 ബില്യൺ യുഎസ് ഡോളറിന്റെ ആസ്‌തി ഉണ്ടായിരുന്നു അനിൽ അംബാനിക്ക്. റിലയൻസ് പവറിന്റെ ലിസ്‌റ്റിങാഗണ് ഈ കുതിച്ചുചാട്ടത്തിന് കാരണമായത്. അത് അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ പബ്ലിക് ഓഫറായി ചരിത്രം സൃഷ്‌ടിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഈ വളർച്ചയ്ക്ക് അധികം ആയുസ് ഉണ്ടായിരുന്നില്ല.
അനിലിന്റെ പെട്ടെന്നുണ്ടായ ഉയർച്ച ഒരുപാടൊന്നും നീണ്ടുനിന്നില്ല. പിന്നാലെ നിരവധി വിവാദങ്ങളും മോശം നിക്ഷേപ തിരഞ്ഞെടുപ്പുകളും അദ്ദേഹത്തിന്റെ അനിവാര്യമായ പതനത്തിലേക്ക് നയിക്കുകയായിരുന്നു. ഒടുവിൽ പാപ്പരത്തം പ്രഖ്യാപിക്കുന്നതിലേക്കും അഭിഭാഷകർക്ക് നൽകാൻ സ്വന്തം കടുംബത്തിന്റെ ആഭരണങ്ങൾ വിൽക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യവുമുണ്ടായി.
പക്ഷേ അതൊക്കെയും ഇപ്പോൾ പഴങ്കഥകളാണ്. അനിലിന്റെ ആസ്‌തി 42 ബില്യൺ ഡോളറിൽ നിന്ന് 1.7 ബില്യൺ ഡോളറായി കുത്തനെ ഇടിഞ്ഞുവന്നത് യാഥാർഥ്യം തന്നെയാണ്. എങ്കിലും ഇപ്പോൾ തന്റെ മക്കളുടെ കരുത്തിൽ തിരിച്ചുവരികയാണ് അനിൽ അംബാനി എന്ന അതികായൻ. ഈ വെല്ലുവിളികൾക്ക് ഇടയിലും തളരാൻ അവർ തയ്യാറായിരുന്നില്ല.
അനിലിന്റെ മക്കളായ ജയ് അൻമോൽ അംബാനിയും അൻഷുൽ അംബാനിയും തങ്ങളുടെ പിതാവിന്റെ ബിസിനസ് സാമ്രാജ്യം പുനരുജ്ജീവിപ്പിക്കാൻ കാര്യമായ ശ്രമങ്ങൾ നടത്തുകയാണ് ഇപ്പോൾ. ഇതിന്റെ ഭാഗമായി റിലയൻസ് ക്യാപിറ്റൽ പ്രവർത്തന വിജയം നേടുകയും റിലയൻസ് ഇൻഫ്രാസ്ട്രക്ചർ അതിന്റെ കടഭാരം ലഘൂകരിക്കുകയും ചെയ്‌തിട്ടുണ്ട്. ഇനിയും മെച്ചപ്പെട്ട നിലയിലേക്ക് കമ്പനിയെ വളർത്താനുള്ള ശ്രമത്തിലാണ് അച്ഛനും മക്കളും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications