അനില്‍ അംബാനി റിട്ടേണ്‍സ്; ബാങ്കുകളിലെ കടമൊക്കെ അടച്ച് തീര്‍ത്തു; ഇപ്പോഴത്തെ ആസ്തി എത്രയെന്നറിയുമോ?
കടംകൊണ്ട് പാപ്പരായതാണ് അനില്‍ അംബാനി. ഒരു കാലത്ത് ലോകത്ത് തന്നെ വമ്പന്‍ കോടീശ്വരനായിരുന്നു അദ്ദേഹം. ആസ്തിയിലും വളരെയധികം മുന്നിലായിരുന്നു അദ്ദേഹം. എന്നാല്‍ സൗഭാഗ്യങ്ങളും വളരെ പെട്ടെന്നാണ് തകര്‍ന്നത്. ഒരുവശത്ത് മുകേഷ് അംബാനി തഴച്ചുവളര്‍ന്നപ്പോള്‍ മറുവശത്ത് അനില്‍ താഴേക്ക് പോകുന്നതാണ് കണ്ടത്.
എന്നാല്‍ അനില്‍ വീണിടത്ത് നിന്ന് ഇപ്പോള്‍ കരകയറി തുടങ്ങിയിരിക്കുകയാണ്. അധികമാരും ഇക്കാര്യം ശ്രദ്ധിച്ച് കാണാന്‍ ഇടയില്ല. കാരണം അനില്‍ അംബാനിയുടെ തകര്‍ന്ന് തരിപ്പണമായ ബിസിനസ് ഇപ്പോള്‍ നോക്കി നടത്തുന്നത് മക്കളായ ജെയ് അന്‍മോള്‍ അംബാനിയും ജയ് അന്‍ഷുള്‍ അംബാനിയുമാണ്.

അംബാനി കുടുംബത്തിന്റെ നെടുംതൂണായിരുന്ന അനില്‍ അംബാനിയുടെ പഴയപ്രതാപം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് രണ്ട് മക്കളും. ഇരുവരുടെയും ബിസിനസുകള്‍ വന്‍ തോതിലാണ് കുതിച്ചുയരുന്നത്. ജപ്പാനിലെ പ്രമുഖ കമ്പനിയായ നിപ്പോണ്‍ ഇവരുടെ കമ്പനിയില്‍ നിക്ഷേപിച്ചിരിക്കുകയാണ്.
ഇതിന് പിന്നാലെ റിലയന്‍സ് ക്യാപിറ്റല്‍സിന്റെ ഓഹരികളിലും വന്‍ കുതിച്ചുച്ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. അനില്‍ അംബാനിയും കുടുംബവും ഇതോടെ പഴയതെല്ലാം ഓരോന്നായി തിരിച്ചുപിടിച്ച് കൊണ്ടിരിക്കുകയാണ്. പഴയപ്രതാപത്തിലേക്കുള്ള മടങ്ങി വരവ് അധികം വൈകാതെ തന്നെ സാധ്യമാകുമെന്നാണ് സൂചന.
റിലയന്‍സ് പവറിന്റെ ഓഹരികളില്‍ വലിയ നേട്ടങ്ങളാണ് അനില്‍ അംബാനിയുടെ മക്കള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇത് അനില്‍ അംബാനിയുടെ ഓഹരികളിലും ആസ്തിയിലുമെല്ലാം നേട്ടങ്ങളാണ് സമ്മാനിച്ചിരിക്കുന്നത്. റിലയന്‍സ് പവറില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ നേട്ടങ്ങള്‍ നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടുണ്ട്.
കാരണം ബാങ്ക് വായ്പകളെല്ലാം അവര്‍ അടച്ചുതീര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. ഡിഎന്‍എ ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അത് മാത്രമല്ല 1023 കോടിയുടെ ബാങ്ക് വായ്പകളും ഇവര്‍ തിരിച്ചടച്ചിരിക്കുകയാണ്. അതില്‍ നിന്ന് തന്നെ കമ്പനിക്ക് ലഭിക്കുന്ന ലാഭം വ്യക്തമാണ്. നിക്ഷേപകര്‍ക്ക് ഇവരുടെ സംരംഭങ്ങളില്‍ നിന്ന് ലാഭം കിട്ടുമെന്ന വിശ്വാസം ഇപ്പോഴുണ്ട്.
കാലായ് പവര്‍, റിലയന്‍സ് ക്ലീന്‍ജെന്‍ എന്നീ സ്ഥാപനങ്ങളാണ് ഈ വായ്പ നല്‍കിയിരിക്കുന്നത്. ഇതാണ് റിലയന്‍സിന്റെ ഓഹരികളിലെ കുതിപ്പിന് കാരണം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഓഹരികളില്‍ വന്‍ കുതിപ്പാണ് ഇതേ തുടര്‍ന്നുണ്ടായത്. എന്നാല്‍ വായ്പ തിരിച്ചടവ് പൂര്‍ത്തിയായതോടെ ഓഹരികള്‍ വന്‍ കുതിപ്പാണ് ഉണ്ടാക്കിയത്.
രണ്ട് ശതമാനം വര്‍ധനവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 10759 കോടിയായി അനില്‍ അംബാനിയുടെ കമ്പനിയുടെ വിപണി മൂല്യം ഉയര്‍ന്നിരിക്കുകയാണ്. അനില്‍ അംബാനിക്ക് ഇപ്പോള്‍ 250 കോടിയുടെ ആസ്തിയാണ് ഉള്ളത്. ഓഹരികള്‍ കുതിക്കുമ്പോള്‍ ഇനിയും ആസ്തി ഉയര്‍ന്നേക്കും.












Click it and Unblock the Notifications