അനില്‍ അംബാനി തിരിച്ചുവരുന്നു, ഓഹരി വിപണിയില്‍ കുതിപ്പ്; ഒരാഴ്ച്ചയ്ക്കുള്ളില്‍ നേട്ടങ്ങള്‍ ഇങ്ങനെ
മുംബൈ: മുകേഷ് അംബാനി ഒരുവശത്ത് ബിസിനസ് ലോകത്ത് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുകയാണ്. എന്നാല്‍ സഹോദരനായ അനില്‍ അംബാനി ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. മുമ്പ് ലോകത്തെ തന്നെ സമ്പന്നരില്‍ ആദ്യ പത്ത് അദ്ദേഹമുണ്ടായിരുന്നു. പിന്നീട് ബിസിനസ് സാമ്രാജ്യമെല്ലാം തകര്‍ന്ന് കടക്കെണിയിലായിരുന്നു അനില്‍ അംബാനി. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം നേട്ടമുണ്ടാക്കി കൊണ്ടിരിക്കുകയാണ്.
മകന്‍ ജയ് അന്‍മോള്‍ അംബാനിയുടെ വരവോടെ നഷ്ടമായ രാഷ്ട്രീയ സാമ്രാജ്യം തിരിച്ചുപിടിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. തുടര്‍ച്ചയായി നേട്ടങ്ങള്‍ അദ്ദേഹത്തിന്റെ കമ്പനി പല മേഖകളില്‍ നിന്ന് ഇതേ തുടര്‍ന്ന് ഉണ്ടാക്കി കൊണ്ടിരിക്കുന്നുണ്ട്.

അനില്‍ അംബാനിയെ തേടി ഇപ്പോള്‍ വലിയ നേട്ടങ്ങളാണ് വീണ്ടും എത്തിയിരിക്കുന്നത്. റിലയന്‍സ് ഇന്‍ഫാസ്ട്രക്ച്ചറിന്റെ ഓഹരികളില്‍ വന്‍ കുതിപ്പാണ് ഓഹരി വിപണിയില്‍ ഉണ്ടായിരിക്കുന്നത്. ഒരാഴ്ച്ചയ്ക്കുള്ളില്‍ 50 ശതമാനം മൂല്യമാണ് ഓഹരികള്‍ക്ക വര്‍ധിച്ചിരിക്കുന്ന മൂല്യം. അതേസമയം ഈ വര്‍ധനവയ്ക്ക് കാരണം എന്താണ്?
പെട്ടെന്നുള്ള വളര്‍ച്ച റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. തുടര്ച്ചായ നേട്ടങ്ങള്‍ റിലയന്‍സിന്റെ ഇന്‍സ്ട്രാക്ച്ചറിന് ലഭിക്കുന്നതിന്റെ നേട്ടം റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറിന് ലഭിക്കുന്നുണ്ട്. കമ്പനിയുടെ ബോര്‍ഡ് നേരത്തെത 3014 കോടി സ്വരൂപിക്കുന്നതിന് അനുമതി നല്‍കിയിരുന്നു.
ഓഹരി വിപണിയില്‍ പന്ത്രണ്ട് ശതമാനം വളര്‍ച്ച കെവരിച്ചതോടെയാണ് വലിയ തുക സ്വരൂപിക്കാന്‍ ബോര്‍ഡ് അനുമതി നല്‍കിയത്. അതിനായി 12.56 കോടി ഓഹരികള്‍ ഉപയോഗിക്കാനും അനുമതി നല്‍കിയിരുന്നു. 240 രൂപയാണ് ഒരു ഓഹരിയും വില. അതേസമയം ഈ നേട്ടം അനില്‍ അംബാനിയുടെ കമ്പനിക്ക് സര്‍വകാല നേട്ടങ്ങള്‍ സമ്മാനിക്കുകയായിരുന്നു.
52 ആഴ്ച്ചകളിലെ ഏറ്റവും വലിയ നേട്ടത്തിലേക്ക് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ ഓഹരികള്‍ ഇതോടെ കുതിക്കുകയാണ്. ഒരോഹരിക്ക് 320 രൂപ എന്ന നിരക്കിലേക്കാണ് വില ഉയര്‍ന്നത്. പിന്നീട് 316.45 രൂപ എന്ന നിരക്കില്‍ തന്നെ ഓഹരി വില എത്തിയിരുന്നു. വിപണി മൂല്യം 12.622 കോടിയായി ഉയര്‍ന്നിരുന്നു.
അതേസമയം അനില്‍ അംബാനിയുടെ കമ്പനിക്ക് ഇനിയും മുന്നേറാന്‍ സാധിക്കുമെന്ന വിലയിരുത്തലിലാണ് അനസ്റ്റുകള്‍. 279 രൂപയ്ക്ക് താഴേക്ക് വീണാല്‍ ഓഹരി വില 214 ആയി ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് ഇവര്‍ പറയുന്നത്. വളര്‍ച്ചയുണ്ടാവുകയാണെങ്കില്‍ 308 രൂപ എന്ന നിരക്കിലേക്ക് വീണ്ടും എത്തിപ്പെടാന്‍ സാധിക്കും. കഴിഞ്ഞ 13 ട്രേഡിംഗ് സെഷനുകളിലായി 65 ശതമാനാണ് ഓഹരികളില്‍ വര്‍ധന ഉണ്ടായിരിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
റിലയന്‍സിന്റെ തന്ത്രപരമായ ഈ നീക്കം നിക്ഷേപകര്‍ക്ക് അടക്കം കമ്പനിയില്‍ വിശ്വാസം വര്‍ധിക്കാന്‍ കാരണായിരിക്കുകയാണ്. നേരത്തെ ഇത്തരമൊരു നീക്കത്തിലൂടെ 3831 കോടിയില്‍ നിന്ന് 475 കോടിയായി കമ്പനിയുടെ കടം കുറയ്ക്കാനും അനില്‍അംബാനിക്ക് സാധിച്ചിരുന്നു. 9041 കോടിയുടെ ആസ്തി നിലവില്‍ കമ്പനിക്കുണ്ട്.
അതേസമയം റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഓഹരികള്‍ ഇക്കഴിഞ്ഞ ബുധനാഴ്ച്ച 50 ശതമാനം കുതിപ്പാണ് ഉണ്ടാക്കിയത്. 282.73 രൂപ എന്ന നിരക്കിലാണ് ഓഹരികല്‍ വ്യാപാരം അവസാനിപ്പിച്ചത്. 47.12 രൂപയായിരുന്നു വര്‍ധിച്ചത്. നിലവില്‍ 11283 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. പ്രമോട്ടര്‍മാരില്‍ നിന്ന് 1100 കോടി റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറിന് ലഭിക്കും.
അതുപോലെ മുംബൈയില്‍ നിന്നുള്ള രണ്ട് നിക്ഷേപ കമ്പനികളില്‍നിന്ന് 1910 രൂപയും കമ്പനിക്ക് ലഭിക്കും. നേരത്തെ കമ്പനിയുടെ ബോര്‍ഡ് ആറായിരം രൂപയുടെ ഫണ്ട് റെയ്‌സിംഗിനും അനുമതി നല്‍കിയിരുന്നു. ഇതില്‍ മൂവായിരം കോടി ഇന്‍സ്റ്റിറ്റിയൂഷനല്‍ ബയര്‍മാരില്‍ നിന്ന് സ്വരൂപിക്കാനാണ് തീരുമാനം.












Click it and Unblock the Notifications