Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഷ്യയിലെ സമ്പന്നരിൽ മുൻപിൽ ആര്? അംബാനിയോ അദാനിയോ, ഇരുവരുടെയും ആസ്‌തി അറിയാം

ഇന്ത്യയിലെ വാണിജ്യ രംഗം അടക്കി ഭരിക്കുന്ന രണ്ട് മഹാരഥന്മാരാണ് ഗൗതം അദാനിയും മുകേഷ് അംബാനിയും. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നർ എന്ന നിലയിലാണ് അവരെ എല്ലാവരും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഏഷ്യയിലെ സമ്പന്ന പട്ടികയിൽ വമ്പൻ കുതിപ്പ് നടത്തിയിരിക്കുകയാണ് അദാനി ഗ്രൂപ്പ് ചെയർമാൻ കൂടിയായ ഗൗതം അദാനി.

പട്ടികയിൽ മുകേഷ് അംബാനിയെ മറികടന്ന് ഇന്ത്യയിൽ നിന്ന് ആദ്യമുള്ള ആളായി അദ്ദേഹം മാറിയിരിക്കുകയാണ് ഇപ്പോൾ. ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്‌സ് പ്രകാരമാണ് അദാനിയുടെ അപ്രതീക്ഷിത മുന്നേറ്റം. ഇതോടെയാണ് ഏഷ്യയിലെ സമ്പന്ന പട്ടികയിൽ മുകേഷ് അംബാനിയെ മറികടന്ന് അദാനി കുതിച്ചത്.

ambaniandadani

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അദാനി ഗ്രൂപ്പ് ചെയർമാന്റെ നിലവിലെ ആസ്‌തി ഏകദേശം 111 ബില്യൺ ഡോളറാണ് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ആസ്‌തിയാവട്ടെ 109 ബില്യൺ ഡോളറാണ്. പട്ടികയിൽ നിലവിൽ അദാനി 11-ാം സ്ഥാനത്തും, അംബാനി 12-ാം സ്ഥാനത്തുമാണ് ഉള്ളത്.

അതേസമയം, അദാനിയുടെ അപ്രതീക്ഷിത കുതിപ്പിന് ഇന്ധനമായത് ഓഹരി വിപണിയിലെ മികച്ച പ്രകടനമാണെന്നാണ് ലഭ്യമായ വിവരം. 26.8 ബില്യൺ ഡോളറിന്റെ വർധനവാണ് ഈ വർഷം മാത്രം അദാനിയുടെ ആസ്‌തിയിൽ ഉണ്ടായതെന്നതാണ് ശ്രദ്ധേയമായ കാര്യം. ഹിൻഡൻബർഗ് റിപ്പോർട്ട് കൊണ്ട് ഇടയ്ക്ക് വച്ച് വലിയ ഇടിവ് നേരിട്ടെങ്കിലും തിരിച്ചുവരവിന്റെ പാതയിലാണ് അദാനി ഗ്രൂപ്പ്.

അതിന്റെ സൂചനയാണ് ആസ്‌തിയിൽ ഉണ്ടായ ഗണ്യമായ പുരോഗതി എന്നാണ് വിലയിരുത്തൽ. കുറച്ചധികം മാസങ്ങളായി അദാനി അംബാനിക്ക് കീഴിലായിരുന്നു പട്ടികയിൽ. ഇവിടെ നിന്നുള്ള അദാനിയുടെ തിരിച്ചുവരവ് കൂടിയാണ് പുതിയ സംഭവ വികാസങ്ങളോടെ അടയാളപ്പെടുത്തുന്നത്. എന്നാൽ അംബാനിക്ക് കഴിഞ്ഞ വർഷം പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ല.

12.7 ബില്യൺ ഡോളർ മാത്രമാണ് അംബാനിക്ക് ഉണ്ടായ ആസ്‌തി വർധനവ്. അംബാനിയെ മറികടന്നെങ്കിലും ഹിൻഡൻബർഗ് റിപ്പോർട്ടിന് മുൻപ് ഉണ്ടായിരുന്ന നിലയിലേക്ക് വളരാൻ ഇതുവരെ അദാനി ഗ്രൂപ്പിന് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. മുൻപ് ആഗോള സമ്പന്ന പട്ടികയിൽ രണ്ടാം സ്ഥാനം വരെ എത്തിയ ശേഷമായിരുന്നു കമ്പനിയുടെ വീഴ്‌ച.

അതേസമയം, നിലവിൽ ആഗോള സമ്പന്ന പട്ടികയിൽ ബെർണാഡ് അൾനോൾട്ടാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 207 ബില്യൺ ഡോളറാണ് ഈ ഫ്രഞ്ച് വ്യവസായിയുടെ ആസ്‌തി. പട്ടികയിൽ രണ്ടാമതുള്ള മുൻ ലോക കോടീശ്വരൻ ഇലോൺ മസ്‌കിന് 203 ബില്യൺ ഡോളറിന്റെ ആസ്‌തിയാണുള്ളത്. മൂന്നാമതുള്ള ജെഫ് ബെസോസ്‌ ആവട്ടെ 199 ബില്യൺ ഡോളർ സമ്പാദ്യം കൈവശമുള്ള ആളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+