Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈക്രോമാക്‌സിന്റെ ഉടമ, ടെക് ലോകത്തെ കിംഗ്; നടി അസിന്റെ ഭര്‍ത്താവിന്റെ ആസ്തി എത്രയെന്നറിയുമോ?

നടി അസിനെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. അസിന്റെ അഭിനയ പാടവത്തെ മലയാളികള്‍ മാത്രമല്ല ബോളിവുഡ് വരെ ആഘോഷിച്ചതാണ്. നരേന്ദ്ര മകന്‍ ജയകാന്തന്‍ വകയിലൂടെയായിരുന്നു അസിന്റെ തുടക്കം. തമിഴില്‍ ഗജിനി, എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, പോക്കിരി പോലുള്ള വമ്പന്‍ ഹിറ്റുകളിലൂടെ ജനപ്രിയയായ നടിയായ അസിന്‍. ഹിന്ദിയില്‍ ഗജിനിയുടെ ഹിന്ദി റീമേക്ക്, റെഡി, ഹൗസ്ഫുള്‍ പോലുള്ള ചിത്രങ്ങളും നടിയുടെ പേരിലുണ്ട്.

അതേസമയം 2016ലായിരുന്നു അസിന്റെ വിവാഹം. അതിന് ശേഷം നടി പൂര്‍ണമായും അഭിനയത്തിനോട് വിടപറയുകയായിരുന്നു. എന്നാലും ആരാധകരുടെ കാര്യത്തില്‍ ഇപ്പോഴും മുമ്പിലാണ് അസിന്‍. അതേസമയം അസിന്റെ ഭര്‍ത്താവ് ആരെന്നറിയുമോ? അറിയപ്പെടുന്നൊരു ബിസിനസുകാരനാണ് അദ്ദേഹം.

rahul-sharma-net-worth

രാഹുല്‍ ശര്‍മയെയാണ് അസിന്‍ വിവാഹം ചെയ്തത്. മൈക്രോമാക്‌സ് എന്ന അതിപ്രശസ്തമായ ഇന്ത്യന്‍ മൊബൈല്‍ കമ്പനിയുടെ സിഇഒയും സ്ഥാപകനുമാണ് രാഹുല്‍ ശര്‍മ. വിവാഹത്തിന് ശേഷം അഭിനയം അവസാനിപ്പിക്കാനുള്ള അസിന്റെ തീരുമാനം എല്ലാവരെയും അമ്പരപ്പിച്ചിരുന്നു.

പക്ഷേ അസിന്റെ ഭര്‍ത്താവ് ആള് ചില്ലറക്കാരനല്ല. മൈക്രോമാക്‌സ് ഇന്‍ഫോര്‍മാറ്റിക്‌സ് 2000ത്തിലാണ് രാഹുല്‍ ആരംഭിക്കുന്നത്. സുഹൃത്തുക്കളായ രാജേഷ് അഗര്‍വാള്‍, വികാസ് ജെയിന്‍, സുമീത് അറോറ എന്നിവര്‍ക്കൊപ്പമായിരുന്നു ഈ സംരംഭം ആരംഭിച്ചത്. പിതാവില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വായ്പയെടുത്താണ് രാഹുല്‍ ബിസിനസ് തുടങ്ങിയത്.

തുടക്കത്തില്‍ ഐടി സോഫ്റ്റ് വെയര്‍ കമ്പനിയായിരുന്നു ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോമാക്‌സ്. 2008ലാണ് മൊബൈല്‍ ബിസിനസിലേക്ക് കമ്പനി എത്തുന്നത്. ഇന്ത്യയിലെ ചുരുങ്ങി ചെലവില്‍ മൊബൈല്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന വമ്പന്‍ കമ്പനികളിലൊന്നാണ് മൈക്രോമാക്‌സ്. ഹ്യൂഗ് ജാക്മാനാണ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍. രാഹുലിന്റെ ആസ്തി ആരെയും ഞെട്ടിക്കുന്നതാണ്.

ഫോബ്‌സ് പട്ടിക പ്രകാരം 1300 കോടിക്ക് അടുത്ത് അദ്ദേഹത്തിന് ആസ്തിയുണ്ട്. മെക്കാനിക്കല്‍ എഞ്ചിനിയീര്‍ കൂടിയാണ് അദ്ദേഹം. യൂണിവേഴ്‌സിറ്റി ഓഫ് സസ്‌കച്ച്വാനില്‍ നിന്ന് കൊമേഴ്‌സില്‍ ബാച്ചിലര്‍ ഡിഗ്രിയും അദ്ദേഹം നേടിയിട്ടുണ്ട്. മൈക്രോമാക്‌സിനെ കൂടാതെ. ഇന്ത്യയിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബൈക്കായ റിവോള്‍ട്ട് ഇന്റെലികോര്‍പ്പും രാഹുലാണ് പുറത്തിറങ്ങുന്നത്. 2017ലാണ് ഈ ബൈക്ക് ലോഞ്ച് ചെയ്തത്.

രാഹുലും അസിനും തമ്മിലുള്ള അടുപ്പത്തിന് കാരണം അക്ഷയ് കുമാറാണ്. 2012ലാണ് അക്ഷയ് അസിനെ പരിചയപ്പെടുത്തി കൊടുക്കുന്നത്. രാഹുല്‍ ശര്‍മ അക്ഷയ് കുമാറിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. ഇരുവരുടെയും വിവാഹത്തിന്റെ മുന്‍നിരയില്‍ നിന്ന് കാര്യങ്ങള്‍ മംഗളമാക്കി കൊടുക്കാന്‍ അക്ഷയിയുമുണ്ടായിരുന്നു.

രാഹുല്‍ ശര്‍മയ്ക്ക് അത്യാഡംബര ഫാംഹൗസ് ഡല്‍ഹിയില്‍ സ്വന്തമായിട്ടുണ്ട്. ബെന്റ്‌ലി സൂപ്പര്‍ സ്‌പോര്‍ട്ട് ലിമിറ്റഡ് എഡിഷന്‍, ബിഎംഡബ്ല്യു എക്‌സ് 6, മെഴ്‌സിഡസ് ജിഎല്‍ 450, റോള്‍സ് റോയ്‌സ് ഗോസ്റ്റ് സീരീസ് 2 എന്നീ ആഡംബര കാറുകള്‍ രാഹുല്‍ ശര്‍മയ്ക്കുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+