ഡെബിറ്റ് കാർഡ് ഉപയോഗത്തിന് ചെലവേറും; പണം പിൻവലിക്കുമ്പോൾ സൂക്ഷിച്ചോളൂ, ഇന്റർചേഞ്ച് ഫീ കൂടുമോ?
നമ്മളിൽ ഭൂരിഭാഗം പേരും സാമ്പത്തിക ഇടപാടുകൾ നടത്താൻ ഏറ്റവും അധികം ആശ്രയിക്കുന്ന കേന്ദ്രങ്ങളാണ് എടിഎമ്മുകൾ. സദാ സമയവും കൈയിൽ പണം സൂക്ഷിക്കുന്ന എന്നത് ഒരിത്തിരി ബുദ്ധിമുട്ടേറിയതും അതിലേറെ സുരക്ഷിതത്വം കുറഞ്ഞതുമായ കാര്യമായ നമ്മുടെ നാട്ടിൽ എടിഎമ്മുകൾ ഒരുപരിധിവരെ നമ്മടെയൊക്കെ ജോലി പകുത്തിയാക്കുന്നുണ്ട്.
സാധാരണ ഗതിയിൽ പണം പിൻവലിക്കാൻ ബാങ്കിലേക്ക് ഓടുന്നതിന് പകരം ഒരു ഡെബിറ്റ് കാർഡ് ഉണ്ടെങ്കിൽ നമുക്ക് എളുപ്പത്തിൽ ഏറ്റവും അടുത്ത കേന്ദ്രത്തിൽ നിന്ന് ആവശ്യത്തിന് പണം പിൻവലിക്കാം എന്നതാണല്ലോ ഗുണം. എന്നാൽ ഇനി അങ്ങനെ തിടുക്കത്തിൽ പണം പിൻവലിക്കുന്നതിന് മുൻപ് ആലോചിക്കേണ്ട കാര്യം, അതിന് എന്തെങ്കിലും ചാർജ് വരുമോ എന്നാണ്.

ഇപ്പോഴിതാ എടിഎം, ഡെബിറ്റ് കാർഡ് ഉപയോഗം നടത്തുന്നവരെ ആശങ്കയിലാഴ്ത്തി കൊണ്ട് പുതിയ ആവശ്യമുയരുന്നത്. എടിഎം വഴി പണം പിന്‍വലിക്കുമ്പോള്‍ നിലവിലുള്ള ഇന്റര്‍ചേഞ്ച് ചാര്‍ജുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എടിഎം ഓപ്പറേറ്റേഴ്‌സ് ആര്‍ബിഐയെയും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയയെും സമീപിച്ചിരിക്കുകയാണ്.
ഇതിനായി ഈടാക്കുന്ന ഇന്റര്‍ചേഞ്ച് ചാര്‍ജ് ഒറ്റയടിക്ക് വർധിപ്പിക്കാനാണ് ആവശ്യം. നിലവിൽ 23 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രീയുടെ ആവശ്യം. എന്നാൽ ആർബിഐയും എൻപിസിഐയും ഈ ആവശ്യത്തോട് അനുകൂലമായാണ് പ്രതികരിച്ചതെന്ന റിപ്പോർട്ടുകൾ വലിയ മാറ്റങ്ങൾക്കുള്ള സാധ്യതകളാണ് തുറന്നിടുക.
2021ലാണ് ഇതിനുമുമ്പ് എടിഎം വഴിയുള്ള ഇടപാടുകൾക്ക് ഈടാക്കിയിരുന്ന ഇന്റര്‍ചാര്‍ജ് ഫീ കൂട്ടിയത്. അന്ന് 15 രൂപയില്‍ നിന്ന് 17ലേക്കാണ് നിരക്ക് വര്‍ധിപ്പിച്ചിരുന്നത്. ഇതിന് ശേഷമാണ് ഇപ്പോൾ നിരക്ക് വർധന ആവശ്യപ്പെട്ട് സംഘടനകൾ രംഗത്ത് വന്നിരിക്കുന്നത്. ആർബിഐ തീരുമാനം ശരിവെചചാൽ അത് സ്ഥിരം ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് ഇടപാടുകൾ നടത്തുന്നവരെ കാര്യമായി ബാധിക്കും.
ഇന്റർചേഞ്ച് ഫീസ്
ഒരു ബാങ്കിന്റെ ഉപയോക്താവ് മറ്റൊരു ബാങ്കിന്റെ എടിഎമ്മിൽ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഇടപാടിന് നിശ്ചിത ചാര്‍ജ് നൽകണം. ബാങ്കുകള്‍ തമ്മിലാണ് ഈ ചാര്‍ജുകള്‍ കൈമാറുന്നത്. അതിന്റെ പേരാണ് ഇന്റർചേഞ്ച് ഫീസ്. നിലവിൽ ഓരോ മാസവും നിശ്ചിത തവണയില്‍ കൂടുതല്‍ എടിഎം വഴി പണം പിന്‍വലിക്കുമ്പോള്‍ ബാങ്കുകള്‍ ചാര്‍ജ് ഈടാക്കി വരുന്നുണ്ട്. ചാർജുകൾ ഇനിയും വർധിക്കുകയാണെങ്കിൽ അത് സ്ഥിരം ഇടപാട് നടത്തുന്ന ആളുകൾക്ക് തിരിച്ചടിയാവും എന്നുറപ്പാണ്.
നിലവിൽ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ മെട്രോ നഗരങ്ങളില്‍ 5 സൗജന്യ ഇടപാടുകളാണ് ഓരോ മാസവും അനുവദിക്കുന്നത്. ഈ പരിധി കടന്നാൽ പിന്നീട് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നടത്തുന്ന ഓരോ ഇടപാടിനും അധിക തുക ഫീസായി നൽകേണ്ടി വരും. ഈ തുക ബാങ്കുകൾ അനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications