പതിവായി യാത്ര ചെയ്യുന്നവരാണോ? ഇനി ശരിക്കും പണം ലാഭിക്കാം, ഈ ട്രാവൽ ക്രെഡിറ്റ് കാർഡുകളിലൂടെ
ജോലി തിരക്കുകൾക്ക് ഇടയിൽ അൽപസമയം മാറിനിൽക്കാൻ വേണ്ടി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ അധികം പേരും. അതല്ലാതെ ജോലിക്ക് വേണ്ടി ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടി വരുന്നവരും ധാരാളമുണ്ട്. എന്നാൽ ഇവർക്കൊക്കെയും ഗുണകരമായ ട്രാവൽ ക്രെഡിറ്റ് കാർഡുകളെ കുറിച്ച് പലർക്കും കൂടുതൽ അറിയില്ല എന്നതാണ് വാസ്‌തവം. ഇത്തരം ട്രാവൽ ക്രെഡിറ്റ് കാർഡുകൾ യാത്രയ്ക്കിടെ വലിയ ആശ്വാസമാകും നൽകുക.
യാത്ര ചെയ്യുന്നവർക്ക് ഹോട്ടലുകളിലെ താമസ വേളയിലും, വിമാനത്താവളങ്ങളിലെ ലോഞ്ച് ആക്‌സസ് വേളയിലും ഒക്കെ ഇത്തരം കാർഡുകളും പല ഇളവുകളും നേടിത്തരുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം. സാധാരണ ക്രെഡിറ്റ് കാർഡുകൾ പോലെ തന്നെ ഉപഭോക്തകൾക്ക് ഒട്ടേറെ നേട്ടങ്ങളാണ് ഈ ട്രാവൽ ക്രെഡിറ്റ് കാർഡുകൾ മുൻപോട്ട് വയ്ക്കുന്നത്. കൃത്യമായി പ്രയോജനപ്പെടുത്തിയാൽ യാത്ര ചെലവുകൾ നമുക്ക് ഗണ്യമായി കുറയ്ക്കാൻ കഴിയും.

എങ്കിലും എല്ലാ കാർഡുകൾക്കും ഒരുപോലെ ഓഫറുകളും, റിവാർഡുകളും ഒക്കെ ലഭിക്കണമെന്നില്ല എന്നതാണ് ഇതിലെ മറ്റൊരു പ്രധാന കാര്യം. അങ്ങനെ വരുമ്പോൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടത് തിരഞ്ഞെടുത്ത് കാർഡുകളിൽ എന്തൊക്കെ ആനുകൂല്യങ്ങൾ ലഭ്യമാവും എന്നതാണ്. ഫ്ലൈറ്റ് ടിക്കറ്റുകൾ, ഹോട്ടൽ താമസങ്ങൾ, സൗജന്യ പ്രീമിയം മെമ്പർഷിപ്പുകൾ, കോംപ്ലിമെൻ്ററി ലോഞ്ച് ആക്‌സസ് എന്നിവയിലൊക്കെ പണം ലാഭിക്കാൻ സഹായകരമായ ചില കാർഡുകൾ നമുക്ക് പരിചയപ്പെടാം.
യാത്ര എസ്ബിഐ കാർഡ്
വാർഷിക ഫീസ് 499 രൂപയാണ് ഈ ക്രെഡിറ്റ് കാർഡിന് അവർ ഈടാക്കുന്നത്. യാത്രാ ഡോട്ട് കോം വൗച്ചറുകളും ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിംഗുകൾക്ക് കിഴിവുകളും നൽകുന്ന ബജറ്റ് ഫ്രണ്ട്ലി ക്രെഡിറ്റ് കാർഡാണിത് എന്നതാണ് പ്രത്യേകത. അന്താരാഷ്ട്ര ഷോപ്പിങ്, ഭക്ഷണം, വിനോദം എന്നീ മേഖലകളിൽ റിവാർഡ് പോയിന്റുകളും നിങ്ങൾക്ക് ലഭിക്കും. ഈ ട്രാവൽ കാർഡ് ഉപയോഗിച്ച് എൻറോൾ ചെയ്‌താലുടൻ, 8250 രൂപയുടെ യാത്രാ ഡോട്ട് കോം വൗച്ചറുകൾ നിങ്ങൾക്ക് ലഭിക്കും എന്നാണ് അവരുടെ വെബ്‌സൈറ്റ് അവകാശപ്പെടുന്നത്.
ഇന്റർമൈൽസ് എച്ച്ഡിഎഫ്‌സി സിഗ്നേച്ചർ ക്രെഡിറ്റ് കാർഡ്
ആഭ്യന്തര, അന്തർദേശീയ എയർപോർട്ട് ലോഞ്ച് സേവനനങ്ങളും കാർഡ് ഉപയോഗിച്ചുള്ള പണം വിനിമയത്തിന് റിവാർഡ് പോയിന്റുകകളും ഒക്കെയായി നിരവധി പ്രത്യേക ഓഫറുകൾ ഈ എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡിൽ ലഭ്യമാണ്. എന്നാൽ ഇത് ഒരൽപം ചെലവേറിയതാണ്, ഈ ട്രാവൽ ക്രെഡിറ്റ് കാർഡിന്റെ വാർഷിക ഫീസ് 2500 രൂപയാണ്.
ക്ലബ് വിസ്‌താര ഐഡിഎഫ്‌സി ഫസ്‌റ്റ് ക്രെഡിറ്റ് കാർഡ്
പട്ടികയിലെ ഏറ്റവും പ്രീമിയം ക്രെഡിറ്റ് കാർഡുകളിൽ ഒന്നാണ് ഇത്. ഈ കാർഡിന് 4,999 രൂപയാണ് ഫീസ്. കോംപ്ലിമെൻ്ററി പ്രീമിയം ഇക്കോണമി ടിക്കറ്റ് , ഫസ്‌റ്റ് ക്ലാസ് അപ്‌ഗ്രേഡ് വൗച്ചർ, കോംപ്ലിമെന്ററി ക്ലബ് വിസ്‌താര സിൽവർ മെമ്പർഷിപ്പ് എന്നിവയുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഈ കാർഡിനുണ്ട്. വിദേശ യാത്രകൾ സ്ഥിരമായി നടത്തുന്നവർക്ക് വളരെ ഗുണകരമായിരിക്കും ഈ ക്രെഡിറ്റ് കാർഡ്.












Click it and Unblock the Notifications