Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയുഷ്മാന്‍ ഖുറാനയ്ക്ക് വന്‍ നേട്ടം; കുതിച്ച് കയറി മാന്‍ കമ്പനിയുടെ ഓഹരികള്‍; നേട്ടം ഇങ്ങനെ

മുംബൈ: ഓഹരി വിപണിയില്‍ ബിസിനസുകാര്‍ പലപ്പോഴും നേട്ടമുണ്ടാക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ബിസിനസുകാര്‍ മാത്രമല്ല ബോളിവുഡ് സിനിമാ താരങ്ങളും നിക്ഷേപങ്ങള്‍ക്ക് പിന്നാലെയാണ്. ബോളിവുഡ് സൂപ്പര്‍ താരം ആയുഷ്മാന്‍ ഖുറാനയാണ് ഇപ്പോള്‍ വമ്പന്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. ദ മാന്‍ കമ്പനി എന്ന വമ്പന്‍ കമ്പനിയിലെ നിക്ഷേപങ്ങളില്‍ നിന്ന് വന്‍ നേട്ടമാണ് ആയുഷ്മാന്‍ സ്വന്തമാക്കിയിരിക്കുന്നത്.

നിക്ഷേപത്തില്‍ നിന്ന് 400 ശതമാനം റിട്ടേണാണ് ആയുഷ്മാന് ലഭിച്ചിരിക്കുന്നത്. വളരെ പ്രശസ്തമായ ഗ്രൂമിംഗ് ബ്രാന്‍ഡാണ് ദ മാന്‍ കമ്പനി. ഇവരുടെ പരസ്യങ്ങള്‍ അടക്കം നേരത്തെ വൈറലായതാണ്. ആയുഷ്മാന്‍ ദ മാന്‍ കമ്പനിയുടെ മുഖം കൂടിയാണ്. പരസ്യചിത്രങ്ങളില്‍ എല്ലാം ആയുഷ്മാന്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ayushmann khurrana

അതേസമയം ഈ നേട്ടത്തിന് മറ്റൊരു കാരണവുമുണ്ട്. ഇമാമി ലിമിറ്റഡ് എന്ന പ്രമുഖ എഫ്എംസിജി കമ്പനി ഹെലിയോസ് ലൈഫ്‌സ്റ്റൈലില്‍ ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. ദ മാന്‍ കമ്പനിയുടെ മാതൃകമ്പനിയാണ് ഹെലിയോസ് ലൈഫ് സ്റ്റൈല്‍. 400 കോടിയുടെ ഓഹരികളാണ് സ്വന്തമാക്കിയത്.ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് മേഖലയില്‍ അറിയപ്പെടുന്ന സ്ഥാപനങ്ങളാണ് ഇവയെല്ലാം. അതെല്ലാം നേട്ടങ്ങളായി തിരികെ ലഭിക്കുകയായിരുന്നു.

ആയുഷ്മാന്‍ ഖുറാന 2018ലാണ് ദ മാന്‍ കമ്പനിയില്‍ നിക്ഷേപിക്കുന്നത്. ബിസിനസ് ലോകത്തേക്കുള്ള ആയുഷ്മാന്റെ ആദ്യ ചുവടുവെപ്പായിരുന്നു ഇത്. ദ മാന്‍ കമ്പനിയില്‍ വെറും നിക്ഷേപത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ആയുഷ്മാന്റെ സഹകരണം. മാര്‍ക്കറ്റിംഗിലും കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ പ്രമോട്ട് ചെയ്യുന്നതിലുമെല്ലാം ആയുഷ്മാന്‍ മുന്നിലുണ്ടായിരുന്നു. പരസ്യ ക്യാമ്പയിനുകള്‍ അടക്കം ആയുഷ്മാനായിരുന്നു നേതൃത്വം നല്‍കിയിരുന്നത്.

പ്രൊഡക്ട് ഡെവെലപ്‌മെന്റ്, മറ്റ് മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം കമ്പനിയെ പോസിറ്റീവായി സ്വാധീനിച്ചിരുന്നു. ദ മാന്‍ കമ്പനിയുടെ സ്ഥാപകനായ ഹിതേഷ് ദിങ്ക്ര പറയുന്നത് ആയുഷ്മാന്റെ സംഭാവനകളാണ് ബ്രാന്‍ഡെന്ന നിലയില്‍ വമ്പന്‍ വളര്‍ച്ചയ്ക്ക് കമ്പനിയെ സഹായിച്ചതെന്നാണ്. ആയുഷ്മാന്‍ വന്നത് മുതല്‍ ബ്രാന്‍ഡിന്റെ വളര്‍ച്ച പ്രകടമായിരുന്നു.

ദ മാന്‍ കമ്പനിയുമായുള്ള സഹകരണം പോസിറ്റീവായിരുന്നുവെന്ന് ആയുഷ്മാന്‍ പറയുന്നു. തുടക്കം മുതല്‍ അതിന്റെ ഭാഗമായിരുന്നു. നിക്ഷേപകനായും ബ്രാന്‍ഡ് അംബാസിഡറായും കമ്പനിക്കൊപ്പമുണ്ടായിരുന്നു. ഇമാമിയെ ഈ വളര്‍ച്ച കാര്യമായി സഹായിക്കുന്നുണ്ട്. ഇന്ത്യയുടെ ആദ്യത്തെ പ്രീമിയം മെയില്‍ ഗ്രൂമിംഗ് സ്‌പേസിനെ കൂടുതല്‍ വിപുലീകരിക്കാന്‍ ഇമാമിയെ ഈ വളര്‍ച്ച സഹായിക്കും.

ഹെലിയോസില്‍ 2017ല്‍ 33.09 ശതമാനം ഓഹരി ഇമാമി സ്വന്തമാക്കിയിരുന്നു. 2022ല്‍ ഇത് 50.4 ശതമാനമായി ഉയര്‍ന്നിരുന്നു. ഇമാമിക്ക് ഹെലിയോസില്‍ ഇപ്പോള്‍ പൂര്‍ണ നിയന്ത്രണമുണ്ട്. സ്‌കിന്‍ കെയര്‍, പെര്‍ഫ്യൂമുകള്‍, ഹെയര്‍ കെയര്‍, ബോഡി ഗെയര്‍, ബെയര്‍ഡ് കെയര്‍ എന്നിവയാണ് മാന്‍ കമ്പനി പുറത്തിറക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+