റെയിൽവേ ഓഹരി തേടുന്നവർക്ക് ഐആർസിടിസി തന്നെ ഉത്തമം; ഹ്രസ്വകാലത്തേക്ക് 18 ശതമാനം വരെ വളർച്ചാ സാധ്യത
നമ്മുടെ നാട്ടിലെ നിക്ഷേപകരുടെ മനസ് പെട്ടെന്ന് ഒന്നും നമുക്ക് പിടികിട്ടണം എന്നില്ല. ഏതൊക്കെ ഓഹരികൾ ഏത് സാഹചര്യത്തിൽ വാങ്ങുമെന്നും, ഹോൾഡ് ചെയ്യുമെന്നുമൊക്കെ ഇപ്പോഴും പ്രവചനങ്ങൾക്ക് അതീതമാണ്. എങ്കിലും അടുത്ത കാലത്തെ ട്രെൻഡുകൾ നിരീക്ഷിച്ചാൽ പൊതുമേഖലാ കമ്പനികളുടെ ഓഹരികളോട്, പ്രത്യേകിച്ച് റെയിൽവേ ഓഹരികൾക്ക് ആവശ്യക്കാർ ഏറെയാണ്. അതിൽ ഐആർഎഫ്‌സി, ഐആർസിടിസി തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്നു.
അതല്ലാത്ത ഓഹരികൾക്കും ആവശ്യക്കാരുണ്ട് എന്ന കാര്യം നാം മറക്കരുത്. നിലവിൽ അനലിസ്‌റ്റുകൾ വാങ്ങൽ നിർദ്ദേശം നൽകിയിരിക്കുന്ന 5 പ്രധാന ഓഹരികൾ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം. പട്ടികയിൽ പ്രധാന റെയിൽവേ ഓഹരിയായ ഐആർസിടിസിയും ഇടം നേടിയിട്ടുണ്ട്. ബ്ലൂസ്‌റ്റാർ, നസാറ ടെക്നോളജീസ്, ജെഎസ്ഡബ്ല്യു എനർജി. ഗോദ്റെജ് പ്രോപർട്ടീസ് എന്നിവയാണ് മറ്റ് ഓഹരികൾ. ഹ്രസ്വകാലത്തിൽ ഇവയുടെ ഓഹരിവില 18 ശതമാനം വരെ ഉയരുമെന്നാണ് വിലയിരുത്തൽ.

ഐആർസിടിസി
76,100 കോടിയിലധികം എം-ക്യാപ് ഉള്ള പൊതുമേഖലാ കമ്പനിയാണ് ഐആർസിടിസി. ഈ ഓഹരിയുടെ
വാങ്ങൽ വില: 960 രൂപയാണ്. ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത് ആവട്ടെ 1020-1070 രൂപയോളമാണ്. ഉയർച്ചാ സാധ്യത 11 ശതമാനമാണ്. നിലവിലെ സാഹചര്യത്തിൽ ഈ ഓഹരിക്ക് നിരവധി അനലിസ്‌റ്റുകൾ വാങ്ങൽ നിർദ്ദേശം നൽകിയതിൽ ഒട്ടും അത്ഭുതപ്പെടാനില്ല.
ബ്ലൂസ്‌റ്റാർ
2014 മുതൽ ഈ ഓഹരി ഉയർച്ച നേടുന്നു. കഴിഞ്ഞ 3 മാസങ്ങളിൽ 40 ശതമാനം ഉയർച്ചയോടെ മികച്ച പ്രകടനമാണ് ഓഹരി നടത്തിയത്. ആനന്ദ് ജെയിംസ്, ചീഫ് മാർക്കറ്റിങ് സ്ട്രാറ്റജിസ്‌റ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഇതിന് നിക്ഷേപ നിർദ്ദേശം നൽകിയിട്ടുണ്ട്. വാങ്ങൽ വില: 1293 രൂപയും
ലക്ഷ്യവില: 1350-1400 രൂപയുമാണ്. എട്ട് ശതമാനമാണ് വളർച്ച പ്രവചിക്കപ്പെടുന്നത്.
നസാറ ടെക്നോളജീസ്
ഈ വർഷം തുടക്കം മുതൽ ഓഹരിവില താഴ്ന്നിരുന്നെങ്കിലും, പിന്നീട് 773 നിലവാരത്തിലെ സപ്പോർട്ട് നിലവാരത്തിൽ ബേസ് രൂപീകരിച്ചു. ആനന്ദ് ജെയിംസ്, ചീഫ് മാർക്കറ്റിങ് സ്ട്രാറ്റജിസ്‌റ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ആണ് വാങ്ങൽ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിന്റെ നിലവിലെ ഓഹരി വില: 793 രൂപയാണ്. ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത് 840-865 രൂപയാണ്. ഉയർച്ചാ സാധ്യത 9 ശതമാനമായും വിദഗ്‌ധർ കണക്കാക്കുന്നു.
ജെഎസ്ഡബ്ല്യു എനർജി
രാജ്യത്തെ പ്രമുഖ കമ്പനികൾ ഒന്നാണ് ജെഎസ്ഡബ്ല്യു ഗ്രൂപ്പ്. ഹ്രസ്വ കാലത്തേക്ക് നിക്ഷേപകർക്ക് ഈ ഓഹരി മികച്ച നേട്ടമുണ്ടാക്കി കൊടുക്കും എന്നാണ് വിലയിരുത്തൽ. രാജേഷ് പൽവിയ, ടെക്‌നിക്കൽ & ഡെറിവേറ്റീവ് റിസർച്ച് വിഭാഗം വൈസ് പ്രസിഡന്റ്, ആക്‌സിസ് സെക്യൂരിറ്റീസാണ് വാങ്ങൽ നിർദ്ദേശം നൽകിയത്. നിലവിൽ ഇതിന്റെ വാങ്ങൽ വില: 497-507 രൂപയാണ്. ലക്ഷ്യവില: 558-573 രൂപയും വളർച്ചാ സാധ്യത 15 ശതമാനവുമാണ്.
ഗോദ്റെജ് പ്രോപർട്ടീസ്
പ്രതിദിന ചാർട്ടിൽ 2400-2170 നിലവാരത്തിലുണ്ടായ ചെറിയ കൺസോളിഡേഷൻ സോണിൽ നിന്ന് ഓഹരി കൃത്യമായ ബ്രേക്കൗട്ട് നേടിയിരിക്കുന്നു എന്നതാണ് പ്രത്യേകത. രാജേഷ് പൽവിയ, ടെക്‌നിക്കൽ & ഡെറിവേറ്റീവ് റിസർച്ച് വിഭാഗം വൈസ് പ്രസിഡന്റ്, ആക്‌സിസ് സെക്യൂരിറ്റീസാണ് ഇതിന് വാങ്ങൽ നിർദ്ദേശം നൽകിയത്. നിലവിലെ വാങ്ങൽവില 2402-2450 രൂപയും ലക്ഷ്യവിലയായി കണക്കാക്കുന്നത് 2750-2830 രൂപയുമാണ്. വളർച്ചാ സാധ്യത 18 ശതമാനമാണ്.












Click it and Unblock the Notifications