Get Updates
Get notified of breaking news, exclusive insights, and must-see stories!

12 മാസം കൊണ്ട് വളർച്ച 422 ശതമാനം..! ഈ മൾട്ടിബാഗർ ഇവി സ്‌റ്റോക്ക് ഞെട്ടിച്ചു, ഇനിയും കുതിക്കുമെന്ന് പ്രവചനം

കുറഞ്ഞ കാലയളവിൽ കൂടുതൽ നേട്ടം നൽകുന്ന ഓഹരികൾ തന്നെയാണ് എക്കാലത്തും നിക്ഷേപകർക്ക് പ്രിയപ്പെട്ടത്. ഇത്തരം മൾട്ടിബാഗറുകൾ ധാരാളമായുണ്ട് താനും. എങ്കിലും അത് എത്രകാലം നീണ്ടുനിൽക്കുന്നു എന്നതും നിക്ഷേപിക്കുന്നതിന് മുൻപ് പ്രധാനമായും നമ്മൾ പരിശോധിക്കേണ്ട ഒരു കാര്യമാണ്. ഒരു ഓഹരിയിൽ നമ്മൾ നിക്ഷേപിക്കും മുൻപ് അതിന്റെ ഭാവിയും, വരാനിരിക്കുന്ന മാർക്കറ്റ് വിശകലനവും കൂടി നടത്തേണ്ടതും അനിവാര്യമാണ്.

അത്തരത്തിൽ ഇപ്പോൾ വിപണിയിൽ ഏറെ ചർച്ചയായി കൊണ്ടിരിക്കുന്ന ഒരു ഗംഭീര മൾട്ടിബാഗർ ഓഹരിയെ കുറിച്ചാണ് ഇന്ന് നാം പരിശോധിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 422 ശതമാനത്തോളം റിട്ടേൺ നൽകിയ ഈ ഓഹരി നിക്ഷേപകർക്ക് അത്ഭുതമാണ്. ഇലക്ട്രിക് വാഹന മേഖലയിലെ മിന്നും താരമായ ഈ ഓഹരി ഇനിയും കുതിപ്പ് നടത്തുമെന്നാണ് മേഖലയിലെ വിദഗ്‌ധരുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.\

stockmultibagger

ഒലക്ട്ര ഗ്രീൻടെക് ലിമിറ്റഡ് എന്ന ഇവി ഓഹരിയാണ് ഈ സൂപ്പർതാരം. ഹ്രസ്വകാല വ്യാപാരികൾക്ക് ഈ ഓഹരി കൂടുതൽ ആകർഷകമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത 1-2 ആഴ്‌ചയ്ക്കുള്ളിൽ ഓഹരി 2300 രൂപ റേഞ്ചിലേയ്ക്ക് കുതിക്കുമെന്നും വിദഗ്‌ധർ പ്രവചിക്കുന്നു. രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ബസ് നിർമ്മാതാക്കൾ കൂടിയാണ് ഒലക്ട്ര ഗ്രീൻടെക്.

കഴിഞ്ഞ ഒരു വർഷത്തിനിടെ മികച്ച മുന്നേറ്റമാണ് വിപണിയിൽ ഒലക്ട്രയുടെ ഓഹരികൾ കാഴ്ച്ചവച്ചത്. സീറോ എമിഷൻ ഇ-ബസുകളാണ് കമ്പനിയുടെ ഏറ്റവും വലിയ പ്രത്യേകത. രാജ്യത്തെ പൊതുഗതാഗത മേഖലയിൽ വരും നാളുകളിൽ കമ്പനി ഉൽപ്പന്നങ്ങൾ വിപ്ലവം സൃഷ്‌ടിക്കുമെന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ. കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള തീരുമാനത്തിന് ഇത് ആക്കം കൂട്ടുമെന്നും വിലയിരുത്തലുണ്ട്.

2023 ഫെബ്രുവരി 21ന് ഒലക്ട്ര ഓഹരികളുടെ വില കേവലം 399 രൂപയായിരുന്നു. എന്നാൽ ഒരുവർഷത്തിനിടെ എല്ലാം മാറി മറിഞ്ഞു. 2024 ഫെബ്രുവരി 21-ന് ഓഹരി വില 2,062 രൂപയായി ഉയർന്നു. കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ ഓഹരി 6 ശതമാനം, ഒരു മാസത്തിൽ ഏകദേശം 30 ശതമാനം, കഴിഞ്ഞ 3 മാസങ്ങളിൽ 60 ശതമാനം, ആറു മാസത്തിൽ 75 ശതമാനം എന്നിങ്ങനെ വളർച്ചയാണ് ഒലക്ട്ര ഓഹരികൾ നേടിയെടുത്തത്.

നിലവിൽ പ്രമുഖ ബ്രോക്കറേജായ മോട്ടിലാൽ ഓസ്വാൾ ആണ് ഓഹരിക്ക് വാങ്ങൽ നിർദ്ദേശം നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അടുത്ത 1- 2 ആഴ്‌ചയ്ക്കുള്ളിൽ ഓഹരി 2,300 ലെവൽ കൈവരിക്കുമെന്നാണ് ഇവരുടെ പ്രവചനം. അതേസമയം ക്ലോസിംഗ് അടിസ്ഥാനത്തിൽ സ്‌റ്റോപ്പ് ലോസ് 2140 രൂപയായി ക്രമീകരിക്കാനും നിർദ്ദേശത്തിൽ പറയുന്നു.

(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+