10000 രൂപ 1.2 ലക്ഷമാക്കിയ മാജിക്; ഈ മൾട്ടിബാഗറിൽ നിക്ഷേപിച്ചവർക്ക് നല്ലകാലം, ഭാഗ്യം നൽകിയ ഓഹരി
ഓഹരിവിപണിയിൽ കണ്ണുംനട്ടിരിക്കുകയാണ് യുവജനങ്ങൾ വലിയൊരു വിഭാഗവും. മുൻപൊക്കെ അപ്പർക്ലാസ് ബിസിനസുകാരും, സ്‌റ്റോക്ക് മാർക്കറ്റ് ബ്രോക്കർമാരും മാത്രം കൈയ്യടക്കി വച്ചിരുന്ന പല ആനുകൂല്യങ്ങളും സാധാരണക്കാർക്കും ഇപ്പോൾ പ്രാപ്‍തമായി കൊണ്ടിരിക്കുകയാണ്. എങ്കിലും ഇപ്പോൾ നിക്ഷേപത്തിന് മുൻപ് ആരുമൊന്ന് ശങ്കിക്കും, ഏത് വേണമെന്ന് ഒരുവട്ടം കൂടി ആലോചിക്കും.
ഒടുവിൽ അവസാനമെത്തുക ഏതെങ്കിലും മൾട്ടിബാഗറുകളുടെ മുൻപിൽ തന്നെയാവും. അങ്ങനെയാണ് പതിവ്, അതാണ് അതിന്റെ ഒരു രീതിയും. എന്തായാലും മൾട്ടിബാഗറുകൾ എന്നത് വിപണിയിലെ സൂപ്പർസ്‌റ്റാറുകൾ തന്നെയെന്ന് മനസിലാക്കാൻ ഈ ഉദാഹരണം തന്നെ ധാരാളം. അത്തരത്തിൽ ഒരു മികച്ച മൾട്ടിബാഗർ ഓഹരിയാണ് നാം പരിശോധിക്കുന്നത്.

നിക്ഷേപകരുടെ കീശനിറച്ച അത്തരമൊരു ഓഹരിയാണ് ഇന്ന് ശ്രദ്ധാകേന്ദ്രം. ഫൂട്ട്‍വെയർ കമ്പനിയായ റിലാക്സോ ഫുട്‌വെയറിന്റെ ഓഹരി നിക്ഷേപകർക്ക് വൻ വരുമാനം ലഭിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഈ കമ്പനിയുടെ ഓഹരി വില ഏകദേശം 1200 ശതമാനം വർദ്ധിച്ചു. ഒരു വ്യക്തി പത്ത് വർഷം മുമ്പ് ഈ കമ്പനിയുടെ ഓഹരികളിൽ 10000 രൂപ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, ഇന്ന് അയാൾക്ക് ലഭിക്കുന്ന റിട്ടേൺ ഏകദേശം 1.2 ലക്ഷം രൂപയായിരിക്കും.
1984ലാണ് ഈ കമ്പനി പ്രവർത്തനം ആരംഭിച്ചത്. ഇന്ന് രാജ്യത്തെ മുൻനിര പാദരക്ഷ നിർമ്മാതാക്കളിൽ ഒന്നാണ് ഇവർ. കൂടാതെ, ഏറ്റവും മൂല്യമുള്ള 500 കമ്പനികളുടെ പട്ടികയിൽ കമ്പനി സ്ഥാനം പിടിച്ചിട്ടുമുണ്ട്. സ്ലിപ്പറുകൾ, ചെരിപ്പുകൾ, സ്പോർട്സ്, കാഷ്വൽ ഷൂകൾ എന്നിവയാണ് ഇവർ നിർമ്മിക്കുന്നത്. ഈ കമ്പനിയുടെ ജനപ്രിയ ബ്രാൻഡുകളിൽ റിലാക്‌സോ, സ്‌പാർക്‌സ്, ഫ്‌ളൈറ്റ്, ബഹാമാസ് എന്നിവ ഉൾപ്പെടുന്നു. റബ്ബർ സ്ലിപ്പറുകളുടെ വിഭാഗത്തിലെ ഒരു ഐക്കോണിക് ബ്രാൻഡ് കൂടിയാണ് റിലാക്സോ.
എക്സ്ചേഞ്ചിന്റെ ഷെയർ ഹോൾഡിംഗ് പാറ്റേൺ ഡാറ്റ പറയുന്നത് അനുസരിച്ച്, ഈ കമ്പനിയുടെ പ്രൊമോട്ടർമാർ 71.27 ശതമാനം ഓഹരികൾ കൈവശം വച്ചിട്ടുണ്ട്. പൊതു ഓഹരി ഉടമകൾക്ക് 28.73 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇതിലുള്ളത്. പബ്ലിക് ഷെയർ ഹോൾഡർമാരിൽ മ്യൂച്വൽ ഫണ്ടുകൾക്ക് 8.81 ശതമാനം ഓഹരിയുണ്ട്. വിദേശ നിക്ഷേപകർക്ക് 3.2 ശതമാനം ഓഹരിയും റിലാക്‌സോയിൽ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
എൻഎസ്ഇയിൽ ശനിയാഴ്‌ച അവസാനിച്ചപ്പോൾ കമ്പനിയുടെ ഓഹരികൾ ഏകദേശം 0.70 ശതമാനം ഇടിഞ്ഞ് 831.95 രൂപയിലെത്തിയിരുന്നു. കമ്പനിയുടെ ഓഹരികളുടെ 52 ആഴ്‌ചയിലെ ഉയർന്ന വില 974 രൂപയാണ്. 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിരക്ക് 748 രൂപയാണ്.
നിലവിൽ കമ്പനിയുടെ വിപണി മൂലധനം 20710 കോടി രൂപയാണ്. കഴിഞ്ഞ ആറ് മാസമായി ഓഹരി വിലയിൽ ഇടിവുണ്ടായതായി വിശകലന വിദഗ്‌ധർ പറഞെങ്കിലും ഒരു വർഷത്തെ നേട്ടം ഏകദേശം 7.74 ശതമാനമാണ്. അഞ്ച് വർഷത്തിനിടയിലാവട്ടെ 124.65 ശതമാനം വർധനവും കമ്പനി നേടിയെടുത്തിട്ടുണ്ട്.












Click it and Unblock the Notifications