Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു വർഷം കൊണ്ട് 401 ശതമാനം ഉയർച്ചയോ? ഈ മഹാരത്ന പൊതുമേഖലാ ഓഹരി ചെറിയ പുള്ളിയല്ല, നേട്ടം ഇങ്ങനെ

നിക്ഷേപത്തെ വളരെ ഗൗരവമായി കാണുന്ന എല്ലാവരും വിപണിയെ സൂക്ഷ്‌മമായി നിരീക്ഷിക്കുമെന്ന് ഉറപ്പാണ്. പലപ്പോഴും പെന്നി സ്‌റ്റോക്കുകൾ തുടങ്ങി പ്രമുഖ കമ്പനികളുടെ ഓഹരികൾ വരെ നമ്മെ നിക്ഷേപത്തിന് പ്രലോഭിപ്പിക്കും. എങ്കിലും എല്ലാ വശങ്ങളും ഭാവിയും ഒക്കെ പരിഗണിച്ചാവും നമ്മുടെ അന്തിമ തീരുമാനം. ആ ഘട്ടത്തിൽ നമ്മൾ ഏറ്റവും കൂടുതൽ ആശ്രയിക്കാറുള്ളത് പൊതുമേഖലാ ഓഹരികളെയാണ്.

അത്തരത്തിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനികളിൽ ഒന്നായ ആർഇസിയും നിക്ഷേപകരുടെ ഇഷ്‌ട ഓഹരികളിൽ ഒന്നാണ്. റെയിൽവേ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികൾക്ക് നാം കഴിഞ്ഞ കാലങ്ങളിൽ കണ്ട വാങ്ങൽ പ്രവണത ഒരു പരിധിവരെ ആർഇസിയെ പോലെയുള്ള മറ്റ് കമ്പനികൾക്കും ഗുണകരമായി എന്നതാണ് വസ്‌തുത.

psustocks

ആർഇസി

ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ആര്‍ഇസി. ഒരു സമ്പൂര്‍ണ ഊര്‍ജ കമ്പനിയാണ് ഇതെന്ന് വേണമെങ്കിൽ പറയാം. ഉത്പാദനം മുതല്‍ വിതരണം വരെയുള്ള മേഖലയിലെ മൂല്യ ശൃംഖലയിലെ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിലാണ് ഇവർ മുഖ്യമായും ഏർപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിലുടനീളമുള്ള പവർ പ്രൊജക്‌ടുകകൾക്ക് ധനസഹായം നൽകുകയും പദ്ധതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് കമ്പനിയുടെ പ്രധാന പ്രവർത്തനം. കേന്ദ്ര/സംസ്ഥാന മേഖലയിലെ പവർ യൂട്ടിലിറ്റികൾ, സംസ്ഥാന ഇലക്‌ട്രിസിറ്റി ബോർഡുകൾ, റൂറൽ ഇലക്‌ട്രിക് കോഓപ്പറേറ്റീവുകൾ, എൻജിഒകൾ, സ്വകാര്യ പവർ ഡെവലപ്പർമാർ എന്നിവർക്ക് ഈ പൊതുമേഖലാ സ്ഥാപനം ആവശ്യമായ വായ്‌പകളും അനുവദിക്കുന്നു.

സാമ്പത്തിക വിവരങ്ങൾ

കമ്പനിയുടെ ആകെ വരുമാനം 34,571 കോടിയാണ് (വാര്‍ഷികാടിസ്ഥാനത്തില്‍ 19 ശതമാനം വർധന). അറ്റാദായം 10,003 കോടി (വാര്‍ഷികാടിസ്ഥാനത്തില്‍ 24 ശതമാനം വർധന). മൊത്തം സമഗ്ര വരുമാനം 9,880 കോടിയാണ്. കമ്പനിയുടെ ലോണ്‍ ബുക്ക് 4.97 ലക്ഷം കോടിയിലെത്തി (വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനം വർധനവ്). മൊത്തം മൂല്യം 64,787 കോടിയോളമാണ് (വാര്‍ഷികാടിസ്ഥാനത്തില്‍ 18 ശതമാനം).

അതേസമയം, 2023-24 സാമ്പത്തിക വർഷത്തേക്കുള്ള കമ്പനിയുടെ മൂന്നാമത്തെ ഇടക്കാല ലാഭവിഹിതം വരാനിരിക്കുന്ന ബോർഡ് മീറ്റിംഗിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാർച്ച് 5ന് കമ്പനി നടത്തിയ ബിഎസ്ഇ ഫയലിംഗിൽ, മാർച്ച് 16ന് ബോർഡ് മീറ്റിംഗ് നടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ മൂന്നാം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുന്നതിനുള്ള നിർദ്ദേശം പരിഗണിക്കുമെന്നാണ് സൂചന.

ഓഹരി വിലയും മറ്റ് വിവരങ്ങളും

നിലവിൽ ഈ ഓഹരിയുടെ വില 460 രൂപക്ക് മുകളിലാണ് ഉള്ളത്. മാർച്ച് 05 ചൊവ്വാഴ്‌ച ആർഇസി ഓഹരി 0.04 ശതമാനം നേട്ടത്തോടെ 464 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മുൻ ദിവസത്തെ ക്ലോസ് 464.75 രൂപയിലായിരുന്നു. കമ്പനിയുടെ വിപണി മൂല്യം 1,22,431 കോടി രൂപയാണ്. ഓഹരിയുടെ മുഖവില 10 രൂപയാണ്. ഓഹരിയുടെ 52 ആഴ്‌ചയിലെ ഉയർന്നതും താഴ്ന്നതുമായ വിലകൾ യഥാക്രമം 524 രൂപയും 113.15 രൂപയുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+