Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐആർഎഫ്‌സിയും ഐആർസിടിസിയും ഒക്കെ വഴിമാറും; തരംഗമായി മറ്റൊരു റെയിൽ ഓഹരി, വമ്പൻ പ്രവചനം

ഓഹരി വിപണിയുടെ ഉള്ളറിയുന്നവർ എപ്പോഴും പൊതുമേഖലാ ഓഹരികൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് സംസാരിക്കാറുള്ളത്. വിപണിയെ കൃത്യമായി നിരീക്ഷിക്കുന്നവരോട് ചോദിച്ചാൽ അറിയാം റെയിൽവേ ഓഹരികളോടുള്ള പ്രിയം. കഴിഞ്ഞ കുറച്ചധികം നാളുകളായി ശരിക്കും ഹോട്ട് സ്‌റ്റോക്കുകൾ എന്ന് വിളിക്കപ്പെടുന്ന ഓഹരികളായി റെയിൽവേ ഓഹരികൾ മാറി കഴിഞ്ഞു.
അത്തരത്തിൽ വളരെ പ്രധാനപ്പെട്ട റെയിൽവേ ഓഹരികളിൽ ചിലതാണ് ഐആർഎഫ്‌സി, ഐആർസിടിസി എന്നിവ.

എന്നാൽ ഇപ്പോഴിതാ പുതിയൊരു നവരത്ന റെയിൽവേ ഓഹരി കൂടുതൽ ശ്രദ്ധ നേടുകയാണ് വിപണിയിൽ. പ്രമുഖ സ്‌റ്റോക്ക് അനലിസ്‌റ്റുകൾ വാങ്ങൽ നിർദ്ദേശം നൽകിയ ഈ ഓഹരിയുടെ പേരാണ് കണ്ടെയ്‌നർ കോർപറേഷൻ ഓഫ് ഇന്ത്യ അഥവാ കോൺകോർ. വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്കും, മ്യൂച്വൽ ഫണ്ടുകൾക്കും വളരെ മികച്ച പങ്കാളിത്തമുള്ള ഒരു ഓഹരി കൂടിയാണിത്.

 stocksindia

കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ

നവരത്ന വിഭാഗത്തിൽ ഉൾപ്പെടുന്ന പൊതുമേഖലാ കമ്പനിയാണ് കോൺകോർ. മാർച്ച് 1988ൽ സ്ഥാപിതമായ കമ്പനി കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. കണ്ടെയ്‌നർ കാർഗോ ട്രാൻസ്പോർട്ടേഷൻ, ലോജിസ്‌റ്റിക്‌സ് സേവനങ്ങൾ എന്നിവയിൽ ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങളിൽ ഒന്നാണ് ഈ കമ്പിനി.

ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോകൾ, കണ്ടെയ്‌നർ ചരക്ക് സ്‌റ്റേഷനുകൾ, ലോജിസ്‌റ്റിക്‌സ് പാർക്കുകൾ, മൾട്ടിമോഡൽ ട്രാൻസ്പോർട്ടേഷൻ എന്നീ സേവനങ്ങളെല്ലാം കമ്പനി നൽകുന്നു. കഴിഞ്ഞ ഒരു വർഷത്തിൽ 64.09 ശതമാനം ഉയർച്ചയാണ് ഓഹരിവിലയിലുണ്ടായത്. കഴിഞ്ഞ ഒരു മാസത്തിൽ മാത്രം 16.39 ശതമാനം നേട്ടമാണ് ഈ ഓഹരി നൽകിയത്.

കമ്പനിയുടെ മാർക്കറ്റ് ക്യാപ് ഏകദേശം 60463 കോടി രൂപയാണ്. നിലവിലെ ഇതിന്റെ ഓഹരിവില 991.90 രൂപയാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 19.55 ശതമാനം, മ്യൂച്വൽ ഫണ്ടുകൾ 13.12 ശതമാനം, മറ്റുള്ളവർ 9.8 ശതമാനം എന്നിങ്ങനെയാണ് കമ്പനിയിലെ ഓഹരി പങ്കാളിത്തം. പ്രമോട്ടർ 54.8 ശതമാനം ഓഹരികൾ ഹോൾഡ് ചെയ്യുന്നു, പബ്ലിക്കിന്റെ കൈവശം ഉള്ളതാവട്ടെ 2.76 ശതമാനമാണ്.

വാങ്ങൽ നിർദ്ദേശം

സഞ്ജീവ് ഭാസിൻ പ്രമുഖ ധനകാര്യ മാധ്യമമായ ഇക്കണോമിക് ടൈസിന് നൽകിയ അഭിമുഖത്തിൽ ഈ ഓഹരി വാങ്ങാനുള്ള നിർദ്ദേശം നൽകിയിരുന്നു. വിപണിയിൽ ആധിപത്യമുള്ള ഒരു കമ്പനിയാണ് കോൺകോർ എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. എന്നാൽ ഓഹരി ഇപ്പോഴും അണ്ടർ വാല്യുവേഷനിലാണ്.

990 രൂപയിൽ ഓഹരി വാങ്ങുന്നത് പരിഗണിക്കാവുന്നതാണ്. 1100 രൂപയാണ് അദ്ദേഹം ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത്. 965 രൂപ നിലവാരത്തിൽ സ്‌റ്റോപ് ലോസ് വെക്കാവുന്നതാണെന്നും അദ്ദേഹം പറയുന്നു. മറ്റ് പ്രധാന റെയിൽവേ ഓഹരികളായ ഐആർസിടിസി, ഐആർഎഫ്‌സി തുടങ്ങിയവയ്‌ക്കൊപ്പം ഇതിനും പ്രാധാന്യം നൽകാമെന്നാണ് വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+