Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു വർഷം കൊണ്ട് 248 ശതമാനം വളർച്ച; ഇതൊക്കെയാണ് യഥാർത്ഥ മൾട്ടിബാഗർ, നിക്ഷേപിച്ചാൽ പണം വാരാം

വിപണിയിൽ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത് മൾട്ടിബാഗർ ഓഹരികൾ തന്നെയാണെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. ഹ്രസ്വകാലത്തിനുള്ളിൽ വമ്പിച്ച നേട്ടമുണ്ടാക്കാൻ കഴിവുള്ള ഓഹരികൾ ആയതിനാൽ തന്നെ ഇവയ്ക്ക് ആരാധകർ ഏറെയാണ്. അത്തരത്തിൽ ധാരാളം ഓഹരികൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ അതിൽ നല്ലത് തിരഞ്ഞെടുക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്.

എങ്കിലും നമ്മൾ എപ്പോഴും ഇത്തരം ഓഹരികൾ തിരഞ്ഞെടുക്കുമ്പോൾ കഴിഞ്ഞ ഒരു വർഷത്തെ അതിന്റെ വളർച്ചയും, നിലവാരവും ഒക്കെ മനസിലാക്കി വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തിൽ നിങ്ങൾ കുറഞ്ഞ വിലയിൽ ഒരു മികച്ച നേട്ടമുള്ള ഓഹരിയാണ് തേടുന്നതെങ്കിൽ അതിനുള്ള ഏറ്റവും നല്ല ഓപ്‌ഷനാണ് ജ്യോതി ലിമിറ്റഡ്. നിക്ഷേപകർക്ക് മൾട്ടിബാഗർ നേട്ടം ഉറപ്പാക്കിയ ഓഹരിയാണിത്.

stockpenny

എന്നാൽ കുറഞ്ഞ വിലയുള്ള പെന്നി സ്‌റ്റോക്കുകൾ വാങ്ങുമ്പോൾ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം അവയുടെ അസ്ഥിരത തന്നെയാണ്. മറ്റ് ഓഹരികളേക്കാൾ ഇവയ്ക്ക് റിസ്‌ക് കൂടുതലായിരിക്കും. ഇവയുടെ ലിക്വിഡിറ്റി താഴ്ന്ന് നിൽക്കുന്നതിനാൽ പെട്ടെന്ന് തന്നെ ലോവർ സർക്യൂട്ടിൽ എത്താനുള്ള സാധ്യതയുണ്ടാവറുണ്ട്. അതിനാൽ വിശദമായി പഠിച്ച ശേഷമായിരിക്കണം നിക്ഷേപം.

കഴിഞ്ഞ ഒരു മാസത്തിനിടെ മേൽപറഞ്ഞ ഓഹരി ഉണ്ടാക്കിയ നേട്ടം 13.50 ശതമാനമാണ്, ഒരു വർഷത്തിൽ 247.47 ശതമാനവും മൾട്ടിബാഗർ ലാഭം നിക്ഷേപകർക്ക് ഉണ്ടാക്കി കൊടുത്ത ഒരു ബിഎസ്ഇ ലിസ്‌റ്റഡ്‌ കമ്പനിയാണ് ജ്യോതി ലിമിറ്റഡ്. ഇലക്ട്രിക് മോട്ടോറുകൾ, സ്വിച്ചുകൾ, ഗിയറുകൾ എന്നിവ ഉൾപ്പെടെ നിർമ്മിക്കുന്ന കമ്പനിയാണിത്.

കമ്പനിയുടെ വിപണി മൂലധനം 127 കോടി രൂപയാണ്. നിലവിൽ ഈ ഓഹരിയുടെ പ്രമോട്ടർ 24.21 ശതമാനം ഓഹരികൾ ഹോൾഡ് ചെയ്യുന്നുണ്ടെന്നാണ് ലഭ്യമായ വിവരം. പബ്ലിക്കിന്റെ കൈവശം 74.47 ശതമാനവും, മറ്റുള്ളവർ 1.3 ശതമാവും ഈ കമ്പനിയിലെ ഓഹരികൾ കൈവശം വച്ചിരിക്കുന്നു.

ബുധനാഴ്‌ച കമ്പനിയുടെ ഒരു വിഭാഗം 7.37 കോടി രൂപയുടെ ഓർഡർ വിജയകരമായി നേടിയതിന് ശേഷം ട്രേഡിംഗ് സെഷനിൽ ഈ മൾട്ടിബാഗർ പെന്നി സ്‌റ്റോക്കിൻ്റെ ഓഹരികൾ 2.20 ശതമാനം വരെ ഉയർന്നതും ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ, കമ്പനിയുടെ ഓഹരി അതിന്റെ ഓഹരി ഉടമകൾക്ക് ഏകദേശം 25 ശതമാനം നേട്ടമുണ്ടാക്കി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ ഇതിന്റെ ഓഹരിവില 54 രൂപയാണ്.

(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+