Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓൺലൈൻ വായ്‌പ ജീവിതം തകർക്കും; തട്ടിപ്പ് ആപ്ലിക്കേഷനുകളെ എങ്ങനെ അറിയാം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

നമ്മുടെ നാട്ടിൽ നിരന്തരം കേൾക്കുന്ന വാർത്തകളിൽ ഒന്നാണ് വായ്‌പ തട്ടിപ്പുകളുടേത്. പല കുടുംബങ്ങളും തകരുന്നതും, ഒരുപാട് ജീവിതങ്ങൾ തകരുകയും ചെയ്‌തിട്ടും ഇപ്പോഴും ആളുകൾ കെണിയിൽ വീഴുന്നത് തുടരുന്നു എന്നതാണ് ഏറ്റവും സങ്കടകരമായ വസ്‌തുത. വായ്‌പ എടുക്കുന്നത് ഒരിക്കലും തെറ്റല്ല, ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ അത്തരം സഹായങ്ങൾ കൂടിയേ തീരൂ എന്നത് അംഗീകരിക്കുന്നു.

എന്നാൽ അധികം പരിശോധനകൾ ഒന്നും കൂടാതെ യാതൊരു ഈടുമില്ലാതെ നിമിഷ നേരം കൊണ്ട് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ കൈമാറുന്ന ഓൺലൈൻ വായ്‌പാ ആപ്പുകൾ എന്ത് തരത്തിലുള്ള സന്ദേശമാണ് കഴിഞ്ഞ കാലങ്ങളിൽ നൽകിയതെന്ന് വാർത്തകൾ പരിശോധിച്ചാൽ മനസിലാവും. ഈ ആപ്പുകളുടെ കെണിയിൽ അകപ്പെട്ട പലരും അത് പുറത്ത് പറയാൻ മടിക്കുകയും ഒടുവിൽ ജീവിതം അവസാനിപ്പിക്കുകയും ചെയ്‌ത സംഭവങ്ങളും നിരവധിയാണ്.

loanscam

ഈ സാഹചര്യത്തിൽ ഓൺലൈൻ ആപ്പുകളുടെ ആധിക്യം നമ്മൾ ഗൗരവമായി പരിശോധിക്കേണ്ട ഒരു വസ്‌തുതയാണ്. എന്ന എല്ലാ ലോൺ ആപ്പുകളും തട്ടിപ്പ് ആണെന്ന് പറയുന്നതിൽ കാര്യവുമില്ല. എങ്കിലും കൂടുതൽ ആപ്പുകളും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് നമുക്ക് മനസിലാക്കാം. അതിനാൽ തന്നെ ഇവയിൽ വ്യാജനേത് എന്ന് തിരിച്ചറിയുക തികച്ചും ദുഷ്‌കരമായ സംഗതിയാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെ

നിങ്ങൾ ഏതൊരു വായ്‌പ എടുക്കുന്നതിന് മുൻപും ഏത് സ്ഥാപനത്തിൽ നിന്നാണോ പണം വാങ്ങാൻ ഒരുങ്ങുന്നത് ആ സ്ഥാപനത്തിന്റെ നിയമപരമായ അം​ഗീകാരവും മറ്റ് അനുമതികളും കൃത്യമായി പരിശോധിക്കേണ്ടതാണ്. റിസർവ് ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിച്ച് ആർബിഐ ലൈസൻസുള്ള എൻബിഎഫ്‌സികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പട്ടികയിൽ ഇതിന് സ്ഥാനം ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

കൂടാതെ വായ്‌പ എടുക്കുന്ന സ്ഥാപനത്തിനോട് ആർബിഐ വ്യവസ്ഥ പ്രകാരമുള്ള, ലോൺ വിവരങ്ങൾ അടങ്ങിയ കെഎഫ്എസ് എന്ന രേഖ ഔദ്യോഗികമായി തന്നെ ആവശ്യപ്പെടാം. ഈ രണ്ട് കാര്യങ്ങളിലൂടെ ഡിജിറ്റൽ വായ്‌പ ഇടപാടിലെ സുരക്ഷിതത്വം ഒരു പരിധിവരെ നമുക്ക് ഉറപ്പാക്കാൻ കഴിയും. എന്നാൽ ഇത് കൊണ്ട് പൂർണമായി എന്നല്ല അർത്ഥം.

ഇതിന് പുറമെ ഈ സ്ഥാപനങ്ങളുടെ ഓഫീസുകളെ കുറിച്ചുള്ള വിവരങ്ങൾ തേടുക. ഒപ്പം ഏറ്റവും അടുത്ത വിലാസത്തിലുള്ള ബ്രാഞ്ച് സന്ദർശിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രം ലോൺ സ്വീകരിക്കാനുള്ള അടുത്ത ഘട്ടത്തിലേക്ക് കടക്കാം.

ഒപ്പം ഈ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. അത് അപൂർണമെങ്കിൽ നിങ്ങൾ ശ്രദ്ധ പുലർത്തണം. പിന്നെ ലോൺ ആപ്പുകൾ പ്ലേ സ്‌റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്നതിന് മുന്നോടിയായി ചില സുപ്രധാന കാര്യങ്ങൾ മനസ്സിൽ വയ്‌ക്കേണ്ടതുണ്ട്.

യൂസർമാരുടെ റിവ്യൂ തന്നെയാണ് അതിലെ പ്രധാന ഘടകം. പ്രസ്‌തുത ആപ്ലിക്കേഷന്റെ വിശ്വാസ്യത, കസ്‌റ്റമർ സർവീസ്, യൂസർമാരുടെ അനുഭവം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ അതിലൂടെ ലഭിക്കും.സംശയകരമായ യൂസർ റിവ്യൂ കണ്ടാൽ അവയെ പൂർണമായും ഒഴിവാക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+