Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇൻഷുറൻസ് മേഖലയിൽ വിപ്ലവം സൃഷ്‌ടിക്കാൻ 'ബീമ സുഗം'; ഇനി എല്ലാ സേവനങ്ങളും എളുപ്പം, അറിയേണ്ടതെല്ലാം

കൊവിഡാനന്തര ഇന്ത്യയിൽ ഏറ്റവും അധികം വളർച്ച നേടിയ മേഖകളിൽ ഒന്നായിരുന്നു ഇൻഷുറൻസ് സെക്‌ടർ. അതിന് പ്രകടമായും നമുക്ക് മനസിലാക്കാൻ കഴിയുന്ന ഒട്ടേറെ കാരണങ്ങളുണ്ട് താനും. എന്നാൽ സാമ്പത്തിക സ്ഥിരതയെ കുറിച്ചുള്ള ആളുകളുടെ കാഴ്‌ചപ്പാട് മാറിയത് തന്നെയാണ് ഇതിന്റെ പ്രധാന കാരണമെന്ന് നമുക്ക് വേണമെങ്കിൽ പറയാം.

അത്തരത്തിൽ ഇൻഷുറൻസ് സേവനങ്ങൾ ഇപ്പോൾ എല്ലാവർക്കും ആവശ്യമായ ഒരു കാര്യമായി മാറിയിരിക്കുകയാണ്. യാത്രാ ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലാക്കാൻ സഹായിക്കുന്ന ഒരു പുതിയ സംവിധാനം നമ്മുടെ രാജ്യത്ത് അവതരിപ്പിക്കുകയാണ്, ബീമ സുഗം എന്നാണ് ഇതിന്റ പേര്.

insurancebimasugam

എന്താണ് ബീമ സുഗം പോർട്ടൽ?

പൂർണമായും ഓൺലൈനായി ഇൻഷുറൻസുകൾ വാങ്ങാനും പുതുക്കാനും പോർട്ട് ചെയ്യാനും നിക്ഷേപകരെ സഹായിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ബീമ സുഗം . ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഇൻഷുറൻസ് പോളിസികൾ വിൽക്കാനും പുതുക്കാനും ഓൺലൈനായി ക്ലെയിം അഭ്യർത്ഥനകൾ നടത്താനും കഴിയുമെന്നതാണ് ഏറ്റവും വലിയ ഗുണം. ' ബീമ വാഹക്‌' എന്നറിയപ്പെടുന്ന ഇൻഷുറൻസ് ഏജന്റുമാർക്കും ഇടനിലക്കാർക്കും ഉപഭോക്താക്കളെ ഇതിലൂടെ സഹായിക്കാനും കഴിയും.

സേവനങ്ങൾ എന്തൊക്കെ?

ലൈഫ്ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, ട്രാവൽ ഇൻഷുറൻസ് എന്നിവ ഉൾപ്പെടെയുള്ള എല്ലാ ഇൻഷുറൻസ് ആവശ്യങ്ങളും ബീമാ സുഗത്തിലൂടെ നമുക്ക് നിറവേറ്റാം. പോളിസി ഡാറ്റയെ അടിസ്ഥാനമാക്കി ആരോഗ്യ പരിരക്ഷയും മരണനിരക്ക് ക്ലെയിമുകളും ഉൾപ്പെടെയുള്ള ക്ലെയിമുകളുടെ ഇലക്ട്രോണിക് സെറ്റിൽമെന്റ് നടത്താനും ഈ പോർട്ടൽ നമ്മെ സഹായിക്കും. സ്‌കീമുകളെ കുറിച്ചുള്ള വിശദാംശങ്ങളും ഈ പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാവും.

പ്രധാന നേട്ടങ്ങൾ

എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതിനുള്ള കേന്ദ്രീകൃത അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലും പ്രവർത്തനത്തിലും സേവനദാതാക്കൾ സാങ്കേതിക പങ്കാളികളാകുന്ന രീതിയിലാണ് കേന്ദ്ര സർക്കാർ ഇത് ആസൂത്രണം ചെയ്‌തത്‌. നിലവിൽ പോളിസികൾക്ക് സാധാരണക്കാർ കമ്മീഷൻ കൊടുക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. ഇത് നിലവിൽ വന്നാൽ പിന്നീട് കമ്മീഷൻ കൊടുക്കേണ്ടി വരില്ല എന്നതാണ് ഏറ്റവും വലിയ നേട്ടം.

രാജ്യത്ത് നൂറ് കണക്കിന് ഇൻഷുറൻസ് കമ്പനികൾ ഉള്ളതിനാൽ ഏതു കമ്പനിയുടേതാണ് നല്ല പോളിസി എന്ന സംശയം ഉപഭോക്താക്കൾക്കുണ്ട്. എന്നാൽ 'ബീമ സുഗം' പ്ലാറ്റ് ഫോം വരുന്നതോടെ എല്ലാം ഒരു കുടകീഴിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കൽ കുറച്ചുകൂടി എളുപ്പമാകും. ചുരുക്കി പറഞ്ഞാൽ ഇൻഷുറൻസ് സാർവത്രികമാക്കുകയും ജനാധിപത്യവൽക്കരിക്കുകയും ചെയ്യുന്ന ഒരു പ്ലാറ്റ് ഫോം ആയിരിക്കും ഇത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+