ടാറ്റയെയും അംബാനിയെയും ഒരുമിച്ച് പൂട്ടും, 5000 കോടിയുടെ കമ്പനി എത്തി; ബിര്‍ളയുടെ പ്ലാന്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ബിസിനസ് ലോകത്തെ മുടിചൂടാമന്നന്മാരാണ് രത്തന്‍ ടാറ്റയും മുകേഷ് അംബാനിയും. രാജ്യത്തെ ഏറ്റവും ബ്രാന്‍ഡ് വാല്യുവുള്ള കമ്പനിയായ ടാറ്റ ഇന്‍ഡസ്ട്രീസ് രത്തന്‍ ടാറ്റയുടേതാണ്. അതുപോലെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വിപണി മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്നവരാണ്.
വിവിധ മേഖലകളില്‍ ഇവര്‍ തമ്മില്‍ മത്സരം നടക്കുന്നുണ്ട്. അതിലൊന്നാണ് ജ്വല്ലറി റീട്ടെയില്‍ മാര്‍ക്കറ്റ്. അതില്‍ സമ്പൂര്‍ണ ആധിപത്യം മുകേഷ് അംബാനിക്കും രത്തന്‍ ടാറ്റയ്ക്കുമുണ്ട്. എന്നാല്‍ ഇവരുടെ ആധിപത്യത്തെ പൊളിക്കാന്‍ പോവുകയാണ് ആദിത്യ ബിര്‍ള ഗ്രൂപ്പ്. ഇവര്‍ ഈ മേഖലയിലേക്ക് കടന്നുവരികയാണ്.

രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നാണ് ആദിത്യ ബിര്‍ള ഗ്രൂപ്പ്. അവര്‍ ഇപ്പോള്‍ ജ്വല്ലറി ബിസിനസില്‍ നിക്ഷേപിക്കാന്‍ പോവുകയാണ്. ഭീമമായ തുകയാണ് ഇവര്‍ നിക്ഷേപിക്കുന്നത്. ഏകദേശം അയ്യായിരം കോടി രൂപ നിക്ഷേപിക്കുമെന്നാണ് ബിര്‍ള ഗ്രൂപ്പ്അറിയിച്ചിരിക്കുന്നത്. നോവല്‍ ജുവല്‍സ് എന്ന പേരിലാണ് നിക്ഷേപം നടത്തുക.
കുമാര്‍ മംഗളം ബിര്‍ളയാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിനെ നയിക്കുന്നത്. കുമാര്‍ ബിര്‍ളയുടെ നേതൃത്വത്തില്‍ ബിര്‍ള ഗ്രൂപ്പ് നിരവധി വ്യത്യസ്തമായ മേഖലകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ടെലികോം മുതല്‍ അപ്പാരല്‍ വരെയുള്ള മേഖലയില്‍ അവരുടെ നിക്ഷേപങ്ങളുണ്ട്. ഇതെല്ലാം നേട്ടത്തില്‍ വന്നിട്ടുമുണ്ട്.
അതേസമയം ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അവര്‍ പുതിയ റീട്ടെയില്‍ ജ്വല്ലറി ബ്രാന്‍ഡ് പുറത്തിറക്കിയത്. ഇന്ദ്രിയ എന്ന ഈ ബ്രാന്‍ഡ് മുകേഷ് അംബാനിക്കും രത്തന്‍ ടാറ്റയ്ക്കുമെല്ലാം വലിയ വെല്ലുവിളിയായി മാറും. ബിര്‍ള ഒരു മേഖലയിലേക്ക് കടന്നുവരുമ്പോള്‍ കൃത്യമായി പഠിച്ചാണ് വരാറുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് കമ്പനിയായ അള്‍ട്രാടെക്ക് ബിര്‍ളയുടെ പ്രമുഖ കമ്പനികളിലൊന്നാണ്.
ടെലികോം ഗ്രൂപ്പ് വോഡഫോണ്‍ ഐഡിയയും ബിര്‍ളയ്ക്ക് സ്വന്തമാണ്. ഫിനാന്‍ഷ്യല്‍ സര്‍വീസുകളിലും ഫാഷനിലും ശക്തമായ സാന്നിധ്യമാണ് ബിര്‍ള. ഇന്ത്യയില്‍ ബ്രാന്‍ഡ് ജ്വല്ലറി കൂടുതല്‍ ആകര്‍ഷമായി വളര്ന്നുനില്ക്കുന്ന സമയത്താണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ഈ മേഖലയിലേക്ക് കടന്നുവരുന്നത്.
അണ്‍ബ്രാന്‍ഡഡ് ജ്വല്ലറിയേക്കാളും മുന്നിലാണ് ഇപ്പോള്‍ ബ്രാന്‍ഡഡിന്റെ സ്ഥാനം. പരമ്പരാഗത ആഭരണങ്ങള്‍ ഉപേക്ഷിച്ച് ബ്രാന്‍ഡായിട്ടുള്ള സ്റ്റൈലിഷ് ആഭരണങ്ങളാണ് കൂടുതലായും വാങ്ങുന്നത്. ടാറ്റയുടെ തനിഷ്ക്, റിലയന്‍സ് ജുവല്‍സ്, കല്യാണ്‍ ജ്വല്ലേഴ്സ്, ജോയ്ആലുക്കാസ്, മലബാര്‍ ഗോള്‍ഡ് എന്നിവര്‍ ഈ മേഖലയില്‍ കരുത്തുറ്റവരാണ്. 6.7 ലക്ഷം കോടിയുടെ വിപണിയാണ് ഇന്ത്യയിലെ ജ്വല്ലറി വിപണി.
ഇന്ത്യയില്‍ ആദ്യ മൂന്ന് ജ്വല്ലറി ബ്രാന്‍ഡാക്കി ഇന്ദ്രിയയെ മാറ്റുകയാണ് അടുത്ത അഞ്ച് വര്‍ഷത്തെ പ്രധാന ലക്ഷ്യമെന്ന് കുമാര്‍ മംഗലം ബിര്‍ള പറഞ്ഞു. ബിര്‍ള ഗ്രൂപ്പിന്റെ വരുമാനത്തില്‍ ഇരുപത് ശതമാനം വരുന്ന കണ്‍സ്യൂമര്‍ ബിസിനസുകളില്‍ നിന്നാണ്. ഇത് 25 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 25 മില്യണ്‍ മൂല്യത്തിലെത്തുമെന്നാണ് പ്രതീക്ഷ.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications