Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറഞ്ഞ കാലം കൂടുതൽ നേട്ടം; ഈ മൾട്ടിബാഗർ നൽകിയത് 2600 ശതമാനം ലാഭം, വാങ്ങാൻ ഇനി എന്ത് വേണം?

ഇന്ത്യൻ ഓഹരി വിപണി വലിയൊരു മാറ്റത്തിന്റെ പാതയിലൂടെയാണ് ഇപ്പോൾ കടന്നു പോവുന്നത്. വിപണിയുടെ ഘടനയിലോ വളർച്ചയിലോ ഉള്ള മാറ്റമല്ല അത്. മറിച്ച് വിപണിയെ ഇക്കാലമത്രയും പുറത്തുനിന്ന് നോക്കി കണ്ട വലിയൊരു വിഭാഗം കളത്തിലേക്ക് ഇറങ്ങി എന്ന മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഏത് മേഖലയിൽ ജോലി ചെയ്യുന്നവരും ആയിക്കൊള്ളട്ടെ ഇക്കാലത്ത് ഓഹരി വിപണിയുടെ സ്‌പന്ദനം കൃത്യമായി നോക്കി കാണുന്നു എന്നതാണ് പ്രത്യേകത.

എന്നാൽ ഇത്തരക്കാർ ആദ്യം തേടിയെത്തുക പെന്നി സ്‌റ്റോക്കുകൾ പോലെയുള്ള താരതമ്യേന വില കുറഞ്ഞ ഓഹരികളിലേക്കാണ്. അതിനൊപ്പം മൾട്ടി ബാഗറുകൾ കൂടി ഇവരുടെ ടാർഗറ്റ് ലിസ്‌റ്റിൽ ഇടം നേടുന്നതിൽ അത്ഭുതപ്പെടാനില്ല. കുറഞ്ഞ കാലയളവിൽ പെട്ടെന്നുള്ള നേട്ടമാണ് അവയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിന് മുഖ്യ കാരണം.

stocksexchangebluechip

അത്തരക്കാർക്കായി ഏറ്റവും അനുയോജ്യമായ ഒരു ഓഹരിയാണ് ഇന്ന് ഞങ്ങൾ പരിചയപ്പെടുത്തുന്നത്. രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ ബ്ലൂ ചിപ്പ് ഇന്ത്യയുടെ ഓഹരികൾ കഴിഞ്ഞ 1 വർഷത്തിനുള്ളിൽ തങ്ങളുടെ നിക്ഷേപകർക്ക് മികച്ച ലാഭമാണ് ഉണ്ടാക്കി കൊടുത്തത്.ഒരു പെന്നി സ്‌റ്റോക്ക് എന്ന നിലയിൽ ഈ ഓഹരി വലിയ മുന്നേറ്റം തന്നെ കാഴ്‌ച വച്ചു.

ഈ പെന്നി സ്‌റ്റോക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ 671 ശതമാനം മൾട്ടിബാഗർ മുന്നേറ്റമാണ് ഉണ്ടാക്കി എടുത്തത്, 2023 മാർച്ചിലെ വിലയായ 0.35 രൂപയിൽ നിന്ന് നിലവിൽ 2.7യിലേക്ക് വ്യാപാരം എത്തി നിൽക്കുന്നു. കൂടാതെ കഴിഞ്ഞ 4 വർഷത്തിനിടയിൽ അതായത് 2020 മാർച്ച് മുതൽ ഈ ഓഹരി 0.1 രൂപയിൽ നിന്ന് 2600 ശതമാനം ഉയർന്നുവെന്നതും വലിയ നേട്ടമാണ്.

കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ ഇടപാട് സ്ഥാപനമാണ് ബ്ലൂ ചിപ്പ് ഇന്ത്യ. ഇക്വിറ്റി ഓഹരികൾ വിൽക്കുന്നതും വായ്‌പ നൽകുന്നതുമാണ് ഇവരുടെ പ്രധാന പ്രവർത്തനങ്ങൾ. ഇതിലൂടെ വലിയ മുന്നേറ്റമാണ് കമ്പനി ഉണ്ടാക്കി എടുത്തിരിക്കുന്നത്. ഡിസംബർ പാദത്തിൽ ബ്ലൂ ചിപ്പ് ഇന്ത്യയുടെ അറ്റാദായം 2022 ഡിസംബറിൽ അവസാനിച്ച പാദത്തിലെ 0.03 കോടി രൂപയിൽ നിന്ന് 0.02 കോടി രൂപയായി കുറഞ്ഞിരുന്നു. നിലവിൽ 2.7 രൂപയാണ് ഈ ഓഹരിയുടെ വില.

(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+